1 GBP = 92.20 INR                       

BREAKING NEWS

തെക്കന്‍സ് 2019 ക്നാനായ യുവജന മാമാങ്കത്തിന്റെ ടിക്കറ്റ് വിതരണോത്ഘാടനം നടത്തി; ഇത്തവണ ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍

Britishmalayali
kz´wteJI³

യുകെയിലെ ക്നാനായ യുവജനങ്ങളുടെ ഹൃദയ-താള-ലയ സംഗമങ്ങളുടെ വിസ്ഫോടനവും യുവഹൃദയങ്ങളുടെ ആവേശവുമായ തെക്കന്‍സ് 2019 ന്റെ ടിക്കറ്റ് വിതരണ ഉത്ഘാടനം കഴിഞ്ഞ ശനിയാഴ്ച നടന്നു. യുകെയിലുട നീളമുള്ള വിവിധ  യൂണിറ്റുകളിലെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങ് യുകെകെസിവൈഎഎല്‍ നാഷണല്‍ കൗണ്‍സിലില്‍ വച്ചാണ് നടന്നത്.

ഓണ്‍ലൈന്‍ ടിക്കറ്റ് ലോഞ്ച് യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു. തെക്കന്‍സ് 2019 ന്റെ ഗ്രാന്റ് ഫാമിലി ടിക്കറ്റ് യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലയിന്‍ ഫാ: സജി മലയില്‍പുത്തന്‍പുരയില്‍ ബിജു ചാക്കോ മൂശാരിപറമ്പിലിനും യുകെകെസിഎ ജനറല്‍ സെക്രട്ടറി,  സാജു ലൂക്കോസ് പാണപറമ്പിലിനും  കൊടുത്തു കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ സിംഗിള്‍ ടിക്കറ്റ് വില്‍പ്പന യുകെകെ സിവൈഎല്‍ പ്രസിഡന്റ് ടെന്നീസ് ജോസ് കടുത്തോടില്‍ ബര്‍മിങ്ഹാം യുകെകെസിവൈഎല്‍ യൂണിറ്റ് പ്രസിഡന്റ് നെവിന്‍ ജോണിക്കും ആദ്യ ഫാമിലി ടിക്കറ്റ് യുകെകെസിവൈഎല്‍ നാഷണല്‍ ഡയറക്ടര്‍ ജോമോള്‍ സന്തോഷ്, ലീഡ്‌സ് കെസിവൈഎല്‍ ഡയറക്ടര്‍  ബെന്നി ജോസഫ് വേങ്ങാശേരിക്കും ആദ്യ ഫാമിലി സ്പോണ്‍സര്‍ ടിക്കറ്റ് യുകെകെസിഎ ജനറല്‍ സെക്രട്ടറി സാജു ലൂക്കോസ് പാണംപറമ്പില്‍  മാഞ്ചസ്റ്റര്‍ യൂണിറ്റ് മെമ്പര്‍  സിറിയക് ജെയിംസ് മണത്തട്ടിലിനും കൊടുത്തുകൊണ്ട് ഉത്ഘാടനം ചെയ്തു. 

തെക്കന്‍സ് 2019 ന്റെ സിംഗിള്‍ ടിക്കറ്റും 60 ലിമിറ്റഡ് ഫാമിലി ടിക്കറ്റും ഓണ്‍ലൈന്‍ വഴി എടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി യുകെകെസിവൈഎല്‍ യൂണിറ്റ് ഡിറക്ടര്‍സ് ആന്റ് ഓഫീസ് ബിയേര്‍സും ആയി ബന്ധപ്പെടുക. ഇതിനോടൊപ്പം ഫാമിലി സ്പോണ്‍സര്‍ ആന്റ് ഗ്രാന്റ് ഫാമിലി സ്പോണ്‍സര്‍ ടിക്കറ്റ്സും ലഭ്യമാണ്. ഈ വര്‍ഷത്തെ ക്നാനായ യുവജന മാമാങ്കം തെക്കന്‍സ് 2019 നവമ്പര്‍ 9- നു ബര്‍മിങ്ഹാമിലെ Piccadilly Banqueting Suite ( 372-378, Stratford Rd, Birmingham B11 4AB) ല്‍ വച്ചാണ് നടത്തപ്പെടുന്നത്. യുവജനങ്ങളുടെ സംഗമം ആയതിനാല്‍ അവരുടെ രീതിക്കും അഭിരുചിക്കുമനുസരിച്ചു ഇത്തവണത്തെ തെക്കന്‍സ് 2019 ന്റെ ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍ ആക്കിയിരിക്കുകയാണ്. 

യുവജനങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ യുവജനങ്ങളെ ത്രസിപ്പിക്കുന്ന സംഗീതവും നൃത്തവും ക്നാനായ പൈതൃകങ്ങളായ  മാര്‍ഗ്ഗം-കളികളും പുരാതനപ്പാട്ടുകളും യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന മോട്ടിവേഷണല്‍ ടോക്കുകളും, ആത്മീയ ചൈതന്യത്തില്‍ നിറയ്ക്കുവാന്‍ ഹോളി മാസ്സും എല്ലാം ഒറ്റ ചരടില്‍ കോര്‍ത്തിണക്കിയ  ഒരു ഫുള്‍ ഡേ എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആണ് യുകെകെസിവൈഎല്‍ 'തെക്കന്‍സ് 2019 കഴിഞ്ഞ വര്‍ഷം യുവജനങ്ങള്‍ നെഞ്ചിലേറ്റിയ  തെക്കന്‍സ് 2018 നു 1500 ഓളം ക്നാനായ യുവജനങ്ങളാണ്  പങ്കെടുത്തിരുന്നതെങ്കില്‍ ഇത്തവണ യുകെകെസിവൈഎല്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രതീക്ഷിക്കുന്നത് 2500 ഓളം യുവജനങ്ങളെയാണെന്ന്   പ്രസിഡണ്ട് ടെനിന്‍ ജോസ് കടുതോടില്‍ അറിയിച്ചു. 

ടെനിന്‍ ജോസ് കടുതോടിന്റെ സെക്രട്ടറി ബ്ലെയ്സ് തോമസ് ചേത്തലിന്റെയും നേതൃത്വത്തില്‍ മറ്റു കമ്മറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് സെറിന്‍  സിബി ജോസഫ് ട്രഷറര്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവര്‍ യുകെകെസിവൈഎല്‍ നാഷണല്‍  ചാപ്ലയിന്‍ ഫാ: സജി മലയില്‍ പുത്തന്‍പുരയിലിന്റെ ശക്തമായ ആത്മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്ടേഴ്സ് ആയ സിന്റോ  വെട്ടുകല്ലേല്‍, ജോമോള്‍ സന്തോഷ് എന്നിവരുടെ ഗൈഡന്‍സില്‍  യുവജനങ്ങള്‍ക്കായി ഒരു മഹാവിസ്മയം ഒരുക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി ടാലെന്റ് ഷോയും, സിനിമാറ്റിക് ഡാന്‍സില്‍ ചെറിയ യൂണിറ്റുകളിലെ കുട്ടികളുടെ പ്രാധിനിത്യം ഉറപ്പാക്കുവാന്‍ ക്രോസ് യൂണിറ്റ് ഗ്രൂപ്പ് ഡാന്‍സും ഒരുക്കുന്നു. യുവജനങ്ങളെ ആവേശ കൊടുമുടിയില്‍ ആറാടിക്കുവാന്‍ പ്രഫഷണല്‍ ഡാന്‍സ് ഗ്രൂപ്പുകളെ വെല്ലുന്ന 8-ഓളം സിനിമാറ്റിക് ഡാന്‍സുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 

വിവിധ നാടന്‍ -മോഡേണ്‍ യൂറോപ്യന്‍ ഫുഡ് സ്റ്റാളുകളും, യുവജനങ്ങളെ ആകര്‍ഷിക്കുന്ന മറ്റു എന്റര്‍ടൈന്‍മെന്റ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ചേരുന്നതോടെ ഇത്തവണത്തെ യുവജന മാമാങ്കം പൊടി പൊടിക്കുമെന്നുറപ്പാണ്. അവസാനമായി യുവജനങ്ങളുടെ ഹരമായ ഡിജെ കൂടി ചേരുമ്പോള്‍ നവംബര്‍ 9 ന്റെ ക്നാനായ യുവജന മാമാങ്കം തെക്കന്‍സ് 2019 തകര്‍ക്കും. യുവജനങ്ങള്‍ അത് തീര്‍ച്ചയായും ആഘോഷമാക്കുകയും ചെയ്യും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന, രജിസ്റ്റര്‍ ചെയ്തവരുടെ യൂണിറ്റ് ക്രോസ് വേരിഫിക്കേഷനും വെന്യു സെക്യൂരിറ്റി ഒരുക്കുന്നതിനുമായി നവംബര്‍ 6ാം തീയതി വൈകുന്നേരം 6 ന് അവസാനിക്കുന്നതായിരിക്കും എന്നു കൂടി അറിയിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category