1 GBP = 92.10 INR                       

BREAKING NEWS

യുക്മ നഴ്‌സസ് ഫോറത്തിന് നവ നേതൃത്വം; സിന്ധു ഉണ്ണി പ്രസിഡന്റ്, ലീനുമോള്‍ ചാക്കോ സെക്രട്ടറി

Britishmalayali
സജീഷ് ടോം

യുക്മ നഴ്‌സസ് ഫോറത്തിന് നവ നേതൃത്വം. ഫോറം പ്രസിഡന്റായി സിന്ധു ഉണ്ണി തെരഞ്ഞെടുക്കപ്പെട്ടു. യുക്മ മുന്‍ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് മുന്‍ നാഷണല്‍ കോര്‍ഡിനേറ്ററുമാണ് സിന്ധു.  ലീനുമോള്‍ ചാക്കോ ആണ് പുതിയ ജനറല്‍ സെക്രട്ടറി. യു കെ കെ സി എ വിമന്‍സ് ഫോറം നാഷണല്‍ സെക്രട്ടറി കൂടിയാണ് ലീനുമോള്‍. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള ചെയര്‍മാനായും, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് ചെയര്‍മാനുമായി പ്രവര്‍ത്തിക്കും.

മലയാളി നഴ്‌സുമാര്‍ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വന്തമാക്കിയ മിനിജ ജോസഫ്, രാജേഷ് കെ ജെ, ജാസ്മിന്‍ മാത്യു എന്നിവരാണ് യു എന്‍ എഫ്  അഡൈ്വസറി പാനല്‍ മെംബേര്‍സ്. രാജേഷ് കെ ജെ നിലവില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് പേഷ്യന്റ് സേഫ്റ്റി, ഫ്രീഡം ടു സ്പീക്ക് അപ്പ് ഗാര്‍ഡിയന്‍ , CQC യുടെ സ്‌പെഷ്യലിസ്‌റ് അഡൈ്വസര്‍, UK നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റി പാനല്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിവരുന്നു.

നേഴ്സിംഗ് സംബന്ധമായ വിഷയങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ അറിയപ്പെടുന്ന  ട്രെയിനറും പ്രഭാഷകയുമാണ് മിനിജ ജോസഫ്. കാര്‍ഡിയാക് സര്‍ജറിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഒരു പുസ്തകം പ്രകാശനം ചെയ്തിട്ടുണ്ട്. അത്യന്താധുനിക സൗകര്യങ്ങളോടെ തയ്യാറായിക്കൊണ്ടിരിക്കുന്ന ക്ലെവെലന്‍ഡ് ക്ലിനിക്, ലണ്ടന്റെ തീയറ്റര്‍ നേഴ്സിംഗ് മാനേജര്‍ ആയി നിലവില്‍ ജോലിചെയ്യുന്ന മിനിജ യു കെ നഴ്സിംഗ് മേഖലയില്‍നിന്നും നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലും റോയല്‍ കോളേജ് ഓഫ് നേഴ്സിംഗും ആയി സഹകരിച്ചു early warning scoring നെ കുറിച്ച് ബാംഗ്ലൂരില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ജാസ്മിന്‍ മാത്യു. ലണ്ടനില്‍ ക്രിട്ടിക്കല്‍ കെയര്‍ ഔട്ട് റീച്ച് സിസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.

യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറിയും ലീഡ് അഡ്വാന്‍സ് ക്ലിനിക്കല്‍ പ്രാക്ടീഷണറുമായ സാജന്‍ സത്യനാണ് നേഴ്സസ് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍. ഇതാദ്യമായി യുക്മ നേഴ്സസ് ഫോറത്തിന് ഒരു ട്രെയിനിംഗ് ടീമിനും രൂപം നല്‍കിയിട്ടുണ്ട്. യുക്മയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ സഹയാത്രികനും ഓര്‍ത്തോപീഡിക്സ് സ്‌പെഷ്യലിസ്റ്റ് നേഴ്സുമായ ദേവലാല്‍ സഹദേവന്‍, ഹെല്‍ത്ത് കെയര്‍ അംബാസിഡര്‍, ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് പാനല്‍ അംഗം, യൂണിവേഴ്‌സിറ്റി ഗസ്റ്റ് ലെക്ച്ചര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സോണിയ ലൂബി, സ്റ്റാഫ് നേഴ്സ് ആയി യു കെ യില്‍ എത്തി, യൂണിവേഴ്‌സിറ്റി ഓഫ് സാല്‍ഫോര്‍ഡില്‍ നിന്നും പി എച്ച് ഡി ബിരുദം നേടിയശേഷം, സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ തന്നെ ലക്ച്ചര്‍ ആയി ജോലിചെയ്യുന്ന ഡില്ല ഡേവിസ് എന്നിവരാണ് ട്രെയിനിംഗ് ടീമിന്റെ ചുമതല വഹിക്കുന്നത്.

