
ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ രൂപതമാക്കളുടെ ആല്മീയ ശാക്തീകരണത്തിനും, പരിശുദ്ധാല്മി കൃപാവര നിറവിനായും ഒരുക്കുന്ന മൂന്നാമത് ബൈബിള്‍ കണ്‍വന്‍ഷനുകള്‍ ഈ മാസം 22 മുതല്‍ എട്ടു റീജണുകളിലായി നടത്തപ്പെടുന്നു. പ്രസ്തുത ബൈബിള്‍ കണ്‍വന്‍ഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുള്ള ലണ്ടന്‍ റീജണല്‍ കണ്വന്ഷന് ഒക്ടോബര്‍ 24 ന് വ്യാഴാഴ്ച നടത്തപ്പെടും.
ലണ്ടനിലെ റെയിന്‍ഹാമില്‍ ഔര്‍ ലേഡി ഓഫ് ലാസലൈറ്റ് ദേവാലയത്തിലും, പള്ളിയുടെ ഹാളുകളിലുമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്വന്ഷന് 24 ന് വ്യാഴാഴ്ച രാവിലെ 9. 30 ന് ലോകമെമ്പാടും കൊന്തമാസമായി ആചരിക്കുന്ന മാതൃ പ്രഘോഷണ നിറവില്‍ പരിശുദ്ധ ജപമാല സമര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുന്നതാണ്. വൈകുന്നേരം അഞ്ചു മണിവരെയാണ് കണ്വെന്ഷന് ക്രമീകരിച്ചിരിക്കുന്നത്. തന്റെ പൗരോഹിത്യ ജീവിത സപര്യയായി പതിറ്റാണ്ടുകളായി രാവും പകലും തിരുവചനം അനേകരിലേക്കു പകര്‍ന്നു നല്‍കുകയും, കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രൂഷകനും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകര്‍ന്നു നല്കുവാന് നിയോഗം ലഭിച്ച അഭിഷിക്തനുമായ ജോര്‍ജ് പനക്കലച്ചനാണ് ബൈബിള്‍ കണ്‍വന്‍ഷനുകള്‍ക്കു നേതൃത്വം നല്‍കുന്നത്.
തിരുവചന ശുശ്രുഷകളിലൂടെ സമസ്ത ഭൂഖണ്ഡങ്ങളിലും ദൈവത്തിനു സാക്ഷ്യമേകുവാന്‍ അനേകരെ ഒരുക്കിയിട്ടുള്ള തിരുവചന ശുശ്രുഷകരായ വിന്‍സന്‍ഷ്യന്‍ കോണ്ഗ്രിഗേഷന് ടീമിന്റെ അഭിഷിക്തരായ ഫാ: ജോസഫ് എടാട്ട്, ഫാ: ആന്റണി പറങ്കിമാലില്‍ എന്നിവരുടെ അനുഗ്രഹീത ശുശ്രുഷകള്‍കൂടി അനുഭവിക്കുവാനുള്ള അവസരമാണ് ലണ്ടനില്‍ ഒരുങ്ങുന്നത്. ബൈബിള്‍ കണ്‍വന്‍ഷന്റെ വിജയത്തിനായി ലണ്ടന്‍ റീജണില്‍ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുര്‍ബ്ബാനകളുമായി ഈശ്വര ചൈതന്യ പൂരിതമാവുന്ന ലണ്ടന്‍ കണ്വന്ഷന് വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ലണ്ടന്‍ റീജണില്‍ മുഴുവന്‍ വിശ്വാസികള്‍ക്കും ഇതൊരു സുവര്‍ണ്ണാവസരം ആവും.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേകമായി ഒരുക്കുന്ന ആത്മീയ ശുശ്രൂഷകള്‍ക്കു ഡിവൈന്‍ ടീം നേതൃത്വം നല്‍കും. ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വര്ഗ്ഗീയകാഹളം കൊണ്ട് ലാസലൈറ്റ് ദേവാലയം നിറയുമ്പോള്‍ അതിനു കാതോര്ക്കുവാന് വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേര്‍സാക്ഷികളാവും എന്ന് തീര്‍ച്ച. ഏവരെയും സ്നേഹ പൂര്‍വ്വം കണ്‍വന്‍ഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംശിക്കുന്നതായും സംഘാടക സമിതിക്കുവേണ്ടി കോര്‍ഡിനേറ്റര്‍ ഫാ: ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈന്മാരായ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ: ഹാന്‍സ് പുതുക്കുളങ്ങര, ഫാ: തോമസ് എടാട്ട്, ഫാ: സാജു പിണക്കാട്ട് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ഫാ: ജോസ് അന്ത്യാംകുളം - 07472801507
പള്ളിയുടെ വിലാസം:Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam