1 GBP = 93.50 INR                       

BREAKING NEWS

ഏറെ കൊട്ടിഘോഷിച്ച് ചന്ദ്രനിലേക്ക് തൊടുത്തുവിട്ട ചന്ദ്രയാന്‍ എവിടെപ്പോയി മറഞ്ഞു? സഹസ്രകോടികള്‍ ചിലവഴിച്ച് ഈ മഹായജ്ഞത്തിന്റെ ഉദ്ദേശമെന്ത്? ലക്ഷ്യമെന്ത്? അതു തൊടുത്തു വിട്ടവര്‍ക്കു പോലും അതറിയാമോ എന്നു തോന്നുന്നില്ല: പോള്‍ മണ്ഡലം എഴുതുന്നു

Britishmalayali
പോള്‍ മണ്ഡലം

ചന്ദ്രയാന്റെ കാണാപ്പുറങ്ങള്‍
സഹസ്രകോടിക്കണക്കിന് രൂപാ ചിലവഴിച്ച് ചന്ദ്രനിലേക്കു തൊടുത്തു വിട്ട ചന്ദ്രയാന്‍ എവിടെ? എന്തു വിശേഷങ്ങള്‍? ഇതുകൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണമുണ്ടാകുമോ? ഏറെ കൊട്ടിഘോഷിച്ച ഈ മഹായജ്ഞത്തിന്റെ ഉദ്ദേശമെന്ത്? അതുവിക്ഷേപിച്ചവര്‍ക്കു പോലും അറിയാമോന്നു തോന്നുന്നില്ല ഇതിന്റെ ലക്ഷ്യമെന്തെന്ന്? അല്ലെങ്കില്‍ അവര്‍ തുറന്നു പറയട്ടെ അമേരിക്ക കണ്ടു പിടിക്കാത്ത ചന്ദ്രന്റെ ഏതെങ്കിലും നിഗൂഞ രഹസ്യങ്ങള്‍ കണ്ടെത്തിയോ? അവര്‍ കൈവരിക്കാത്ത എന്തെങ്കിലും ശാസ്ത്രീയ നേട്ടങ്ങള്‍ കൈവരിച്ചോ? സമ്പത്തിന്റെ അത്യുന്നത ശ്യംഗങ്ങളില്‍ നിലകൊള്ളുന്ന അമേരിക്കയുടെ പിന്നാലെ ചന്ദ്രയാനുമായി ഇറങ്ങിത്തിരിച്ച ഇന്ത്യ ബുള്ളറ്റ് ട്രിയിനു പിന്നാലെ കാളവണ്ടിയുമായി പാഞ്ഞ ദരിദ്രനെപ്പോലെയാണ്.

അമേരിക്ക ചന്ദ്രനില്‍ കാലു കുത്തിയിട്ട് അരനൂറ്റാണ്ടു കഴിഞ്ഞിട്ടു പോലും ചന്ദ്രനെ ഭാഗമായിട്ടു കരുതുന്നവരാണ് ഭൂരിപക്ഷം ഇന്ത്യാക്കാരും. എന്തിന് നിരീശ്വരവാദികളും യുക്തിവാദികള്‍ പോലും ജ്യോതിഷത്തിലും രാഹുകേതുക്കളിലും വിശ്വസിക്കുന്നു. അതായത് ഇക്കൂട്ടരും ഈ ഗ്രഹങ്ങള്‍ക്ക് ദൈവികത്വം നല്‍കുന്നു.

റോക്കറ്റിന്റെ കണ്ടുപിടുത്തം
1930 കളില്‍ ജര്‍മ്മനി ആയിരുന്നു ശ്യൂന്യാകാശത്തു കൂടി സഞ്ചരിക്കുന്ന ബാലസ്റ്റിക് മിസ്സൈലുകളെക്കുറിച്ച് പര്യവേഷണം നടത്തിയത്. ജര്‍മ്മന്‍ എയിറോ സ്പേസ് എഞ്ചിനിയേഴ്സ് ദ്രവീകൃത ഇന്ധനം ഉപയോഗിച്ചുള്ള റോക്കറ്റുകളെപ്പറ്റി പര്യവേഷണം നടത്തി കൊണ്ടിരുനനുയ ശ്യൂന്യാകാശത്തു കൂടി വരും നാളുകളില്‍ വളരെ വേഗം സഞ്ചരിക്കാം എന്നും അവര്‍ കരുതി. ജര്‍മ്മന്‍ വി 2 റോക്കറ്റുകള്‍ ലണ്ടന്‍ വരെ കുതിച്ചെത്തിനാശ നഷ്ടങ്ങള്‍ വരുത്തി.

