1 GBP = 91.00 INR                       

BREAKING NEWS

നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ മറ്റൊരു നഴ്സ് കൂടി റോഡപകടത്തില്‍ കൊല്ലപ്പെട്ടു; വര്‍ക്ക്ലോഡിന്റെ ബലിയാടായി എന്‍എച്ച്എസ് നഴ്സുമാര്‍ മാറുമ്പോള്‍

Britishmalayali
kz´wteJI³

എന്‍എച്ച്എസില്‍ നഴ്സിംഗ് ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍വീസില്‍ നിലവിലുള്ള നഴ്സുമാര്‍ നിന്ന് തിരിയാന്‍ ഇടമില്ലാതെ ജോലി ചെയ്യേണ്ടി വരുകയും തല്‍ഫലമായി അവരുടെ ശാരീരികവും മാനസികവുമായ സമ്മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സമ്മര്‍ദത്തിന് വിധേയമായി യുകെയില്‍ ഒരു നഴ്സ് കൂടി വാഹനാപകടത്തില്‍ പെട്ട് മരിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ ട്രാലീയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ കെറിയിലെ  കെറി ബ്രൗണെ എന്ന 26കാരി നഴ്സാണ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഒരാഴ്ചക്കിടെ വര്‍ക്ക്ലോഡിന്റെ ബലിയാടായിത്തീര്‍ന്ന് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട രണ്ടാമത്തെ എന്‍എച്ച്എസ് നഴ്സാണ് കെറി.

ഒക്ടോബര്‍ സൗത്ത് വെയില്‍സിലെ കെയിര്‍ഫിലിയിലെ പോണ്ട്‌ലാന്‍ഫ്രെയ്ത്തിലുള്ള പീഡിയാട്രിക് നഴ്‌സായ 23 കാരി ലൗറി ജോണ്‍സിന്റെ മൃതദേഹം പുഴയിലെ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയിരുന്നു. ദി ഹീത്ത് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്ന ഇവര്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രിയില്‍ വീട്ടിലേക്ക് കാറോടിച്ച് വരുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് പുഴയില്‍ വീണായിരുന്നു കൊല്ലപ്പെട്ടിരുന്നത്. നഴ്സുമാരുടെ കടുത്ത ജോലിഭാരമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പ്രധാന കാരണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇതോടെ വര്‍ധിച്ചിരിക്കുകയാണ്.

ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ  നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനിടയിലാണ് കാസില്‍ഐലന്റിലെ മീന്‍ലെയ്ട്രിമിലെ എന്‍21ലുണ്ടായ വാഹനാപകടത്തില്‍ കെറി കൊല്ലപ്പെട്ടത്. ലണ്ടനിലാണ് കെറി പഠിച്ചതും നഴ്സായി പരിശീലനം നേടിയതും. തുടര്‍ന്ന് വിറ്റിംഗ്ടണ്‍ ഹെല്‍ത്ത് എന്‍എച്ച്എസ് ട്രസ്റ്റില്‍ ജോലി ചെയ്യുകയും തുടര്‍ന്ന്  തന്റെ കുടുംബത്തിന്റെ അടുത്ത് ജോലി ചെയ്യുന്നതിനായി അയര്‍ലണ്ടിലേക്ക് വരുകയുമായിരുന്നു. രാവിലെ എട്ട് മണിക്ക് കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായിരിക്കുന്നതെന്നാണ് ലോക്കല്‍ പോലീസ് വെളിപ്പെടുത്തുന്നത്.

ഈ അപകടത്തിന് സാക്ഷികളായിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും പോലീസ് അറിയിക്കുന്നു. ഈ പ്രദേശത്ത് കൂടെ ആ സമയത്ത് സഞ്ചരിച്ചവരും അപകടത്തിന്റെ ഫൂട്ടേജ് ഡാഷ് കാമില്‍ പതിഞ്ഞവരുമായ മോട്ടോറിസ്റ്റുകള്‍ പ്രത്യേകിച്ചും തെളിവുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നാണ് പോലീസ് നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്ന രണ്ട് എന്‍എച്ച്എസ് നഴ്സുമാര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (07-10-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category