1 GBP = 91.00 INR                       

BREAKING NEWS

ലളിത ജൂവലറിയിലെ മോഷണത്തിന്റെ സൂത്രധാരന്‍ തെലുങ്കു സിനിമാ നിര്‍മ്മാതാവും കള്ളക്കടത്തുകാരനുമായ മുരുകനെന്ന് പൊലീസ്; തിരുവാരൂരില്‍ നിന്ന് പിടിയിലായ മണികണ്ഠന്‍ പറഞ്ഞത് എല്ലാം ആസൂത്രണം ചെയ്തത് മുരുകനെന്ന്; 13 കോടിയുടെ ആഭരണങ്ങള്‍ തന്ത്രപരമായി മോഷ്ടിച്ച കുറ്റവാളിയെ തിരഞ്ഞ് പൊലീസ്

Britishmalayali
kz´wteJI³

ചെന്നൈ: ലളിത ജൂവലറിയുടെ ഭിത്തി തുരന്ന് 13 കോടിയുടെ ആഭരണം മോഷ്ടിച്ച സംഭവത്തിന്റെ സൂത്രധാരന്‍ തെലുങ്കു സിനിമാ നിര്‍മ്മാതാവും കള്ളക്കടത്തുകാരനുമായ മുരുകനാണെന്ന് പൊലീസ്. തിരുവാരൂരില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചത്. ഇയാളില്‍നിന്നു ലളിത ജൂവലറിയില്‍ നിന്നു മോഷ്ടിച്ച 5 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് മണികണ്ഠനെ പിടികൂടിയത്. തുടര്‍ന്നാണ് മുരുകനാണ് ഇതിന് പിന്നിലെന്ന് മനസിലായത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

മണികണ്ഠനെ പിടികൂടുന്നതിനിടയില്‍ ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന സുരേഷ് എന്നയാള്‍ ഇതിനിടെ കടന്നുകളഞ്ഞിരുന്നു. ഇയാള്‍ മുരുകന്റെ സഹായിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുരുകന്‍ നിര്‍മ്മിച്ച തെലുങ്ക് സിനിമയില്‍ ഇയാള്‍ അഭിനിയിച്ചിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ട് പുതുക്കോട്ടയില്‍ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയ 5 ജാര്‍ഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. തിരുച്ചിറപ്പള്ളി ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലളിത ജൂവലറിയില്‍ ചൊവ്വാഴ്ച രാത്രിയാണു മോഷണം നടന്നത്. 35 കിലോ സ്വര്‍ണവും വജ്ര നെക്ലേസുകളുമാണു മോഷണം പോയത്. രാവിലെ ജീവനക്കാരെത്തി ഷോറൂം തുറന്നപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മുഖംമൂടി ധരിച്ച രണ്ടു പേര്‍ അകത്തു കയറി ആഭരണങ്ങള്‍ ചാക്കില്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ചു.അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഏഴു പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി.

ഷോറൂമിനു മുന്നില്‍ അഞ്ചു സുരക്ഷാ ജീവനക്കാര്‍ കാവല്‍ നില്‍ക്കെയാണു പിന്നില്‍ ചുമര്‍ തുരന്ന് മോഷണം നടത്തിയത്. ഒരു മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ ജൂവലറിക്കകത്ത് ചെലവഴിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരാള്‍ നായയുടെയും രണ്ടാമന്‍ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരുള്‍പ്പെടെ ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു നിലയുള്ള കെട്ടിടത്തില്‍ സ്വര്‍ണ, വജ്ര ആയുധങ്ങള്‍ വില്‍ക്കുന്ന താഴത്തെ നിലയിലാണു മോഷണം നടന്നത്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിനോടു ചേര്‍ന്നാണ് ജൂവലറി ഷോറൂം. സ്‌കൂള്‍ കെട്ടിടത്തിനകത്തൂകൂടിയാകാം മോഷ്ടാക്കള്‍ പിന്‍ഭാഗത്തെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ലോക്കറിലേക്ക് മാറ്റാതെ ഷോകേസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. ആഭരണങ്ങള്‍ ലോക്കറിലേക്കു മാറ്റിയിട്ടില്ലെന്ന വിവരം ആരെങ്കിലും ഇവര്‍ക്കു കൈമാറിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ മോഷണം നടത്തിയത്. കവര്‍ച്ചയ്ക്കിടയില്‍ വിരലടയാളം പതിയാതിരിക്കാന്‍ രണ്ടുപേരും ഗ്ലൗസ് ധരിച്ചിരുന്നു. പൊലീസ് നായ മണം പിടിക്കാതിരിക്കാന്‍ മുളകു പൊടി വരെ വിതറിയാണ് ഇവര്‍ മോഷണം നടത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category