1 GBP = 93.15 INR                       

BREAKING NEWS

നാടിന്റെ നന്മകള്‍ വിട്ടു കളയാതെ മലയാളി കുട്ടികള്‍; ബള്‍ഗേറിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഓണാഘോഷം കണ്ട് അത്ഭുതം കൂറി സായിപ്പന്മാരും

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

ബള്‍ഗേറിയ: ബള്‍ഗേറിയയിലെ ബ്ലാക്ക് സിയുടെ തീരത്തു ഭംഗിയാര്‍ന്ന ബീച്ചുകളും മറ്റു വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നിരവധി പ്രദേശങ്ങളും സ്ഥിതിചെയ്യുന്ന ടൂറിസ്റ്റ് നഗരമായ 'വര്‍ണ' എന്ന മനോഹരമായ പ്രദേശത്തേക്ക് മലയാളി വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തുടങ്ങിയിട്ട് നാളുകളേറെയായി. ലോകത്തെവിടെ മലയാളികള്‍ എത്തപ്പെട്ടാലും ഓണമാകുമ്പോള്‍ ഒരുമിച്ചുകൂടി ഓണമാഘോഷിക്കുന്ന പതിവ് ബള്‍ഗേറിയയില്‍ എത്തിയിട്ടും കുട്ടികള്‍ മറന്നില്ല എന്നത് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു.

അത്തപൂക്കളമിട്ടും, വടം വലിച്ചും, നൃത്തച്ചുവടുകള്‍ വച്ചും, തിരുവാതിര കളിച്ചും, ഓണമാഘോഷിക്കാന്‍ വര്‍ണയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന ഇരുനൂറ്റി അന്‍പതിലധികം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളാണ് ഒരുമിച്ചുചേര്‍ന്നപ്പോള്‍ ആഘോഷങ്ങള്‍ കണ്ട് അത്ഭുതത്തോടെ നോക്കി നിന്നത് സായിപ്പന്മാരടക്കമുള്ള അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്. വര്‍ണ മേയര്‍ ഇവാന്‍ പോര്‍ട്ട്‌നി ഓണാഘോഷ ഓഡിറ്റോറിയം സന്ദര്‍ശിച്ച് ഓണശാസകള്‍ നേര്‍ന്നു.

ഡെക്കറേഷന്‍ കമ്മിറ്റി, ഫുഡ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, ഗെയിംസ് കമ്മിറ്റി എന്നിങ്ങനെ ഓരോ പ്രോഗ്രാമിനും പ്രത്യേകം പ്രത്യേകം കമ്മിറ്റികള്‍ എടുത്തു ഓരോ ടീമുകളെ ഉത്തരവാദിത്വം ഏല്‍പ്പിച്ചു ചിട്ടയായ ഒരുക്കങ്ങള്‍ നടത്തിയാണ് കഴിഞ്ഞ ശനിയാഴ്ച നടന്ന ഓണാഘോഷം വിജയകരമാക്കിയത്.

രാവിലെ പത്തുമണിക്ക് എല്ലാവരെയും സ്വാഗതം ചെയ്തു തിരുവാതിരയോടെയാണ് ഓണാഘോഷം ആരംഭിച്ചത്. തുടര്‍ന്ന് കസേരകളി, ബലൂണ്‍ ഗെയിംസ്, ആനിമല്‍ സൗണ്ട് ഗെയിംസ് തുടങ്ങിയ ഗെയിംസുകള്‍ക്കു ശേഷം ഓണസദ്യക്കുള്ള വിഭവങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് കുട്ടികള്‍ തന്നെ ഉണ്ടാക്കി ഹാളിലെത്തിച്ചു വിളമ്പുകയായിരുന്നു.
തുടര്‍ന്ന് സെക്കന്‍ഡ് ഇയര്‍ മുതല്‍ സിക്‌സ്ത് ഇയര്‍ വരെയുള്ള കുട്ടികള്‍ അവതരിപ്പിച്ച നിരവധി കലാപരിപാടികളാണ് ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടിയത്. കൂടാതെ ബള്‍ഗേറിയയിലെ മറ്റു യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന നിരവധി കുട്ടികളും ഈ ഓണാഘോഷത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേരിതിരിഞ്ഞു നടത്തിയ വടം വലി ആയിരുന്നു ആഘോഷപരിപാടിയിലെ മുഖ്യ ആകര്‍ഷക ഇനം. ബെല്ലാരി രാജ, പുലിമുരുകന്‍, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയവ പേരുകളോടെ ആണ്‍കുട്ടികളും മന്ത്രി കൊച്ചമ്മ, മായാമോഹിനി, കാര്‍ത്തുമ്പി, നാഗവല്ലി തുടങ്ങിയ പേരുകളോടെ പെണ്‍കുട്ടികളും തമ്മില്‍ നടത്തിയ വടം വലി മത്സരത്തില്‍ ബെല്ലാരിരാജയും, മായാമോഹിനിയും വിജയികളായി.


കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തിലൂടെ മിച്ചംവച്ചു സ്വരൂപിച്ച ഒരുലക്ഷം രൂപ റാന്നിയില്‍ ഒരു പാവപെട്ട കുടുംബത്തിന് വീട് വെയ്ക്കാന്‍ സഹായിച്ചതിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ഈ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മാതൃക കാട്ടി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥികളാണ് വര്‍ണയില്‍ കൂടുതലെങ്കിലും അയര്‍ലണ്ട്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഡിസിന്‍ പഠിക്കാനായി ബള്‍ഗേറിയയില്‍ എത്തുന്നുണ്ട്. ഇന്ത്യയിലോ മറ്റു രാജ്യങ്ങളിലോ മെഡിസിന്‍ പഠിക്കുന്നതിനേക്കാള്‍ കുറഞ്ഞ ഫീസും കുറഞ്ഞ ജീവിത ചെലവിലും ഇവിടെ പഠിക്കാമെന്നതുകൊണ്ടാണ് ബള്‍ഗേറിയ പോലുള്ള സ്ഥലങ്ങളിലേക്ക് മലയാളികള്‍ ഒഴുകിയെത്തുന്നത്.
വര്‍ണയിലെ ഭൂരിഭാഗം മലയാളി കുട്ടികളും വിസ്റ്റാമെഡ് ഏജന്‍സി വന്നവരാണ്. ബ്രിട്ടനില്‍ നിന്നും വിസ്റ്റാമെഡ് എന്ന മലയാളി സ്ഥാപനമാണ് കുട്ടികളെ മെഡിക്കല്‍ പഠനത്തിനായി ബള്‍ഗേറിയയിലേക്ക് തെരഞ്ഞെടുക്കുന്നത്. അപേക്ഷ അയ്ക്കുന്നത് മുതല്‍ താമസ സൗകര്യം, ബള്‍ഗേറിയന്‍ ഐഡി, ബാങ്ക് അക്കൗണ്ട് തുടങ്ങി ഒരു വിദ്യാര്‍ത്ഥി പഠനം പൂര്‍ത്തിയാക്കി സര്‍വ്വകലാശാലകളില്‍ നിന്നും ഇറങ്ങുന്നതുവരെയുള്ള കാര്യങ്ങള്‍ക്ക് മലയാളി സ്ഥാപനം കൂടിയായ വിസ്റ്റാമെഡ് മാര്‍ഗ്ഗ നിര്‍ദ്ദേശവും സഹായവും നല്‍കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category