1 GBP = 91.00 INR                       

BREAKING NEWS

പൊതുസ്ഥലങ്ങളില്‍ മുഖംമറയ്ക്കുന്നത് നിരോധിച്ച് കൊണ്ടുള്ള കാരി ലാമിന്റെ ഉത്തരവിനെതിരെ ഹോങ്കോങില്‍ വന്‍ പ്രതിഷേധം; മുഖം മൂടികളോ പെയിന്റ് ഉപയോഗിച്ചോ മുഖംമറയ്ക്കുന്ന രീതി അനുവദിക്കില്ലെന്ന് ഉത്തരവ്; പ്രഖ്യാപനം അടിയന്തരാവസ്ഥ നിയന്ത്രണ ഓര്‍ഡിനന്‍സ് അനുസരിച്ച്

Britishmalayali
kz´wteJI³

ഹോങ്കോങ്: പൊതുസ്ഥലങ്ങളില്‍ മുഖംമറയ്ക്കുന്നത് നിരോധിച്ച് കൊണ്ടുള്ള കാരി ലാമിന്റെ ഉത്തരവിനെ തുടര്‍ന്ന് ഹോങ് കോങ്ങില്‍ വന്‍ പ്രക്ഷോഭം. ബ്രിട്ടീഷ് ഭരണകാലത്തെ അടിയന്തരാവസ്ഥ നിയന്ത്രണ ഓര്‍ഡിനന്‍സ് അനുസരിച്ച് പ്രഖ്യാപിച്ച മുഖാവരണ നിരോധനം ഇന്ന് നിലവിര്‍ വരും. അനുമതിയുള്ളതും അല്ലാത്തതുമായ റാലികളും മാര്‍ച്ചുകളുമുള്‍പ്പെടെ എല്ലാ പൊതുസമ്മേളനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് സുരക്ഷാസെക്രട്ടറി ജോണ്‍ ലീ പറഞ്ഞു. നിയമവിരുദ്ധമായി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കും ഇത് ബാധകമാണ്. ബ്രിട്ടീഷ് അധീനതയിലായിരുന്ന കാലത്ത് 1922-ല്‍ പാസാക്കിയതാണ് അടിയന്തരാവസ്ഥ നിയന്ത്രണ ഓര്‍ഡിനന്‍സ് (ഇ.ആര്‍.ഒ.). നിയമങ്ങള്‍ പാസാകാന്‍ പാര്‍ലമെന്റിന്റെയും ലെജിസ്ലേറ്റീവ് അസംബ്ലിയുടെയും അനുമതിവേണമെന്ന സാധാരണ നിയമനടപടികള്‍ ഒഴിവാക്കി ഉത്തരവുകളിറക്കാന്‍ ഓര്‍ഡിനന്‍സ് ഭരണാധികാരിക്ക് അധികാരം നല്‍കുന്നു. എന്നാല്‍ 1967-ലാണ് ഇത് അവസാനമായി ഉപയോഗിച്ചത്.

മുഖംമൂടികളോ പെയിന്റ് ഉപയോഗിച്ച് മുഖംമറയ്ക്കുന്ന രീതിയോ അനുവദിക്കില്ല. എന്നാല്‍, ആരോഗ്യകാരണങ്ങളാലോ തൊഴില്‍പരമായോ മുഖാവരണം ധരിക്കുന്നതില്‍ വിലക്കില്ല. മാസങ്ങളായി തുടരുന്ന പ്രക്ഷോഭം നഗരത്തെ നശിപ്പിക്കുന്ന തലത്തില്‍ എത്തിയതിനെത്തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തുന്ന തെന്ന് കാരി ലാം പറഞ്ഞു. ഭരണകൂടത്തിന്റെ നടപടിയെ ചൈനയും പിന്തുണച്ചു. എന്നാല്‍, സമരം അടിച്ചമര്‍ത്താനായി ഹോങ് കോങ് ഭരണകൂടം പ്രയോഗിക്കാനിരിക്കുന്ന നിര്‍ദയനടപടികളില്‍ ആദ്യത്തേതാണ് മുഖാവരണവിലക്കെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പുനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category