റെയ്‌നോള്‍ഡ് മാനുവല്‍ ആണ് യു എന്‍ എഫ് ട്രഷറര്‍. യു എന്‍ എഫ് മുന്‍പ്രസിഡന്റ് ബിന്നി മനോജ്, മുന്‍ ജനറല്‍ സെക്രട്ടറി അലക്‌സ് ലൂക്കോസ് എന്നിവര്‍ എക്‌സ്-ഒഫീഷ്യോ അംഗങ്ങളായി പുതിയ കമ്മറ്റിയില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് സഹകരിച്ചു പ്രവര്‍ത്തിക്കും.

മനോജ് ജോസഫ്, സിനി ആന്റോ,എന്നിവരായിരിക്കും യു എന്‍ എഫ് വൈസ് പ്രസിഡന്റുമാര്‍. ബിജു മൈക്കിള്‍, സീന ഷാജു എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി പ്രവര്‍ത്തിക്കും. പ്രശ്‌ന സങ്കീര്‍ണ്ണമായ തൊഴില്‍ മേഖല എന്നനിലയില്‍ നേഴ്സുമാരുടെ വിവിധങ്ങളായ നിയമ പ്രശ്‌നങ്ങള്‍ക്ക് സഹായകമാകുവാന്‍ തക്കവിധം യു എന്‍ എഫ് ലീഗല്‍ സെല്ലും പ്രവര്‍ത്തിക്കുന്നതാണ്. യു കെ യില്‍ സോളിസിറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ബൈജു വര്‍ക്കി തിട്ടാല (കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലര്‍), ലൂയിസ് കെന്നഡി എന്നിവരായിരിക്കും ലീഗല്‍ സെല്ലിന്റെ ചുമതല വഹിക്കുക.

സംഘടനയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായി യുക്മയുടെ ഒന്‍പത് റീജിയണുകളില്‍ നിന്നും റീജിയണല്‍ കോര്‍ഡിനേറ്റര്‍സിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. അംഗ അസ്സോസിയേഷനുകളുമായും പ്രാദേശിക ആശുപത്രികളുമായും, ജി പി, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയ തൊഴിലിടങ്ങളുമായും ബന്ധപ്പെടുവാന്‍ ദേശീയ നേതൃത്വത്തിന് കോര്‍ഡിനേറ്റേഴ്സ് വഴി എളുപ്പത്തില്‍ സാധിക്കുന്നു.
 
ബൈജു ശ്രീനിവാസ് (സൗത്ത് ഈസ്റ്റ്), ബെറ്റി തോമസ് (സൗത്ത് വെസ്റ്റ്), ഷൈനി ബിജോയ് (മിഡ്ലാന്‍ഡ്സ്), ദീപാ എബി (നോര്‍ത്ത് വെസ്റ്റ്), റോബിന്‍ ചെറുവള്ളിപ്പറമ്പില്‍ (ഈസ്റ്റ് ആംഗ്ലിയ), ജിനറ്റ് അവറാച്ചന്‍,  (യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍), ബൈജു ഫ്രാന്‍സിസ് (നോര്‍ത്ത് ഈസ്റ്റ്), സുജിത്ത് തോമസ് (വെയ്ല്‍സ്), അനു മാത്യു (സ്‌കോട്ട്‌ലന്‍ഡ്) എന്നിവരാണ് യു എന്‍ എഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍.

ഇന്ത്യയിലെ പ്രൊഫഷണല്‍ നഴ്‌സുമാരുടെ സംഘടനയായ 'ട്രെയിന്‍ഡ് നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ' - TNAI യുടെ കേരള ഘടകവുമായി സഹവര്‍ത്തിച്ചു പ്രവര്‍ത്തിക്കുവാന്‍ TNAI യും UNF ഉം ആയി ധാരണയായി. കേരളത്തില്‍ TNAI യുമായി യോജിച്ചു CPD ഇവെന്റുകള്‍ സംഘടിപ്പിക്കുക, UK യിലേക്ക് എത്തുന്ന മലയാളികളായിട്ടുള്ള TNAI അംഗങ്ങള്‍ക്ക് UNF / UUKMA സംഘടനകളുമായി ബന്ധപ്പെടുവാനും ട്രെയിനിംഗ്, രജിസ്‌ട്രേഷന്‍, പ്രൊഫഷണല്‍ മേഖലകളില്‍ ഉള്ള സംശയ നിവാരണം തുടങ്ങിയവയ്ക്കും ഇത് ഉപകരിക്കും.

UK യില്‍ ഉള്ളതും വരാന്‍ ഉദ്ദേശിക്കുന്നതുമായ മലയാളി നേഴ്‌സ് മാര്‍ക്ക് വേണ്ടി ഒരു ഹെല്പ് ലൈന്‍ ഇ-മെയിലും യു എന്‍ എഫ് തുടങ്ങിയിട്ടുണ്ട്. പ്രൊഫഷണല്‍, കരിയര്‍ സംബദ്ധമായ സംശയങ്ങള്‍ക്കു നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ക്കു [email protected] എന്ന ഇ-മെയിലില്‍ ബന്ധപ്പെടാവുന്നതാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നേഴ്സസ് ഫോറം നേതൃത്വത്തിന് യുക്മ ദേശീയ കമ്മറ്റി ആശംസകള്‍ നേര്‍ന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category