1 GBP = 97.70 INR                       

BREAKING NEWS

കൃഷ്ണപ്പരുന്തിന്റെ മെയ്‌വഴക്കത്തോടെ അഗ്‌നിച്ചിറകു വിരിച്ച് അവര്‍ പറന്നിറങ്ങി; സ്‌കൈ ഡൈവിംഗ് വേദിയില്‍ നിന്നും അനുഭവങ്ങള്‍ പങ്കുവച്ച് ഷെഫീല്‍ഡ് മലയാളി

Britishmalayali
അജിത്ത് പാലിയേത്ത്

ക്ടോബര്‍ 31നു ആഘോഷിക്കുവാന്‍ പോകുന്ന ഹാലോവീനിന് പേടിപ്പെടുത്തുന്ന ചിത്രപ്പണികള്‍ കൊത്തുവാന്‍ തയ്യാറെടുക്കുന്ന ഓറഞ്ച് നിറത്തിലുള്ള മത്തങ്ങകള്‍ വിളഞ്ഞു കിടക്കുന്ന നീണ്ട പാടങ്ങളുടെ അരികിലെ റോഡിലൂടെ യാത്രചെയ്ത് ഫ്‌ലൈയിങ് ക്ലബ്ബില്‍ എത്തിയപ്പോള്‍ ആകാശച്ചാട്ടത്തിന് വന്നവരുടെ തിരക്കായിരുന്നു.  ഇളം കുളിരും ഇളം വെയിലുമുള്ള സുന്ദരമായ പ്രഭാതം. അവിടെ ചിരിച്ചുകൊണ്ട് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ അത്യാവശ്യമുള്ള കുട്ടികള്‍ക്ക് നഴ്‌സിങ് പഠനത്തിന് വേണ്ടിയുള്ള ധനസമാഹരണ പരിപാടിയില്‍ പങ്കെടുക്കാന്‍ ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങിയ ഒരു കൂട്ടമാളുകളുടെ നിശ്ചയദാര്‍ഢ്യം നിഴലിക്കുന്ന മുഖങ്ങള്‍ തിളങ്ങിനിന്നിരുന്നു. ചെയ്യുവാന്‍ പോകുന്ന ആകാശച്ചാട്ടം എന്ന വെല്ലുവിളി എങ്ങനെയായിരിക്കും എന്നുള്ള ചിന്തകള്‍  ചിലരില്‍ കാണുന്നു. ആ സാഹസികതയെ സധൈര്യം നേരിടാന്‍ വന്ന അവരില്‍ ആശങ്കകള്‍ അല്‍പ്പം പോലും ഇല്ലായിരുന്നു. അവിടുത്തെ പരിസരങ്ങളില്‍ തിങ്ങി നിറഞ്ഞവരുടെ മുഖത്തും ആഗ്രഹ പൂര്‍ത്തീകരണത്തിന്റെ തിളക്കം.

ചാട്ടത്തിന് മുന്‍പ് ഏകദേശം 20 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രാഥമിക പരിശീലന ക്ലാസുകള്‍. വളരെ ലളിതവും ഓര്‍മ്മിക്കാന്‍ എളുപ്പവും സങ്കീര്‍ണ്ണമായ ഒന്നും തന്നെയില്ലാത്തവുമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍. വിമാനം പുറപ്പെടുമ്പോള്‍, ഫ്രീഫാളിലായിരിക്കുമ്പോഴും ലാന്‍ഡിംഗിലും സ്വീകരിക്കേണ്ട ശരീര പൊസിഷനുകള്‍ എങ്ങനെയായിരിക്കണം എന്നതാണു പ്രധാനമായും പറഞ്ഞ സുരക്ഷാ പോയിന്റുകള്‍. ബാക്കിയെല്ലാം കൂടെ ചാടുന്ന ഇന്‍സ്ട്രക്ടര്‍ ചെയ്യുന്നു.

ടാന്‍ഡം സ്‌കൈഡിംഗ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആകാശ ചാട്ടത്തില്‍ പരിചയസമ്പന്നനായ ഒരു ഇന്‍സ്ട്രക്ടറോടൊപ്പമായിരിക്കും താഴേക്ക് ചാടുക. പറന്നുയര്‍ന്ന് ഉയരത്തിലേക്കു കുതിക്കുന്ന ചെറുവിമാനം പതിനയ്യായിരം അടി ഉയരത്തില്‍ എത്തുവാന്‍ ഏകദേശം 15 മിനിറ്റ് എടുക്കുന്നു. മനോഹരമായ ആകാശ കാഴ്ചകള്‍ കണ്ടുകഴിയുമ്പോള്‍ അന്തിമ സുരക്ഷാ പരിശോധനകളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോകുന്നു. വിമാനത്തിന്റെ വാതില്‍ തുറക്കുകയായി.

