1 GBP = 97.70 INR                       

BREAKING NEWS

പേടിച്ചാണെങ്കിലും പാതിപേരും ഇന്നലെ ആകാശച്ചാട്ടം നടത്തിയത് 15000 അടി ഉയരത്തില്‍ നിന്നും; ജീവിച്ചത് പോലും ഈ നിമിഷത്തിനായിരുന്നെന്നു പത്തു പേരും ഒരേ ശ്വാസത്തില്‍; പുലര്‍ച്ചെ ആറര മുതല്‍ കാത്തിരുന്നവര്‍ക്കായി മാനം മിഴി തുറന്നപ്പോള്‍ ആകാശച്ചാട്ടത്തിന്റെ രണ്ടാം ഘട്ടവും പൂര്‍ത്തിയായത് ഇങ്ങനെ

Britishmalayali
പ്രത്യേക ലേഖകന്‍

കേംബ്രിഡ്ജ്: ആകാശത്തേക്കാള്‍ കാറും കോളുമാണ് ഈ ദിവസങ്ങളില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി ആകാശച്ചാട്ടത്തിനു തയ്യാറായവരുടെ മനസുകളില്‍ നിറയെ. കഴിഞ്ഞ ശനിയാഴ്ച ചാടാന്‍ തയാറായി മുഴുവന്‍ പേരും എത്തിയപ്പോള്‍ പിണങ്ങി മാറിയ ആകാശം വീണ്ടും ചാടാന്‍ വഴി അടയ്ക്കുമോ എന്ന ഭീതിയാണ് ഏവര്‍ക്കും ഉണ്ടായത്. ഇടയ്ക്കു മാനം തെളിഞ്ഞ ബുധനാഴ്ച നാട്ടില്‍ നിന്നെത്തിയ സിനിമ താരം കലാഭവന്‍ ദിലീപ് അടക്കമുള്ള നാല് പേര് ആകാശത്തുമ്പികളായി പറന്നിറങ്ങിയെങ്കിലും അവശേഷിച്ച 30 പേരും ആശങ്കയോടെയാണ് കഴിഞ്ഞ ഒരാഴ്ച തള്ളിനീക്കിയത്.

ഭക്ഷണവും ജീവിത ക്രമവും ഒക്കെ ക്രമീകരിച്ചു ആകാശത്തു നിന്നും ചാടാന്‍ തയ്യാറായവരുടെ മുന്നില്‍ വഴി മുടക്കിയായി കാലാവസ്ഥ എത്തിയപ്പോള്‍ ഇനിയെന്ന് ചാടാനൊക്കും എന്ന ചോദ്യമാണ് ഇവരില്‍ നിന്നും ബിഎംസിഎഫ് ഭാരവാഹികള്‍ക്ക് നേരിടാന്‍ ഉണ്ടായിരുന്നത്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ഇന്നലെ പത്തു പേര് കൂടി ചാട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ ഈ വര്‍ഷത്തെ സ്‌കൈ ഡൈവിംഗ് ടീമിലെ പാതി പേരും ലക്ഷ്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 

രാവിലെ അല്‍പം കനം വച്ച് നിന്ന ആകാശം സാവധാനം മിഴി തുറന്നതോടെയാണ് മണിക്കൂറുകള്‍ കാത്തു നിന്നവര്‍ക്ക് ചാടാന്‍ അവസരം ഒരുങ്ങിയത്. നേരം വെളുക്കും മുന്നേ മണിക്കൂറുകള്‍ ഡ്രൈവ് ചെയ്താണ് പലരും എയര്‍ ഫീല്‍ഡില്‍ എത്തിയത്. ഉച്ചക്ക് ശേഷം ചാട്ടം പൂര്‍ത്തിയാക്കിയിട്ടും വീടെത്താന്‍ പലര്‍ക്കും രാത്രി ഏറെ വൈകേണ്ടി വന്നു. ഈ കഷ്ടപ്പാടുകള്‍ മുഴുവന്‍ നൂറിലേറെ നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ അല്‍പം സന്തോഷം പകരാന്‍ ആണല്ലോ എന്ന സന്തോഷം മുന്നിലുള്ളപ്പോള്‍ ഇനിയും ത്യാഗം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന പ്രതികരണമാണ് മുഴുവന്‍ പേരും പങ്കിടുന്നത്.


ഒരാശങ്കയും ഇല്ലാതെ ചിറകുകള്‍ ഇല്ലാത്ത പക്ഷികളായി ആകാശത്തില്‍ പറന്നു നടക്കാം എന്നത് ആസ്വദിക്കാനും അനുഭവിക്കാനുമുള്ള മനസുമായി എയര്‍ ഫീല്‍ഡില്‍ എത്തുക എന്ന ഉപദേശമാണ് ഇനി ചാടാനുള്ളവര്‍ക്കായി ഇവര്‍ പങ്കിടുന്നത്. ഫ്രീ ഫാള്‍ പോലെ തന്നെ ഫ്രീ മൈന്‍ഡ് കൂടി ഉണ്ടായാല്‍ സ്‌കൈ ഡൈവിങ് ജീവിതത്തില്‍ മറ്റെന്തിനേക്കാളും മനോഹരമായി കൂടെയുണ്ടാകും എന്ന് ചാട്ടക്കാര്‍ അനുഭവം പങ്കുവയ്ക്കുമ്പോള്‍ അതില്‍ അതിശയോക്തി ഒന്നും കാര്യമായി കലരുന്നില്ല. 

