1 GBP = 93.35 INR                       

BREAKING NEWS

റെഡിമെയ്ഡ് കടയില്‍ ഷെയറെടുത്തും എന്‍ജിന്‍ ഓയില്‍ വ്യാപാരം നടത്തിയും റോയി തുലച്ചത് ലക്ഷങ്ങള്‍; ആര്‍ഭാടജീവിതവും സുഖലോലുപതയുമായപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; മാതാപിതാക്കളില്‍ നിന്നും വാങ്ങിയ പണത്തിന്റെ കണക്ക് അന്നമ്മ ചോദിച്ചത് ജോളിക്കും അനിഷ്ടമുണ്ടാക്കി; ടോം തോമസ് 18 ലക്ഷം നല്‍കിയ ശേഷം കുടുംബസ്വത്ത് നല്‍കില്ലെന്ന പറഞ്ഞതും ജോളിയില്‍ പക വളര്‍ത്തി; എല്ലാം റോയി തുലച്ചപ്പോള്‍ ജോളി തിരഞ്ഞെടുത്തത് സംഹാര വഴികള്‍; മകള്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പിതാവും

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ ചുരുള്‍ അഴിയുമ്പോള്‍ ജോളിയെന്ന യുവതി സഞ്ചരിച്ച വഴികള്‍ തീര്‍ത്തും ദുരൂഹത ഉയര്‍ത്തുന്നതാണ്. മരണങ്ങളില്‍ പ്രതിയായ ജോളിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്ന് അച്ഛന്‍ ജോസഫ് പറയുന്നുണ്ട്. രണ്ടാഴ്ച മുമ്പും ജോളി കട്ടപ്പനയില്‍ എത്തിയിരുന്നെന്നും ഷാജുവുമായുള്ള വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും അച്ഛന്‍ പറഞ്ഞു. ജോളിയെ കുറിച്ചോ മരണങ്ങളെ കുറിച്ചോ സംശയങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ മുഴുവന്‍ സത്യങ്ങളും പുറത്തുവരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ജോളിയുടെ ആദ്യ ഭര്‍ത്താവ് ധൂര്‍ത്തനും ആഡംബരത്തില്‍ ജീവിച്ചവനമായിരുന്നു. ഈ ധൂര്‍ത്ത് ജീവിതം തകര്‍ക്കുന്ന ഘട്ടത്തിലാണ് ജോളി കൊലപാതകങ്ങളിലേക്ക് കടക്കുന്നത്. ഏറെ പണം മുടക്കി തുടങ്ങിയ ബിസിനസ് സംരംഭങ്ങളെല്ലാം തകര്‍ന്ന് അവസാന കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു റോയി. മുക്കത്ത് റെഡിമെയ്ഡ് കടയില്‍ ഷെയറെടുത്തും താമരശ്ശേരി ചുങ്കത്ത് എന്‍ജിന്‍ ഓയില്‍ വ്യാപാരം നടത്തിയും ലക്ഷങ്ങളാണ് റോയി തുലച്ചത്. ആര്‍ഭാടജീവിതവും സുഖലോലുപതയും റോയിയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ഇടക്ക് നടത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസും പൊട്ടിയിരുന്നു.

അന്ന് കുടുംബത്തിലെ സാമ്പത്തികകാര്യങ്ങള്‍ മാതാവ് അന്നമ്മയുടെ കൈകളിലായിരുന്നു. മാതാവിന്റെയും പിതാവിന്റെയും കൈയില്‍നിന്ന് വന്‍ തുക റോയി പലപ്പോഴായി വാങ്ങി. പണം തിരിച്ച് ലഭിക്കാത്തതിനെ തുടര്‍ന്ന് അന്നമ്മ കണക്കു ചോദിക്കുന്നത് റോയിയെ ചൊടിപ്പിച്ചിരുന്നു. റോയിയുടെ ബിസിനസുകളെക്കുറിച്ചും സാമ്പത്തികത്തകര്‍ച്ചയെക്കുറിച്ചും ജോളിക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നു. റോയി വാങ്ങിയ പണം കൃത്യമായി അന്നമ്മ ഡയറിയില്‍ എഴുതിസൂക്ഷിച്ചിരുന്നു. റോയി വാങ്ങിയ പണത്തെക്കുറിച്ച് ഭര്‍ത്താവിനോടും മറ്റു മക്കളോടും അന്നമ്മ പറഞ്ഞതോടെ റോയിക്കും ജോളിക്കും ഇവരോട് നീരസമുണ്ടായി. ഇതാണ് അന്നമ്മയെ വകവരുത്താന്‍ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.


