1 GBP = 93.30 INR                       

BREAKING NEWS

ബ്രിട്ടനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഇന്ത്യയിലേക്ക് മുങ്ങിയാല്‍ സുരക്ഷിതമെന്ന് കരുതിയവര്‍ക്ക് തെറ്റി; സ്റ്റുഡന്റ് വിസയില്‍ താമസിക്കവെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മുങ്ങിയ ഇന്ത്യന്‍ അതിസമ്പന്നന്റെ മകനെ ബ്രിട്ടനിലേക്ക് നാട് കടത്തി ഇന്ത്യ

Britishmalayali
kz´wteJI³

ത്ത് വര്‍ങ്ങള്‍ക്ക് മുമ്പ് യുകെയില്‍ വച്ച് മൈക്കല്‍ സമരേശ്വര എന്ന 32 കാരിയ ബലാത്സംഗം ചെയ്ത് കൊന്ന് ഇന്ത്യയിലേക്ക് മുങ്ങിയ അമന്‍ വ്യാസ് (35) എന്ന യുവാവിനെ ഇന്ത്യ യുകെയിലേക്ക് തന്നെ നാട് കടത്തി. സ്റ്റുഡന്റ് വിസയില്‍ താമസിക്കവെയായിരുന്നു ഇന്ത്യക്കാരനായ അതിസമ്പന്നന്റെ പുത്രനായ അമന്‍ കൊടും കുറ്റകൃത്യം ചെയ്ത് ഇന്ത്യയിലേക്ക് മുങ്ങിയിരുന്നത്. ബ്രിട്ടനില്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം ഇന്ത്യയിലേക്ക് മുങ്ങിയാല്‍ സുരക്ഷിതമെന്ന് കരുതിയവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. വെള്ളിയാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങിയ അമന് മേല്‍ കൊലപാതക, ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

വാല്‍ത്താംസ്റ്റോവില്‍ വച്ചായിരുന്നു ഒരു ദശാബ്ദത്തിന് മുമ്പ് അമന്‍ ഈ പാതകം നിര്‍വഹിച്ചിരുന്നത്.ഇന്നലെ അമനെ ഉക്സിബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് ഹാജരാക്കിയിരിക്കുന്നത്. മറ്റ് മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട് മറ്റ് ചില കുറ്റങ്ങളും അമന് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. കൊലപാതക ശ്രമം, ആക്രമണം, ബലാത്സംഗം, ലൈംഗിക ആക്രമണം, പൊതു സ്ഥലത്ത് മാരകായുധം കൈവശം വയ്ക്കല്‍ എന്നിവയാണീ കുറ്റങ്ങള്‍. അമന്‍ ബലാത്സംഗം ചെയ്ത് കൊന്ന് തള്ളിയിരുന്ന സമരേശ്വരയുടെ മൃതദേഹം 2009 മേയ് 30ന് അതിരാവിലെ വാല്‍ത്താംസ്റ്റോവിലെ ക്യൂന്‍സ് റോഡിനടുത്തുള്ള ചെറിയ പാര്‍ക്കിലായിരുന്നു കണ്ടെത്തിയിരുന്നത്.