ഇന്നലെ രാവിലെ ആറരക്ക് ലിവര്‍പൂള്‍ നിന്നെത്തിയ സംഘത്തിലെ സില്‍വിയും മാഞ്ചസ്റ്ററിലെ നോയലും അടക്കമുള്ള സംഘം ഉച്ചക്ക് മുന്‍പേ ആകാശച്ചാട്ടം നടത്തിയപ്പോള്‍ ഷെഫീല്‍ഡില്‍ നിന്നും എത്തിയ ആനി പാലിയതു അടക്കമുള്ളവര്‍ക്കു രാവിലെ എട്ടരക്കാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചത്. അതവരുടെ ചാട്ടവും വൈകിച്ചു. ഉച്ചക്ക് രണ്ടരയോടെയാണ് ഈ സംഘത്തിന് ചാടാനായത്. പിന്നെയും വൈകിയെത്തിയ കാര്‍ഡിഫില്‍ റീസ് അടക്കമുള്ളവര്‍ക്കു പിന്നെയും കാത്തിരിക്കേണ്ടി വന്നു, ചാട്ടം പൂര്‍ത്തിയാക്കാന്‍.

നൂറുകണക്കിന് മൈലുകള്‍ സഞ്ചരിച്ചു യുകെയുടെ നാനാ ദിക്കില്‍ നിന്നും നോര്‍ത്ത് ലണ്ടന്‍ സ്‌കൈ ഡൈവിങ് സെന്ററില്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു ഇവരത്രയും എത്തിയത് കാലാവസ്ഥ കൂടുതല്‍ കഠിനം ആകും മുന്നേ ഡൈവിങ് പൂര്‍ത്തിയാക്കുവാന്‍ വേണ്ടിയായിരുന്നു. അനിശ്ചിതത്വത്തിന്റെ നാളുകള്‍ കയ്യില്‍ വച്ച് ചാട്ടത്തിനായി കാത്തിരിക്കുക എന്നത് സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം മറ്റാര്‍ക്കും മനസിലാകില്ല എന്നാണ് ഇനിയും ചാടാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് പറയാനുള്ളത്. 

ശൈത്യം കൂടുതല്‍ പിടി മുറുക്കും മുന്നേ ഇപ്പോള്‍ കേരളത്തില്‍ ഉള്ള ഷാജന്‍ സ്‌കറിയ ഒഴികെ ഉള്ള  മുഴുവന്‍ പേരെയും സ്‌കൈ ഡൈവിങ് പൂര്‍ത്തിയാക്കുവാനാണ് ബിഎംസിഎഫ് ശ്രമിക്കുന്നത്. ഷാജന്റെ ആകാശച്ചാട്ടം അദ്ദേഹം ഇനി അടുത്ത തവണ യുകെ സന്ദര്‍ശനം നടത്തുമ്പോള്‍ ആയിരിക്കുമെന്ന് ചാരിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. സ്‌കൈ ഡൈവിങ് ഇവന്റ് കണ്‍വീനര്‍ ജഗദീഷ് നായര്‍, കൊമേഡിയന്‍ കലാഭവന്‍ ദിലീപ്, ഹണ്ടിങ്ങ്ടണ്‍ കൗണ്‍സിലര്‍ ലീഡോ എന്നിവരൊക്കെ ഇന്നലെയും സ്‌കൈ ഡൈവിങ് ആവേശം പങ്കിടാന്‍ മുഴുവന്‍ സമയവും കേംബ്രിജിലെ എയര്‍ ഫീല്‍ഡില്‍ ചിലവിട്ടിരുന്നു.

ചെറുപ്പക്കാരും സ്ത്രീകളും അടക്ക്മുള്ള ചാട്ടക്കാരാണ് ഇന്നലെ ഡൈവ് പൂര്‍ത്തിയാക്കിയത്. ജീവിതത്തില്‍ ഇനി ഒരിക്കലും സംഭവിച്ചേക്കാന്‍ ഇടയില്ലാത്ത ഒരനുഭവത്തിലൂടെ കടന്നു പോയപ്പോള്‍ മാത്രമാണ് ജീവിത ലക്ഷ്യം പോലും ഇതിനു വേണ്ടി ആയിരുന്നിരിക്കുമോ എന്ന് തോന്നിയതെന്ന് ചാട്ടം പൂര്‍ത്തിയാക്കിവര്‍ പറയുന്നു. അവശേഷിക്കുന്ന മുഴുവന്‍ പേരെയും അടുത്ത ആഴ്ച അവസാനത്തോടെ സ്‌കൈ ഡൈവിങ് പൂര്‍ത്തിയാകാന്‍ സാധിക്കുമോ എന്നാണ് ശ്രമിക്കുന്നതെന്നും കണ്‍വീനര്‍ ജഗദീഷ് നായര്‍ വ്യക്തമാക്കി.
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (07-10-2019) നു ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category