വാതിലിനരികിലേക്ക് നിരങ്ങി നീങ്ങുന്ന ചാട്ടക്കാരനില്‍ ശ്രദ്ധ കൊടുക്കുന്ന ഇന്‍സ്ട്രക്ടറുടെ നെഞ്ചിലെ അതിസുരക്ഷയുള്ള കൊളുത്തില്‍ തൂങ്ങി മേഘങ്ങള്‍ക്ക്
മുകളില്‍ നിന്നും താഴേക്കു നൂറ്റി ഇരുപതു മൈല്‍ വേഗതയില്‍ കുതിക്കുമ്പോള്‍ ശരീരത്തിലെ അഡ്രിനാലിന്‍ ത്രസിച്ചുവരും. ചിറകുവിരിച്ച് പറന്നിറങ്ങുന്ന കൃഷ്ണപരുന്തിന്റെ മെയ്യ് വഴക്കത്തോടെ കൈകളും കാലുകളും കൊണ്ട് അഗ്‌നിചിറകുകള്‍ പോലെ വായുവിനെ വരുതിയിലാക്കുമ്പോള്‍ ഭൂമിയുടെ സൗന്ദര്യം കണ്ണുകള്‍ ഒപ്പിയെടുക്കുകയായിരിക്കും.

ഏകദേശം 5000 അടി ദൂരം മാത്രം അവശേഷിക്കുമ്പോള്‍ മുതുകിലെ സഞ്ചിയില്‍ ഭദ്രമായിരുന്ന പാരച്യൂട്ട് തുറന്ന് വിന്യസിക്കുന്നു. അവിടുന്ന് പിന്നീട് വായുവില്‍ വെറുതെ ഒഴുകിയിറങ്ങുകയായി. ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചരിഞ്ഞും കറങ്ങിയും തിരിഞ്ഞും ഭൂമിയില്‍ ഇറങ്ങുമ്പോള്‍ ആകാശം കീഴടക്കിയ മനുഷ്യന്റെ അഭിമാനം ആ മുഖങ്ങളില്‍ വിരിയും ഒപ്പം സാഹസികതയുടെ പാരമ്യത്തില്‍ ഉയര്‍ന്നു പൊങ്ങിയ രോമകൂപങ്ങള്‍ പതിയെ ചരിഞ്ഞ് വീഴും.

ഇന്ന് ലോകമെമ്പാടുമുള്ള ആകാശ സാഹസികരുടെ സുരക്ഷാപകരണമാണ് പാരച്യൂട്ട്. ഈ വരുന്ന ഒക്ടോബര്‍ 22 നു ലോകത്ത് ആദ്യമായി പാരച്യൂട്ട് ഉപയോഗിച്ചതിന്റെ ഇരുന്നൂറ്റി ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സുരക്ഷയുടെ കാര്യത്തില്‍ മുന്നിലെങ്കിലും വളരെ സ്ഥൂലമായ അപകടസാധ്യതയും ഇതിന്റെ പിന്നിലുണ്ട്. വെറും ആകാശചാട്ടം എന്നതിലുപരി പലവിധ ലക്ഷ്യപ്രാപ്തിക്കുമായാണ് ഇന്ന് ആകാശചാട്ടം പ്രചാരം നേടുന്നത്. ജന്മദിന സമ്മാനങ്ങളായി
ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ചിലരുടെ ദീര്‍ഘകാല സ്വപ്നങ്ങള്‍, ചിലരുടെ നേരംമ്പോക്കുകള്‍, ചിലരുടെ കടപ്പാടുകള്‍.... അങ്ങനെ ആകാശച്ചാട്ടത്തിനുള്ള കാരണങ്ങളുടെ പട്ടിക നീളുകയാണ്.

സാഹസികത ഇഷ്ടപ്പെടുന്നവര്‍ ജീവിതത്തില്‍ ഒരിക്കല്ലെങ്കിലും അനുഭവിക്കേണ്ടതാണ് ആകാശച്ചാട്ടം. ചെറിയ വിമാനത്തില്‍ ആകാശത്തേക്ക് പറന്നുയര്‍ന്ന് പതിനയ്യായിരം അടി മുകളില്‍ നിന്ന് താഴേക്കു കുതിക്കുമ്പോള്‍ ഏറെ നാളുകളായി മനസ്സില്‍ കാത്തുസൂക്ഷിച്ച ആഗ്രഹങ്ങളുടെ മഞ്ചാടി മണികള്‍ക്കു
ഏഴുവര്‍ണ്ണങ്ങളുടെ നിറച്ചാര്‍ത്ത് നല്‍കുമെന്ന് ചാടുന്നവര്‍ ഓരോരുത്തരും സാക്ഷ്യപ്പെടുത്തുന്നു. പറന്നു താഴേക്കു വരുമ്പോള്‍ അങ്ങകലെ ചക്രവാളത്തില്‍ തെളിയുന്ന കടല്‍ രേഖകള്‍ കാണുവാന്‍ വീണ്ടും പറന്നിറങ്ങാന്‍ മോഹങ്ങള്‍ നല്‍കും. ഒപ്പം കണ്ണുകളില്‍ വീണ്ടും ചാരിറ്റിക്കായി ധനസമാഹാരണം നടത്താനുള്ള  നിശ്ചയദാര്‍ഢ്യവും...
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (07-10-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category