
ഒഴുകിത്തീരുന്ന കണ്ണീരില്‍ ഇസയുടെ ഹൃദയവേദന കൂടിയതേയുള്ളൂ. അറുതിയില്ലാത്ത സങ്കടക്കടലിലേക്ക് കണ്ണീര്തുള്ളികള് ഒഴുകി മറഞ്ഞു. കരച്ചില് അടങ്ങുന്നതും കാത്ത് ഫെലിക്സ് ക്ഷമയോടെ നിന്നു.
കുറെ നേരം കാത്തു നിന്നിട്ടും ഇസയുടെ കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നതേയുള്ളൂ.
ഫെലിക്സ്, ലെക്സിയെ റെക്കോര്‍ഡിങ് റൂമിലേക്ക് വിളിച്ചു, അലമാരയില്‍ നിന്നും വലിയ ഒരു പോളിത്തീന്‍ ബാഗ് പുറത്തെടുത്തു.
ലെക്സി.... ഇതില്‍ ഇസയ്ക്ക് ഇടാനുള്ള ഗൗണ്‍ ആണ്.
ഒന്നും മനസ്സിലാകാത്തതുപോലെ ലെക്സി അയാളെ പകച്ചു നോക്കി.
'വിവാഹത്തെക്കുറിച്ചുള്ള ഇസയുടെ സങ്കല്പങ്ങള്, അതെനിക്ക് നന്നായറിയാം.' കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ ഒരുമിച്ച്, ഒരു വിവാഹത്തിന് പാടിയിരുന്നു. വധുവിന്റെ മഞ്ഞിന്റെ നിറമുള്ള ഗൗണും, അതിന്റെ പാറ്റേണും ഒക്കെ കണ്ടിട്ട് ഇസയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അവള് അതിനെക്കുറിച്ചു കൂട്ടുകാരികളോട് സംസാരിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം എത്രയോ മാസങ്ങള്‍ കഴിഞ്ഞാണ് എന്റെയടുത്ത് വയലിന് പഠിക്കാന്‍ വന്നത്. സംസാരത്തിനിടയില്‍ എപ്പോഴോ, പള്ളിയിലെ കാര്യം പറഞ്ഞപ്പോള്‍ ഇസ ആ കല്യാണത്തിന്റെ കാര്യം എന്നോടും പറഞ്ഞു. അതവളെ അത്രയധികം സ്വാധീനിച്ചിരുന്നു.
അവളുടെ കണ്ണിലെ സന്തോഷത്തിന്റെ തിളക്കം എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഇസയുടെ ആഗ്രഹം പോലെ അവളുടെ കല്യാണം നടത്താന്‍ എനിക്കിപ്പോള്‍ സാധിക്കില്ല, പക്ഷേ അവളാഗ്രഹിച്ച ആഭരണങ്ങളും ഗൗണും അണിഞ്ഞു വേണം ഞങ്ങളുടെ വിവാഹം.
ഫെലിക്സ്, നിങ്ങള്‍ക്ക് ഇസയോട് പ്രണയമുണ്ടെന്ന് എനിക്കിപ്പോള്‍ അറിയാം. നിങ്ങള്‍ അവളുടെ ഇഷ്ടമുള്ള ഗൗണിനെക്കുറിച്ചും ആഭരണങ്ങളെക്കുറിച്ചും ചിന്തിക്കുമ്പോള്‍ എന്തുകൊണ്ട് അവളുടെ മനസ്സ് കാണാതെ പോകുന്നു. ദയവു ചെയ്ത് ഇങ്ങനെ ചെയ്യരുത്. നിങ്ങളുടെ കള്‍ച്ചര്‍ അനുസരിച്ചു വിവാഹവും അത് കഴിഞ്ഞുള്ള ജീവിതവും ഒക്കെ ഏറെ വിലപ്പെട്ടതാണ്.
ഇസയുടെ വീട്ടിലെ സ്നേഹവും സന്തോഷവും ഞാന്‍ കണ്ടിട്ടുള്ളതാണ്. എന്റെ അമ്മയും അച്ഛനും എന്നെ വേര്‍പിരിഞ്ഞു. അതുകൊണ്ടല്ലേ എനിക്ക് ഗ്രാന്പേരന്റ്സിന്റെ കൂടെ വന്നു നില്‍ക്കേണ്ടി വന്നത്.
