1 GBP = 93.80 INR                       

BREAKING NEWS

അകലെ നിന്നും പാപ്പയെ ഒന്നു കാണാന്‍ വത്തിക്കാനു പോയപ്പോള്‍ പ്രതീകും ജൂഹിയും അറിഞ്ഞില്ല തങ്ങളുടെ ജീവിതം മാറി മറിയുമെന്ന്; മധുവിധു ആഘോഷിക്കാന്‍ എത്തിയ ദമ്പതികളില്‍ നിന്നും സില്‍ക്ക് ഷാള്‍ വാങ്ങി അണിഞ്ഞ് ആശംസകള്‍ നേര്‍ന്നു പോപ്പ് ഫ്രാന്‍സിസ്: നൂറു കോടി വിശ്വാസികളുടെ ആത്മീയ പിതാവിന്റെ സ്പര്‍ശനത്തില്‍ നിറഞ്ഞു യുകെ മലയാളികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മധുവിധുവിന്റെ നാളുകളിലാണ് ന്യുകാസിലെ പ്രതീകും ജൂഹിയും. യുകെ മലയാളികളുടെ പുത്തന്‍ തലമുറ മലയാളി പൈതൃകം ഏറ്റെടുക്കുമോ എന്ന് നെറ്റി ചുളിക്കുന്നവര്‍ക്കു നല്‍കാന്‍ മറ്റൊരു ഉദാഹരണം കൂടിയായി മാറുകയാണ് ഈ യുവ ദമ്പതികള്‍. മധുവിധുവിന്റെ ആഘോഷക്കാലം എല്ലാം കഴിഞ്ഞു ജീവിത യാത്രയിലേക്കു നീങ്ങുമ്പോള്‍ ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ എന്ന് കരുതിയാണ് ഇരുവരും വത്തിക്കാന്‍ യാത്ര പ്ലാന്‍ ചെയ്യുന്നത്.

എന്നാല്‍ ആ യാത്ര ഇപ്പോള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തമായി മാറിയിരിക്കുകയാണ്. ബുധനാഴ്ച ഇരുവരും മാര്‍പാപ്പയെ കാണാന്‍ എത്തുമ്പോള്‍ ദൂരെ നിന്നും ഒരു നോട്ടം മാത്രമാണ് പ്രതീക്ഷിച്ചത്. കൊച്ചുകുട്ടികളെ കാണുമ്പോള്‍ പാപ്പാ അടുത്തുവരുമെങ്കിലും തങ്ങള്‍ക്കരികില്‍ പാപ്പാ എത്തുമെന്ന് ഇരുവരും കരുതിയാതെയല്ല.

എന്നാല്‍ അപ്രതീക്ഷിതമായി പാപ്പാ അടുത്തെത്തിയപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും പിന്നീട് കയ്യില്‍ കരുതിയ സില്‍ക്ക് ഷാള്‍ അദ്ദേഹത്തിന് സമ്മാനിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പ്രതീകിന്. പുതുമയുള്ള സമ്മാനം കിട്ടിയപ്പോള്‍ ഫ്രാന്‍സിസ് പാപ്പായ്ക്കും കൗതുകം. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്ന് പറഞ്ഞു അനുഗ്രഹം നല്‍കിയ നിമിഷങ്ങള്‍ ഇപ്പോള്‍ പ്രതീകിനും ജൂഹിക്കും വിലമതിക്കാനാകാതായിരിക്കുകയാണ്.

പുതുതായി വിവാഹം കഴിഞ്ഞവരെ മാര്‍പ്പാപ്പ പ്രത്യേകം ആശിര്വദിക്കുന്ന ചടങ്ങിന്റെ ഭാഗമായാണ് ന്യുകാസില്‍ മലയാളിയായായ പ്രതീകും ഭാര്യ ജൂഹിയും വത്തിക്കാനില്‍ എത്തുന്നത്. ഇവരോടൊപ്പം നൂറോളം മറ്റു ദമ്പതികളും ഉണ്ടായിരുന്നു. മലയാളികളായി സംഘത്തില്‍ വേറെ ദമ്പതികള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. നവദമ്പതികള്‍ക്കായി വേണ്ടി മാത്രം ഒരുക്കിയ ചടങ്ങിലേക്കാണ് പ്രതീകിനും ജൂഹിക്കും ക്ഷണം ലഭിച്ചത്.

പ്രതീകിന്റെ സുഹൃത്തു കൂടിയായ വൈദിക വിദ്യാര്‍ത്ഥി ടോണി സൈമണാണ് വത്തിക്കാനില്‍ ഇരുവര്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കിയത്. പോപ്പിനെ നേരില്‍ കാണാന്‍ സാധിക്കും എന്നറിയാമായിരുന്നെങ്കിലും ജീവിതത്തിലെ ഒരമൂല്യ നിമിഷം സാധ്യമാകും എന്ന് ഇരുവരും കരുതിയിരുന്നില്ലെന്നു പ്രതീകിന്റെ അമ്മ ജെസ്സി ആന്റണി ഓര്‍മ്മിക്കുന്നു.

കയ്യില്‍ മാര്‍പാപ്പയ്ക്ക് നല്‍കാന്‍ ഷാള്‍ കരുതിയതാണ് ഈ ദിവസം ജീവിതത്തിലെ കൂടുതല്‍ മധുരമുള്ള ഓര്‍മ്മയാക്കി മാറ്റിയതെന്ന് പ്രതീക വീട്ടില്‍ വിളിച്ചപ്പോള്‍ പങ്കുവച്ച പ്രധാന കാര്യം. സദസിന്റെ മധ്യഭാഗത്തായി ഇരുന്നതിനാല്‍ ഒരിക്കലും പോപ്പിനെ നേരില്‍ അടുത്തുകാണാന്‍ സാധിക്കും എന്ന് കരുതിയതല്ല. തങ്ങളെ കടന്നു പോയ പോപ്പ് കയ്യിലിരുന്ന ഷാള്‍ കണ്ടതോടെ ഒരു വിശിഷ്ട സമ്മാനവുമായി എത്തിയ അതിഥികളുടെ അടുത്തേക്ക് മടങ്ങി എത്തുക ആയിരുന്നു. തുടര്‍ന്നാണ് പ്രത്യേക അനുഗ്രഹം നല്‍കി പ്രാര്‍ത്ഥനകള്‍ നേര്‍ന്നത്.

ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റി പഠനശേഷം ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് വേണ്ടിയാണു പ്രതീക് ജോലി ചെയ്യുന്നത്. കവന്‍ട്രിക്കടുത്തു വാര്‍വിക്കില്‍ ജോലി ചെയ്യുന്ന പ്രതീകും ജൂഹിയും ലെമിങ്ടന്‍ സ്പായിലാണ് താമസം. ഇവിടെ ഹോസ്പിറ്റലില്‍ മൈക്രോ ബയോളജിസ്റ്റ് ആയി ജോലി ചെയ്യുകയാണ് ജൂഹി.
യുകെയില്‍ തന്നെ പഠിച്ചു വളര്‍ന്നതാണ് ജൂഹിയും. ലങ്കാസ്റ്ററിലെ ബോസ്റ്റണിലാണ് ജൂഹിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. പാട്ടും സംഗീതവും ഒക്കെയായി ഏതു മലയാളി ആഘോഷത്തിലും മുന്നില്‍ നില്‍ക്കാന്‍ എത്തുന്നയാള്‍ കൂടിയാണ് ന്യൂകാസില്‍ മലയാളികള്‍ മണിക്കുട്ടന്‍ എന്ന് വിളിക്കുന്ന പ്രതീക്.

ന്യൂകാസില്‍ മലയാളികളുടെ പ്രധാന സംഘടനയായ ഓണത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രതീകിന്റെ പിതാവ് ആന്റണി. ന്യുകാസില്‍ മലയാളികള്‍ക്കൊപ്പം ഏതു കാര്യത്തിലും കൂടെ നില്‍ക്കുന്ന ആന്റണിയുടെ വീട്ടിലെ സന്തോഷം ഇപ്പോള്‍ ഇവിടെയുള്ള മുഴുവന്‍ മലയാളികളുടെയും സന്തോഷമായി മാറിയിരിക്കുകയാണെന്ന് ഓണം - ഔര്‍ ന്യൂകാസില്‍ അസോസിയേഷന്‍ ഫോര്‍ മലയാളീസ് - സജീവ പ്രവര്‍ത്തകന്‍ കൂടിയായ പ്രിന്‍സ് പീറ്റര്‍ വ്യക്തമാക്കുന്നു. ഇത് തന്നെയാണ് ഇവിടെയുള്ള ഓരോരുത്തരുടെയും പൊതുവികാരവും.

വയനാട്ടില്‍ നിന്നും രാജസ്ഥാനിലും അവിടെ നിന്നും ഗള്‍ഫിലും എത്തിയ ശേഷമാണ് ആന്റണി യുകെ മലയാളി ആകുന്നത്. കഴിഞ്ഞ പതിനേഴു വര്‍ഷമായി ഈ കുടുംബം ന്യൂകാസിലാണ് താമസിക്കുന്നത്. ന്യൂകാസില്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ് ഏറ്റുമാനൂര്‍ സ്വദേശിനിയായ അമ്മ ജെസ്സി. പ്രതീകിന്റെ ഏക സഹോദരന്‍ അലക്‌സ് ഫാര്‍മസ്യുട്ടിക്കല്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category