1 GBP = 91.00 INR                       

BREAKING NEWS

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ ജീവനെടുത്തത് സ്വവര്‍ഗാനുരാഗത്തോടുള്ള തീര്‍ത്താല്‍ തീരാത്ത ഭ്രാന്ത്; മുറിയില്‍ വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും 50,000 രൂപ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ ലാബ് ടെക്നീഷ്യന്‍ തലക്കടിച്ചു കൊന്നു; ഹൈദരാബാദില്‍ കൊല്ലപ്പെട്ട മലയാളി ശാസ്ത്രജ്ഞന്റെ മരണ കാരണം കണ്ടെത്തിയത് ഹൈദരാബാദ് പൊലീസ്

Britishmalayali
kz´wteJI³

ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്.സുരേഷ് കുമാറിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞു. സുരേഷ് സ്വവര്‍ഗാനുരാഗി ആയിരുന്നെന്നന്നും ഈ ബന്ധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ അപ്പാര്‍ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സുരേഷിന്റെ കൊലപാതകത്തില്‍ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്‌നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും സ്വവര്‍ഗ അനുരാഗികളായിരുന്നുവെന്നും ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. സ്വവര്‍ഗ്ഗരതിക്കു ശേഷം 50,000 രൂപ നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. കൊലപാതകത്തിനുള്ള വിവരങ്ങള്‍ തേടി ഓണ്‍ലൈനില്‍ നിന്ന് പ്രതി വിവരങ്ങള്‍ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്ളാറ്റിനുള്ളില്‍ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരിവാള്‍ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയില്‍ പരുക്കേല്‍പ്പിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വര്‍ണ മോതിരങ്ങളും സെല്‍ഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്നോസ്റ്റിക് സെന്ററില്‍ നിന്ന് കണ്ടെടുത്തു.

ഗുരുവായൂര്‍ സ്വദേശിയായ സുരേഷിന്റെ കുടുംബം വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യന്‍ ബാങ്ക് പെരിങ്ങളത്തൂര്‍ ബ്രാഞ്ചില്‍ മാനേജരാണ്. രണ്ടു മക്കളുണ്ട്. ഇസ്റോയുടെ ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഫോട്ടോ സെക്ഷനില്‍ എസ്ജി സയന്റിസ്റ്റായിരുന്നു. കുടുംബം ചെന്നൈയിലായതിനാല്‍ ഹൈദരാബാദ് അമീര്‍പേട്ട് ധരംകരം റേഡിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്നു താമസം.

കൊലപാതകത്തിന് ശേഷം സുരേഷിന്റെ ഫോണ്‍ കാണാതെ പോയിരുന്നു. ഫോണുമായി ചുറ്റിപ്പറ്റി നടന്ന അന്വേഷണവുമാണ് കൊലപാതകം തെളിയിക്കുന്നതില്‍ നിര്‍ണയാകമായത്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദില്‍ താമസമായിരുന്നു. 2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകന്‍ യു.എസിലും മകള്‍ ഡല്‍ഹിയിലുമാണ്. ഇതോടെ ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു സുരേഷ് നയിച്ചത്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category