1 GBP = 93.15 INR                       

BREAKING NEWS

ഇന്‍ഷൂറന്‍സ് ഉണ്ടെങ്കി ലും ഈ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ 1000 പൗണ്ട് പിഴ അടക്കേണ്ടി വന്നേക്കാം; ഡിവിഎല്‍എ അനേകരെ പിടികൂടുന്ന നിഷ്‌കളങ്ക പിശകിന്റെ കഥ

Britishmalayali
kz´wteJI³

കാര്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പാകപ്പിഴകളുടെ പേരില്‍ ഡിവിഎല്‍എ കോടതി കയറ്റുന്ന മോട്ടോറിസ്റ്റുകളുടെ എണ്ണം കുതിച്ചുയരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് ഇന്‍ഷുറന്‍സ് കാറിനുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ പാലിക്കാത്തതിന്റെ പേരില്‍ കേസില്‍ കുടുങ്ങുകയും 1000 പൗണ്ട് പിഴ അടക്കേണ്ടി വരുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. നിങ്ങളും അക്കൂട്ടത്തിലൊരാളായിത്തീരാതിരിക്കാന്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.

കാര്‍ ഇന്‍ഷൂറന്‍സുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ കോടതി കയറേണ്ടി വരുന്ന ഡ്രൈവര്‍മാരുടെ എണ്ണം അഞ്ച് വര്‍ഷങ്ങള്‍ക്കിടെ നാടകീയമായി വര്‍ധിച്ചിരിക്കുന്നുവെന്നാണ് ഡിവിഎല്‍എ വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. ഇന്‍ഷൂറന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിലും വെയില്‍സിലുമുടനീളമുള്ള 73,500 വാഹന ഉടമകളെ കോടതി കയറ്റിയിട്ടുണ്ടെന്നാണ് ക്വിക്ക് ഫിറ്റ് വിശകലനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പുള്ള ഇത്തരം കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 78 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഇന്‍ഷൂര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന പിഴകളില്‍ നിന്നുള്ള മൊത്തം വരുമാനം 12.4 മില്യണ്‍ പൗണ്ടായി കുതിച്ചുയര്‍ന്നിട്ടുണ്ട്.  ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വളരെ ചെറിയ തകരാറുകള്‍ പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തുന്നതിനെ തുടര്‍ന്നാണ് മോട്ടോറിസ്റ്റുകള്‍ക്ക് ഇത്തരത്തില്‍ വന്‍ തുക പിഴ അടക്കേണ്ടി വരുന്നത്. ആദ്യ തവണഇത്തരം പിഴവുകള്‍ക്ക് പിടിക്കപ്പെടുന്നവരില്‍ നിന്നും 199 പൗണ്ടാണ് പിഴയായി ചുമത്തുന്നത്. തുടര്‍ന്ന് ഇത് അടച്ചില്ലെങ്കില്‍ പിഴ ക്രമേണ ഉയരുകയും ചെയ്യും. ഇത്തരം കേസുകളില്‍ കോടതി കയറാന്‍ തീരുമാനിക്കുന്നവര്‍ക്ക് വരുന്ന ശരാശരി ചെലവ് 205 പൗണ്ടാണ്.

ഇത്തരം കേസുകളില്‍ മോട്ടോറിസ്റ്റുകള്‍ പരമാവധി 1000 പൗണ്ടോളം പിഴ നല്‍കേണ്ടി വരുമെന്നാണ് ഡിവിഎല്‍എ വിഗദ്ധര്‍ മുന്നറിയിപ്പേകുന്നത്. ഇന്‍ഷുറന്‍സ് പിഴവുകള്‍ വരുത്തുന്നവര്‍ക്ക് മേല്‍ ഒഫീഷ്യലുകള്‍ തുക്കത്തില്‍ ഫ്ലാറ്റ് നിരക്കായ 100 പൗണ്ട് ചുമത്താറുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ കാര്‍ പിടിച്ചെടുക്കുന്നത് വരെ കാര്യങ്ങളെത്തിച്ചേരാനും സാധ്യതയുണ്ട്. കാര്‍ ഉപയോഗിക്കാതിരിക്കാതിരിക്കുകയും അവ  ഓഫ് ദി റോഡായി രജിസ്ട്രര്‍ ചെയ്യാതിരിക്കുകയും ചെയ്യുകയെന്ന പിഴവാണ് പൊതുവെ മോട്ടോറിസ്റ്റുകള്‍ക്ക് പറ്റാറുള്ളത്.

ഒരു ഗാരേജിലെ പ്രൈവറ്റ് ലാന്‍ഡില്‍ നിര്‍ത്തിയിടുകയോ  അല്ലെങ്കില്‍ റിപ്പയറിംഗിനായി നിര്‍ത്തിയിടുന്ന അവസ്ഥയിലാണെങ്കിലോ അത് എസ്ഒആര്‍എന്‍ അഥവാ സ്റ്റാറ്റിയൂട്ടറി ഓഫ് റോഡ് നോട്ടിഫിക്കേഷന്‍ ആയി രജിസ്ട്രര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാണ്. ഇത് ലംഘിക്കുന്നവരെ പിഴക്കിരകളാക്കുമെന്നുറപ്പാണ്. അംഗീകാരമില്ലാതെ കാറിന് മേല്‍ മോഡിഫിക്കേഷന്‍ വരുത്തിയാലോ അല്ലെങ്കില്‍ കാര്‍ പര്യാപ്തമായ വിധത്തില്‍ മെയിന്റയിന്‍ ചെയ്തില്ലെങ്കിലോ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ ലംഘിച്ചതായി കണക്കാക്കി പിഴ ചുമത്തുമെന്നാണ് ക്വിക്ക് ഫിറ്റിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായ റോഗര്‍ ഗ്രിഗ്സ് മുന്നറിയിപ്പേകുന്നത്.
മഹാനവമി പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ നാളെ (07-10-2019) ബ്രിട്ടീഷ് മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category