എന്നാല്‍ ദ്രവീകൃത ഇന്ധനം ഉപയോഗിച്ച് കൊണ്ടുള്ള ആദ്യ റോക്കറ്റ് കണ്ടു പിടിച്ചത് റോബര്‍ട്ട് ഗൊഡാഡ് എന്ന അമേരിക്കക്കാരനായിരുന്നു. 1929 മാര്‍ച്ച് 26 ന് അദ്ദേഹം വിജയകരമായി ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തി.

സ്പേസ് റേസ് (ശൂന്യാകാശ മത്സരം)
യഥാര്‍ത്ഥ ശ്യൂന്യാകാശ മത്സരം ആരംഭിച്ചത് 1950 കളിലായിരുന്നു. സഖ്യ കക്ഷികളെ ഭയന്ന് റോക്കറ്റ് ഗവേഷണ ശാലകളെല്ലാം ജര്‍മ്മനി കിഴക്കന്‍ പ്രദേശത്തേക്കു കടത്തി. യുദ്ധത്തില്‍ റഷ്യയുടെ പിടിയിലായ ഈ ലാബോറട്ടറികളെല്ലാം ശാസ്ത്രജ്ഞന്മാരോടൊപ്പം തന്നെ റഷ്യയിലേക്കു കടത്തി. അതുവരെ ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ വളരെ പിന്നില്‍ നിന്നിരുന്ന റഷ്യ ജര്‍മ്മന്‍ സാങ്കേതിക വിദ്യയും ശാസ്ത്രജ്ഞന്മാരെയും ലഭിച്ചതോടെ അമേരിയ്ക്കക്കൊപ്പമായി. അങ്ങനെ 1957 ഒക്ടോബര്‍ 4 ന് റഷ് ആദ്യത്തെ ശ്യൂന്യാകാശ വാഹനം (സ്പുട്നിക്) വിക്ഷേപിച്ചു. ഇത് പാശ്ചാത്യ ശക്തികളെ അത്ഭുതപ്പെടുത്തി.

ഈ സമയം അമേരിക്ക ഈ രംഗത്ത് ഗവേഷണം നടത്തി കൊണ്ടിരിക്കുന്നു. കൃത്യം മൂന്നു മാസങ്ങള്‍ക്ക് ശേഷം (1958 ജനുവരി 31 ന് ) അമേരിക്ക തങ്ങളുടെ ശ്യൂന്യാകാശ പേടകം (എക്സ്പോളര്‍) വിക്ഷേപിച്ചു മാത്രമല്ല വാന്‍ അലന്‍ റേഡിയേഷന്‍ ബല്‍റ്റും കണ്ടു പിടിച്ചു. ഇതോടെ റഷ്യയും അമേരിക്കയും തമ്മിലുള്ള മത്സരം ആരംഭിച്ചു.

1957 നവംബര്‍ 3ന് ലേക് എന്ന ശ്വാനത്തെ റഷ്യ ശ്യൂന്യാകാശത്തേക്കയച്ചു.

961 മെയ് മാസം 5 ന് റഷ്യയുടെ യൂണിഗഗാറിന്‍ എന്ന വ്യക്തി ഭൂമിയെ വലം വച്ചു. എന്നാല്‍ 1961 മെയ് 25 ന് പ്രസിഡന്റ് കെന്നഡി ലോക ജനതയോട് സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അമേരിക്ക മനുഷ്യനെ ചന്ദ്രനിലേക്കയ്ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

1959 സെപ്റ്റംബര്‍ 13 ന് റഷ്യയുടെ ലൂണാ - 2 എന്ന ആദ്യത്തെ മനുഷ്യ നിര്‍മ്മിതി ഉപഗ്രഹം ചന്ദ്രനില്‍ എത്തിച്ചേര്‍ന്നു.

ഒരു ചെറിയ കാല്‍വയ്പ്പ്
ഒരു ലക്ഷം കോടി ഡോളര്‍ ചിലവാക്കി നടത്തിയ അപ്പോളോ പ്രോഗ്രാം അമേരിക്ക ആരംഭിച്ചു 1969 മുതല്‍ 72 വരെ നീണ്ട പ്രോഗ്രാം. 1969 ജൂലൈ 20 ന് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തി. ആദ്യത്തെ ചുവടു വച്ച് കൊണ്ട് നീല്‍ ആസ്ട്രോങ് പറഞ്ഞ വാക്കുകളാണ് ഒരു മനുഷ്യന്റെ ചെറിയ കാല്‍ വയ്പ്പ് എന്നാല്‍ മനുഷ്യ രാശിയുടെ ഒരു കുതിച്ചുചാട്ടം എന്ന്. അവര്‍ ഇരുപത്തി രണ്ടു മണിക്കൂറുകള്‍ ചന്ദ്രനില്‍ ചിലവഴിച്ചു. പിന്നീട് അപ്പോളോ 12 ല്‍ ആറു പേരുടങ്ങുന്ന സംഘം 1969 നവംബര്‍ 14 ന് യാത്ര തിരിച്ചു. അവര്‍ മൂന്നു ദിവസങ്ങള്‍ ചന്ദ്രനില്‍ ചിലവഴിച്ചു. അതിനു ശേഷം അപ്പോളോ 14, 15, 16, 17 യാത്രികരും ചന്ദ്രനില്‍ ദിവസങ്ങളോളം താമസിക്കുകയും പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. മാത്രമല്ല ചന്ദ്രനില്‍ കൂടി ഒരു ചെറു വാഹനം കിലോമീറ്ററുകളോളം ഓടിച്ച് നിരീക്ഷങ്ങള്‍ നടത്തി.

1969 മുതല്‍ 1972 വരെ നീണ്ടു നിന്ന അപ്പോളോ യാത്രകള്‍ 382 കിലോഗ്രാ മണ്ണും പാറക്കഷണങ്ങളും ഭൂമിയില്‍ എത്തിച്ചു. അങ്ങനെ അന്നത്തെ ഒരു ലക്ഷം കോടി ഡോളര്‍ ചിലവഴിച്ചു നടത്തിയ ചന്ദ്രയാത്രകള്‍ അവസാനിച്ചു.

ചൊവ്വാ ദൗത്യങ്ങള്‍

വൈക്കിങ്ങുകള്‍
അമേരിക്കയുടെ വൈക്കിംങ് ഒന്നും രണ്ടും പേടകങ്ങള്‍ 1975 ഓഗസ്റ്റ് 20 നും സെപ്റ്റംബര്‍ 9 നുമായി വിക്ഷേപിക്കപ്പെട്ടു. വൈക്കിംങ് ഒന്ന് 1976 ജൂലൈ 20 നും വൈക്കിങ് രണ്ട് 1976 സെപ്റ്റംബര്‍ മൂന്നിനും ചൊവ്വായില്‍ സുരക്ഷിതമായി ഇറങ്ങി. ഇവ ചൊവ്വായുടെ ഉപരിതലത്തേക്കുറിച്ചും മണ്ണിന്റെ ഘനയെപ്പറ്റിയും അന്തരീക്ഷത്തെപ്പറ്റിയും എല്ലാം പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍ ഘടിപ്പിച്ചിരുന്ന ലാബോട്ടറിയും റോബോട്ടുകളും അവിടെ എന്തെങ്കിലും സൂഷ്മ ജീവികളോ എന്നല്ല ജീവന്റെ കണികയെങ്കിലും ഉണ്ടോ എന്നു പരീക്ഷണങ്ങള്‍ നടത്തി. ഈ വൈക്കിംങുകള്‍ 1999 വരെ സിഗ്‌നലുകള്‍ അയച്ചു കൊണ്ടിരുന്നു.