ഞങ്ങളെ പോകാന്‍ അനുവദിക്കൂ. എന്നിട്ട് ഇസയുടെ പപ്പയോട് സംസാരിക്കൂ.അവര്‍ വിവാഹം നടത്തി തരട്ടെ.
സ്റ്റോപ്പിറ്റ് .......... ഫെലിക്സിന്റെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്നു.
നീ പറഞ്ഞ ആ കള്‍ച്ചര്‍ തന്നെയാണ് എന്നെക്കൊണ്ടിങ്ങനെയൊക്കെ ചെയ്യിച്ചത്. എനിക്കിപ്പോള്‍ 43 വയസ്സായി ഇസയ്ക്ക് 16 ഉം. ഇരുപത്തേഴ് വയസ്സിന്റെ വ്യത്യാസമുണ്ട് ഞങ്ങള്‍ തമ്മില്‍. ലെക്സിയിപ്പോള് പുകഴ്ത്തിപ്പറഞ്ഞ ആ കള്‍ച്ചറില്‍ ഇതൊരു വലിയ തെറ്റാണ്. എന്നാല്‍ ഈ രാജ്യത്ത് പ്രായവ്യത്യാസം ഒരിക്കലും ഒരു പ്രശ്നമല്ല.
എന്റെ മനസ്സില്‍ ഇസയോടുള്ള പ്രണയം നിറഞ്ഞിരിക്കുന്നു. അവളെന്നെ ഒരിക്കലും പ്രണയപൂര്‍വം നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഇനി പ്രണയിക്കുമോ എന്നും അറിയില്ല. ബട്ട് ഐ നീഡ് ഹേര്‍.
കഴിഞ്ഞ ആറുമാസങ്ങള്‍ ഇസയുടെ സാമീപ്യം, അവളുടെ കരുതല്‍, സ്നേഹം ഇതൊക്കെ ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. പനിയായി കിടന്ന എന്നെ അവള് എന്തു സ്നേഹത്തോടെയാണ് നോക്കിയത്. കാപ്പിയിട്ടു തന്നു, നെറ്റിയില്‍ മരുന്നിട്ട് തന്നു. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ എന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളായിരുന്നു. അതൊക്കെ എനിക്ക് വേണം, എന്നും എനിക്ക് വേണം. നിനക്ക് അവളെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യൂ, അല്ലാതെ എന്നെ ഉപദേശിക്കാന്‍ വരണ്ട. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ ലെക്സിയെ നോക്കി മുരണ്ടു.
ഫെലിക്സിന്റെ സ്വഭാവം നന്നായി അറിയാവുന്ന ലെക്സി അയാളുടെ കയ്യിലെ ബാഗ് വാങ്ങി.
ഇസയെ എന്ത് പറഞ്ഞു സമ്മതിപ്പിക്കും. അവള് ഒരിക്കലും ഫെലിക്സിന്റെ ഈ ഭ്രാന്തിനു നിന്നുകൊടുക്കില്ല. ലെക്സി മുറിയിലേക്ക് കയറിയപ്പോള്‍ ഇസ കട്ടിലില്‍ കമഴ്ന്നു കിടക്കുകയാണ്. എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയാതെ ലെക്സി ഇസയുടെ അടുത്തായി കട്ടിലില്‍ ഇരുന്നു.
ഇസാ...... ഞാന്‍ പറയുന്നത് നീയൊന്നു സമാധാനമായി കേള്‍ക്കൂ. ഫെലിക്സ് നിന്നെ വിവാഹം കഴിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. നീ അതിന് സമ്മതിക്കണം എന്ന് ഞാനൊരിക്കലും പറയില്ല. അയാള്‍ നമ്മളെ രണ്ടുപേരെയും കൊല്ലുമായിരിക്കും, കൊല്ലട്ടെ.
മറുപടിയൊന്നും പറയാതെ ഇസ കട്ടിലില്‍ എണീറ്റിരുന്നു.
(തുടരും)
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam