kz´wteJI³
ദുബായ്: അമ്മാവന് വാഹനം ഓടിക്കുന്നത് കണ്ടപ്പോള്‍ കുഞ്ഞ് മനസില്‍ തോന്നിയ ആഗ്രഹം കൊല്ലം സ്വദേശിനി സുജാ തങ്കച്ചന് സാധ്യമാക്കിയത് അങ്ങ് ദുബായില്‍ വച്ചാണ്. സ്കൂള്‍ ബസിലെ കണ്ടക്ടറായി ജോലി നോക്കിയപ്പോള്‍ ഹെവി ലൈസന്‍സ് എടുക്കണമെന്നത് ഒരു സ്വപ്നമായി. കഠിന പരിശ്രമവും തളരാതെ മുന്നോട്ട് നീങ്ങാനുള്ള ആത്മവിശ്വാസവും ഈ 32 കാരിയെ കൊണ്ടെത്തിച്ചത് യുഎഇയില്‍ ഹെവി ലൈസന്‍സ് നേടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടത്തിലാണ്. ഇപ്പോഴിതാ ദുബായ് ട്രാന്‍സ്പോര്‍ട് അഥോറിറ്റി (ആര്‍ടിഎ)യുടെയും മറ്റു വിവിധ കമ്പനികളുടെയും ജോലി വാഗ്ദാനം വന്നിരിക്കുകയാണ്. ആര്‍ടിഎയിലും കമ്പനികളിലും ബസ് ഡ്രൈവറായി ജോലി നല്‍കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സുജ ആദ്യ പരിഗണന സ്കൂള്‍ ബസ് സര്‍വീസിനാണ് നല്‍കുന്നത്. അതു കഴിഞ്ഞ് മാത്രമേ മറ്റു ജോലികള്‍ ആലോചിക്കുന്നുള്ളൂവെന്നും അവര്‍ പറഞ്ഞു.
ദുബായ് ഖിസൈസിലെ ദ് മില്ലെനിയം സ്കൂളില്‍ ബസ് കണ്ടക്ടറായിരിക്കെയാണ് സുജയ്ക്ക് ഹെവി ബസ് ഓടിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞദിവസം ലഭിച്ചത്. ഹെവി ബസ് ലൈസന്‍സ് സാമൂഹിക പ്രവര്‍ത്തക ലൈലാ ബഷീറിന് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍ ബസ് ഓടിക്കുന്ന ആദ്യ യുവതിയായിരിക്കുകയാണ് ഈ 32 കാരി. ജോലിത്തിരക്കിനിടയിലും ഹെവി ബസ് ലൈസന്‍സ് കരസ്ഥമാക്കാന്‍ ഈ യുവതിക്ക് സാധിച്ചത് വലിയ നേട്ടം തന്നെയാണ്.
അമ്മാവന് വാഹനം ഓടിക്കുന്നത് കണ്ടപ്പോള്‍ വലിയ വാഹനങ്ങളോട് താല്പര്യം തോന്നി. മൂന്നു വര്‍ഷം മുന്‍പ് ജോലി തേടി യുഎഇയിലെത്തിയപ്പോള്‍ ലഭിച്ചത് സ്കൂള്‍ ബസിലെ കണ്ടക്ടര്‍ ജോലിയായിരുന്നു. അന്ന് മുതല്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈന്‍സ് നേടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് സുജ. ഇതിന് ബന്ധുക്കളില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും പൂര്‍ണ പിന്തുണയും ലഭിച്ചു. ആറു പ്രാവശ്യം ഡ്രൈവിങ് പരീക്ഷണത്തില്‍ പരാജയമായെങ്കിലും ഏഴാം തവണ വിജയം നേടി.
ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് സഹായിച്ചു. ഒന്‍പത് മാസം മുന്‍പ് ദുബായിലെ അല്‍ അഹ് ലി ഡ്രൈവിങ് സെന്ററില്‍ ചേര്‍ന്നപ്പോള്‍ ഡ്യൂട്ടി സമയവും പഠന സമയവും തമ്മില്‍ പ്രശ്നമായി. സ്കൂള്‍ എംഎസ്ഒ അലക്സ് സമയം ക്രമീകരിച്ചു തന്നതോടെ ആ കടമ്പയും കടന്നു. ഖിസൈസിലെ സ്കൂളില്‍ നിന്ന് അല്‍ ഖൂസിലെ ഡ്രൈവിങ് സ്കൂള്‍ വരെ ചെന്നു തിരിച്ചുപോരാന്‍ നിത്യേന 32 ദിര്‍ഹം വേണമായിരുന്നു. എന്നാല്‍, ഇന്‍സ്ട്രക്ടറിന്റെ സഹകരണം കൊണ്ട് ക്ലാസുകള്‍ പെട്ടെന്ന് പൂര്‍ത്തീകരിച്ചു. എല്ലാവരും കൂടെ നില്‍ക്കുകയും ചെയ്തു. അങ്ങനെയാണ് സുജ ഈ സ്വപ്ന നേട്ടത്തിലേക്ക് എത്തിയത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam