1 GBP = 91.20 INR                       

BREAKING NEWS

അമേരിക്കന്‍ ഐടി കമ്പനി 'എന്‍വെസ്റ്റ്നെറ്റി'ന്റെ സിഇഒയും സ്ഥാപകനുമായ ജഡ്സണ്‍ ബെര്‍ഗ്മാനും ഭാര്യയും അപകടത്തില്‍ മരിച്ചു; മദ്യപിച്ച് വാഹനമോടിച്ച സ്ത്രീ കാര്‍ ഇടിച്ച് കയറ്റിയത് ബെര്‍ഗ്മാനും ഭാര്യയും സഞ്ചരിച്ച ടാക്സിയിലേക്ക്

Britishmalayali
kz´wteJI³

പ്രമുഖ അമേരിക്കന്‍ ഐടി കമ്പനി 'എന്‍വെസ്റ്റ്നെറ്റി'ന്റെ സിഇഒയും സ്ഥാപകനുമായ ജഡ്സണ്‍ ബെര്‍ഗ്മാനും ഭാര്യ മേരി മില്ലറും അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കാറപകടത്തില്‍ മരിച്ചു. മേരി മില്ലര്‍ ഷിക്കാഗോയിലെ ഹാനോവര്‍ ഹില്‍ വെല്‍ത്ത് അഡ്വര്‍ടൈസേഴ്സിന്റെ സ്ഥാപകയാണ്. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും സഞ്ചരിച്ച ടാക്സി കാറിലേക്കു തെറ്റായ ദിശയിലെത്തിയ കാര്‍ ഇടിച്ചു കയറിയത്. ടാക്സി ഡ്രൈവറും കാറോടിച്ചിരുന്ന സ്ത്രീയും മരിച്ചു. സ്ത്രീ മദ്യപിച്ച നിലയിലായിരുന്നു. ജെഡ് എന്നു വിളിപ്പേരുള്ള ജഡ്സണ്‍ യുഎസില്‍ 1999 ലാണ് 'എന്‍വെസ്റ്റ്നെറ്റ്' ആരംഭിച്ചത്.

തിരുവനന്തപുരത്തുള്ള 'നെക്റ്റര്‍' എന്ന കമ്പനിയെ 'നെറ്റ് അസറ്റ് മാനേജ്മെന്റ്' എന്ന കമ്പനി ഏറ്റെടുക്കുകയും 2004 ല്‍ ഇത് എന്‍വെസ്റ്റ്നെറ്റില്‍ ലയിക്കുകയും ചെയ്തു. അതോടെയാണു ഫിനാന്‍ഷ്യല്‍ ടെക്നോളജി കമ്പനിയായ 'എന്‍വെസ്റ്റ്നെറ്റ്' തലസ്ഥാനത്ത് സാന്നിധ്യമുറപ്പിച്ചത്.
 
തിരുവനന്തപുരത്തു കുറവന്‍കോണം, വഴുതക്കാട്, ടെക്നോപാര്‍ക്ക് എന്നിവിടങ്ങളിലായിമൂന്നു ഓഫിസുകളാണു കേരളത്തിലുള്ളത്. 1200 ലേറ ജീവനക്കാര്‍ ഇവിടെയുണ്ട്. കുറവന്‍കോണത്ത് ഓഫിസ് നിര്‍മ്മിക്കാനുള്ള സ്ഥലം കാണാന്‍ ജഡ്സണ്‍ നേരിട്ടു യുഎസില്‍ നിന്നെത്തിയിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുവനന്തപുരത്ത് എത്താറുണ്ടായിരുന്നു. മരണത്തെതുടര്‍ന്ന് എന്‍വെസ്റ്റ്നെറ്റ് സഹസ്ഥാപകന്‍ ബില്‍ ക്രേഗറിനെ ഇടക്കാല സിഇഒ ആയി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് നിയമിച്ചു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category