1 GBP = 91.00 INR                       

BREAKING NEWS

കെന്റ് ഹിന്ദുസമാജത്തിന്റെ ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും നാളെ മുതല്‍

Britishmalayali
kz´wteJI³

കെന്റ് ഹിന്ദുസമാജം ദുര്‍ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷവും വിദ്യാരംഭവും നാളെ മുതല്‍ 5, 6, 8 തീയതികളില്‍ (കൊല്ലവര്‍ഷം 1195, കന്നി 19, 20, 22) കെന്റിലെ മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് സംഘടിപ്പിക്കുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ദുര്‍ഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തില്‍ ഉല്‍ക്കൃഷ്ടങ്ങളായ വേദഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്.  സമാജംഗങ്ങള്‍ പൂജവെപ്പ് നാളെ ശനിയാഴ്ചയും, പൂജയെടുപ്പ്, വിദ്യാരംഭം എന്നിവ എട്ടിന് ചൊവ്വാഴ്ചയും വൈകുന്നേരം ആറു മണി മുതലും നടത്തുന്നു. എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലത്തിന്റെ വിലാസം
Medway Hindu Mandir, 361 Canterbury street, Gillingham, Kent, ME7 5XS
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Contact Mr. Sanjeev Menon Tel:  07507766652, Tel: 07838170203 / 07753188671 / 07973151975 / 07735368567

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category