1 GBP = 91.00 INR                       

BREAKING NEWS

ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു; അഴിമതിയിലും രാജ്യത്തെ തൊഴിലില്ലായ്മയിലും പ്രതിഷേധിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ നടത്തുന്നത് കനത്ത പ്രതിഷേധം; സൈന്യവും പ്രക്ഷോഭകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 60 പേര്‍; രാജ്യത്തിന്റെ സമ്പൂര്‍ണ നാശമായിരിക്കും ഫലമെന്ന് പ്രധാനമന്ത്രി മെഹ്ദി

Britishmalayali
kz´wteJI³

ബാഗ്ദാദ്: ഇറാഖിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. പ്രധാനമന്ത്രി അദേല്‍ അബ്ദുല്‍ മഹ്ദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അഴിമതിയിലും രാജ്യത്തെ തൊഴിലില്ലായ്മയിലും പ്രതിഷേധിച്ചാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭകരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 46 പേര്‍ മരിക്കുകയും ചെയ്തു. 1600 ലധികം ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് പേരാണ് ചൊവ്വാഴ്ച മുതല്‍ ബാഗ്ദാദ് അടക്കമുള്ള സ്ഥലങ്ങളില്‍ പ്രകടനം നടത്തുന്നത്. പ്രത്യേകിച്ച് ഒരു സംഘടനയോ വ്യക്തികളോ നേത്യത്വം നല്‍കാത്ത പ്രതിഷേധം രാജ്യത്തുടനീളം പടരുകയാണ്. പ്രക്ഷോഭം ഇനിയും തുടരുകയാണെങ്കില്‍ രാജ്യത്തിന്റെ സമ്പൂര്‍ണ്ണ നാശമായിരിക്കും ഫലമെന്ന് പ്രധാനമന്ത്രി മെഹ്ദി അറിയിച്ചു. എന്നാല്‍ പ്രക്ഷോഭകരുടെ ആവശ്യങ്ങളെ കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.

ബഗ്ദാദിനു പുറമെ തെക്കന്‍ നഗരമായ നാസിറയിലും പ്രതിഷേധം അക്രമാസക്തമായിരിക്കുകയാണ്. ഇവിടെ പൊലീസ് വെടിവയ്പില്‍ മൂന്ന് പ്രതിഷേധകരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ കര്‍ഫ്യൂവിനൊപ്പം രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഷിയകളുടെ ആധ്യാത്മിക നേതാവ് ആയത്തുല്ല അലി സിസ്താനി സമരക്കാര്‍ക്കു പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ നയം മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

വെള്ളിയാഴ്ചയും പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വന്‍ വെടി വെയ്പ്പാണ് നടത്തിയത്. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നൂറുകണക്കിനുപേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭമേഖലകളില്‍ അധികൃതര്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി നിരോധിച്ചു. ബാഗ്ദാദിലും മറ്റു സംഘര്‍ഷബാധിത മേഖലകളിലും നിരോധനാജ്ഞ ലംഘിച്ചാണ് പ്രക്ഷോഭം. അതേസമയം സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ മാനിക്കാന്‍ സുരക്ഷാ സേന തയ്യാറാകണമെന്ന് പ്രസിഡന്റ് ബഹ്‌റാം സലേ നിര്‍ദേശിച്ചു. പ്രക്ഷോഭകര്‍ കൊല്ലപ്പെട്ടതില്‍ സുതാര്യ അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭ ഇറാഖ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അവിടെയുള്ളവര്‍ എത്രയുംപെട്ടെന്ന് രാജ്യംവിടണമെന്നും കുവൈത്തും ബഹ്റൈനും ഖത്തറും ഇറാനും തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category