വോയേജര്‍ - ആകാശത്തിന്റെ അനന്തതയിലേക്ക്
സൗരയൂഥവും കടന്ന് ആകാശ ഗംഗാ താഴ്വരകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ രണ്ട് ഉപഗ്രഹങ്ങളാണ് വോയേജര്‍ ഒന്നും രണ്ടും 1977 ല്‍ ഇത് വിക്ഷേപിച്ചു. വ്യാഴം, ശനി, യൂറാനഡ്, നെപ്റ്റിയൂണ്‍ തുടങ്ങിയ ഗ്രഹങ്ങളെ വലം വച്ച് ഫോട്ടോകള്‍ എടുത്ത് ഭൂമിയിലേക്ക് അയച്ചു. വ്യാഴത്തെപ്പറ്റിയും ശനിയുടെ പ്രകാശ വലയത്തെപ്പറ്റിയും ഗഹനമായ പഠനങ്ങള്‍ നടത്തി. ഇതിലെ യന്ത്ര മനുഷ്യന്‍ ശനിയുടെ ഉപഗ്രഹമായ റൈറ്റാനില്‍ ജീവന്റെ സാന്നിദ്ധ്യമുണ്ടോ എന്നും ഗവേഷണം നടത്തി. ഈ പേടകങ്ങള്‍ സൗരയൂഥം കടന്നു സീറ്റോ റെറ്റിക്കൂലി എന്ന നക്ഷത്രത്തെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. ഈ നക്ഷത്രത്തെ വലം വയ്ക്കുന്ന ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ഭൂമിയില്‍ നിന്നും 1900 കോടി മൈലുകള്‍ അകലെ മണിക്കൂറില്‍ 61000 മൈല്‍ വേഗത്തില്‍ ഇവ സഞ്ചിരച്ചു കൊണ്ടിരിക്കുകയാണ്. ഇന്നും ഇവ ക്രമം തെറ്റാതെ ഭൂമിയിലേക്ക് സിഗ്‌നലുകള്‍ അയച്ചു കൊണ്ടിര്കകുന്നു.

മാരിനറുകള്‍
ബുധന്‍, ശുക്രന്‍, ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ സമീപത്തേക്ക് തൊടുത്തു വിട്ട ഉപഗ്രഹങ്ങളാണ് മാരിനറുകള്‍. 1962 മുതല്‍ 1973 വരെയുള്ള കാലയളവിലായി ഏതാണ്ട് പത്തോളം പര്യടനങ്ങള്‍ നടത്തി. ഈ ഗ്രഹങ്ങളെപ്പറ്റിയുള്ള പല നിഗൂഢ രഹസ്യങ്ങളും വെളിപ്പെടുത്തി തന്നു.

ഇന്ത്യാ - 120 കോടി ജനങ്ങള്‍. 30 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ മൂന്നരക്കോടി അനാഥക്കുട്ടികള്‍. 12 കോടി കുട്ടികള്‍ ബാലവേല ചെയ്ത് കൊടിയ പീഡനത്തിനും വിധേയരാകുന്നു. രണ്ടു കോടിയോളം കുട്ടികള്‍ കടം വീട്ടുവാനുമായി അടിമപ്പണി ചെയ്യുന്നു. 40 ലക്ഷത്തോളം കുട്ടികള്‍ വീടും കൂടുമില്ലാതെ നഗര പ്രാന്തങ്ങളിലൂടെ അലയുന്നു. മുന്‍സിപ്പാലിറ്റികള്‍ കൊണ്ടു തള്ളുന്ന മാലിന്യ കൂമ്പാരങ്ങളിലൂടെ ഇവര്‍ നഗ്‌ന പാദരായി ആഹാരപദാര്‍ത്ഥങ്ങള്‍ തേടി അലയുന്നു. 25 ലക്ഷത്തോളം ബാലവേശ്യകള്‍ കുടി കൊള്ളുന്ന നാടാണിന്ത്യ. ബോംബം കല്‍ക്കട്ട എന്നീ നഗരങ്ങളിലേക്കു മാത്രം പ്രതിവര്‍ഷം 3500 പെണ്‍ കുട്ടികള്‍ വേശ്യവൃത്തിക്കായി തള്ളപ്പെടുന്നു.