താനും ബോയ്ഫ്രണ്ടായ ഗ്രെഗ് ഡെയിലും കൂടി താമസിക്കുന്ന വീട്ടില്‍ നിന്നും പാല്‍ വാങ്ങാന്‍ പുറത്ത് പോയ മൈക്കല്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല.പാല്‍ വാങ്ങി ബോയ്ഫ്രണ്ടിന്റെ വീട്ടിലേക്ക് തിരിച്ച് വരുന്നതിനിടയിലാണ് സമരേശ്വര ബലാത്സംഗത്തിന് വിധേയായി ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ടതെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇന്‍സ്പെക്ടറായ സ്റ്റ്യുവര്‍ട്ട് ഹില്‍ പറയുന്നത്. സമരേശ്വരയെ ബലാത്സംഗം ചെയ്ത് കൊന്ന് ഇന്ത്യയിലേക്ക് മുങ്ങിയ അമന്‍ നീതിന്യായ വ്യവസ്ഥയുടെ പിടിയില്‍ നിന്നും ഒഴിഞ്ഞ് മാറി ഇന്ത്യയില്‍ കുടുംബാംഗങ്ങളൊടൊപ്പം സുഖമായി ജീവിക്കുന്നതില്‍ കടുത്ത രോഷം രേഖപ്പെടുത്തി മൈക്കലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കൊല നടത്തി മുങ്ങിയ ഈ ബിസിനസുകാരനെ ഇന്ത്യയില്‍ നിന്നും യുകെയിലെത്തിച്ച് ശിക്ഷിക്കാന്‍ എന്ത് കൊണ്ട് സാധിക്കുന്നില്ല...? എന്ന ധാര്‍മിക രോഷം നിറഞ്ഞ ചോദ്യവുമായി സമരേശ്വരയുടെ  സഹോദരി ആന്‍ ചന്ദ്രദാസ ഇക്കഴിഞ്ഞ ജൂണില്‍ രംഗത്തെത്തിയിരുന്നു. 2011 ജൂലൈയില്‍ ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പിടികൂടപ്പെട്ടപ്പോള്‍ അമനെതിരെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. തായ്‌ലന്‍ഡിലേക്കുള്ള വിമാനത്തില്‍ കയറാന്‍ എത്തിയപ്പോഴായിരുന്നു ദല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ച് അമന്‍ പിടിയിലായിരുന്നത്.

തുടര്‍ന്ന് അമന്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. ഈ കേസില്‍ താന്‍ 50 പ്രാവശ്യമെങ്കിലും കോടതി കയറിയിട്ടുണ്ടെന്നാണ് വാല്‍ത്താംസ്റ്റോവിലെ എംപിയായ സ്റ്റെല്ല ക്രീസി വെളിപ്പെടുത്തിയിരുന്നത്.ഇതിനിടെ ഏഴ് വ്യത്യസ്ത ജഡ്ജുമാര്‍ നിയമിതരായെങ്കിലുംഅമനെ ഇന്ത്യയില്‍ നിന്നും വിചാരണക്കായി യുകെയിലെത്തിക്കുന്നതില്‍ തീരുമാനമൊന്നുമുണ്ടായില്ലെന്നും സ്റ്റെല്ല ആരോപിച്ചിരുന്നു.വ്യാസ് സ്വതന്ത്രമായി ജീവിക്കുന്നതിന്റെ ഫോട്ടോ 2015ല്‍ പുറത്ത് വന്നിരുന്നു.

അമനെതിരെ യുള്ള കേസ് റദ്ദാക്കാന്‍ അയാളുടെ ലോയര്‍ സമര്‍പ്പിച്ച അപേക്ഷ 2012ല്‍ ഒരു ഇന്ത്യന്‍ ജഡ്ജ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അമനെ ഇന്ത്യയില്‍ നിന്നും എത്തിക്കാന്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് ഇനിയും സാധിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്രീസി ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായ നവ്‌തേജ് സര്‍നയ്ക്ക് കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ മന്ത്രിമാരുമായി വിനിമയം നടത്തി പരിഹാരം കാണണമെന്ന് 2016ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടീഷ് മന്ത്രിമാരോട് ഉത്തരവിട്ടെങ്കിലും ഫലമുണ്ടായിരുന്നില്ല. എന്നാല്‍ കടുത്ത നിയപോരാട്ടത്തിനൊടുവില്‍ അമനെ യുകെയിലെത്തിച്ച് വിചാരണക്ക് വിധേയമാക്കാനൊരുങ്ങുന്നതിന്റെ ആശ്വാസത്തിലാണ് സമരേശ്വരയുടെ കുടുംബക്കാര്‍.
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (07-10-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category