അന്നമ്മയുടെ മരണശേഷം കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ ടോം തോമസ് ഏറ്റെടുത്തു. കൂടത്തായിക്കടുത്ത മണിമുണ്ടയില്‍ ടോം തോമസിനുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലം വിറ്റ് ലഭിച്ച 18 ലക്ഷത്തോളം രൂപ റോയിയെ ഒഴിവാക്കി ജോളിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചതായി കുടുംബവുമായി അടുത്ത ബന്ധുക്കള്‍ പറയുന്നു. കൂടുതല്‍ കുടുംബസ്വത്ത് ഇനി റോയിക്കും ഭാര്യക്കും ഉണ്ടാകില്ലെന്നും ടോം തോമസ് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള നീരസമാവാം ടോം തോമസിനെ വകവരുത്താന്‍ ജോളിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

റോയി ജീവിച്ചിരുന്നാല്‍ ഉള്ളതെല്ലാം വിറ്റുതുലക്കുമെന്ന ആശങ്കയാവാം റോയിയെയും വകവരുത്താന്‍ ഇടയാക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു. റോയി മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധിച്ചത് അമ്മാവനായ മഞ്ചാടിയില്‍ മാത്യുവാണ്. മാത്രമല്ല, ജോളിയുടെയും റോയിയുടെയും പല നടപടികളെയും ഇദ്ദേഹം എതിര്‍ത്തിരുന്നതായും സൂചനയുണ്ട്. ഇതായിരിക്കാം മാത്യുവിനെ വകവരുത്താന്‍ വഴിവെച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ആല്‍ഫൈനെയും സിലിയെയും വകവരുത്തി ഷാജുവിനെ വിവാഹം കഴിക്കാന്‍ ജോളി നടത്തിയ നീക്കങ്ങള്‍ ദുരൂഹതകള്‍ നിറഞ്ഞതാണ്. ഷാജുവിന്റെ കുടുംബവുമായി അടുത്ത ബന്ധമായിരുന്നു ജോളിക്കും റോയിക്കുമുണ്ടായിരുന്നത്. ടോം തോമസ് അതിരുവിട്ട ഈ ബന്ധത്തിനെതിരെ രംഗത്തുവന്നു. ഷാജു കൂടത്തായിയിലെ വീട്ടില്‍ വരുന്നത് ടോം തോമസ് തടഞ്ഞിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. അതേസമയം കൊലപാതകങ്ങളെ കുറിച്ച് ഷാജുവിന് അറിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

സംഭവത്തില്‍ ജോളി, സ്വര്‍ണപ്പണിക്കാരനും ബന്ധുവുമായ മാത്യു, ജൂവലറി ജീവനക്കാരന്‍ പ്രജു കുമാര്‍, എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രജു കുമാറാണ് മാത്യുവിന് സയനേഡ് സംഘടിപ്പിച്ച് നല്‍കിയത്. മാത്യുവും സ്വര്‍ണപ്പണിക്കാരനാണ്. മാത്യു കുറ്റം സമ്മതിച്ചതായാണ് വിവരം. വര്‍ഷങ്ങള്‍ക്ക് മുന്‍ ജോളിക്ക് സയനേഡ് എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ പറഞ്ഞു. ഇയാളെ നേരത്തെയും ചോദ്യം ചെയ്തിരുന്നെങ്കിലും കുറ്റം സമ്മതിപ്പിച്ചിരുന്നില്ല. ജോളിയുമായി സൗഹൃദമുണ്ടായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ജോളിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. സയനേഡ് സംബന്ധിച്ച കാര്യങ്ങള്‍ നീക്കിയത് മാത്യുവാണ്. അതേസമയം കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ അറിഞ്ഞുകൊണ്ടാണോ പ്രജുകുമാര്‍ സയനേഡ് നല്‍കിയത് എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. ജോളിക്കും മാത്യുവിനും കൃത്യമായ പങ്കുണ്ടെന്ന നിലപാടിലാണ് പൊലീസ്. ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടില്ല. തനിക്ക് ഇതൊന്നും അറിയില്ലെന്നും ഭാര്യയുടെ കാര്യങ്ങള്‍ അന്വേഷിക്കൂവെന്നുമാണ് ഷാജു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (07-10-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category