ഹോളണ്ടിനെ നിറയ്ക്കുവാനുള്ള കുഷ്ഠരോഗികള്‍ പോളണ്ടിനെ നിറയിക്കുവാന്‍ തക്ക ഭിക്ഷക്കാര്‍. ഇവര്‍ തെരുവീഥികളില്‍ കിടന്ന് അലറി വിളിക്കുന്നു. ഇന്ത്യയില്‍ അഞ്ചിനു താഴെയുള്ള പകുതിയോളം കുട്ടികളും പോഷകാഹാര കുറവു മൂലം രോഗബാധിരാകുന്നു.

ഇന്ത്യയിലെ നിരക്ഷരരുടെ എണ്ണമെടുത്താല്‍ ആകും ഞെട്ടിപ്പോകുമത്രെ. പഞ്ചിമബംഗാളില്‍ മാത്രം ടിവി. കണ്ടിട്ടില്ലാത്തവര്‍ വാച്ചില്‍ സമയം നോക്കുവാന്‍ പോലും അറിവില്ലാത്തവര്‍ വൈദ്യുതി ഉപയോഗിച്ചിട്ടില്ലാത്തവര്‍ ദശലക്ഷങ്ങള്‍ വരുമത്രെ. ഇവര്‍ക്ക് വര്‍ഷമോ മാസമോ ദിവസമോ പോലും ഏതെന്നറിവില്ലത്രെ.

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും അര്‍ദ്ധ പട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ ജനകോടികള്‍. വലിയ വിഭാഗം ജനങ്ങളും നിരക്ഷരര്‍ അത്രെ.

സാതന്ത്ര്യം കിട്ടി 72 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തെരുവു നായ്ക്കള്‍ക്കൊപ്പം എച്ചിലുകള്‍ക്ക് വേണ്ടി കടിപിടി കൂട്ടുന്ന കുട്ടികളും പബ്ലിക് റോഡുകള്‍ കക്കൂസായി ഉപയോഗിക്കുന്ന ജനങ്ങളുമാണ് ഇന്ത്യയുടെ മുഖ മുദ്ര. അന്തിയുറങ്ങുവാന്‍ ഭവനങ്ങളില്ലാതെ ആവശ്യത്തിനു ശൗചാലയങ്ങളില്ലാതെ വീര്‍പ്പുമുട്ടുന്ന വീട്ടമ്മമാര്‍. ഇവരില്‍ ചിലരൊക്കെ ആത്മഹത്യയില്‍ അഭയം തേടുന്നു. ഇവിടെ നൂറു കണക്കിനു കുട്ടികള്‍ പട്ടിണി മൂലം മരണമടയുമ്പോള്‍ സഹസ്ര കോടികള്‍ ചിലവിട്ട് അമേരിക്കയ്ക്ക് പോയ വഴിയേ പൊടി തപ്പി പോയിട്ട് എന്തു കാര്യം? എന്തു പ്രയോജനം? ഈ സഹസ്രകോടികള്‍ ജനങ്ങളുടെ പട്ടിണി അകറ്റുവാനോ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുവാനോ ഉപയോഗിച്ചിരുന്നെങ്കില്‍.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കോടികള്‍ ചിലവിട്ട് തുമ്പയില്‍ നിന്നു വിക്ഷേപിച്ച സമ്പല്‍ കണക്കിന് റോക്കറ്റുകള്‍ കടലില്‍ പതിച്ചു കൊണ്ടിരുന്നു അന്ന് ഒരു രസികന്‍ അടിച്ചു വിട്ട കമന്റ് ഓര്‍മ്മ വരുന്നു. തുമ്പയിലെ റോക്കറ്റു വിക്ഷേപണം വെടിക്കെട്ടുകാരന്‍ കുഞ്ഞുവര്‍ക്കിയെ ഏല്‍പ്പിക്കട്ടെ എന്നായിരുന്നു ആ കമന്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category