1 GBP = 90.00 INR                       

BREAKING NEWS

ജോളിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ പൊന്നാമറ്റം തറവാട്ടില്‍ നിന്ന് രണ്ടാം ഭര്‍ത്താവിനെ പുറത്താക്കി; പുസ്തകങ്ങള്‍ കെട്ടിപ്പെറുക്കി വീടിന്റെ പടിയിറങ്ങി ഷാജു; ക്രൂരമായ ആറ് കൊലപാതകങ്ങളുടെ വാര്‍ത്ത കേട്ട് ഞെട്ടലും അമ്പരപ്പും മാറാതെ കൂടത്തായിയിലെ നാട്ടുകാര്‍; നടുക്കുന്ന വിവരങ്ങള്‍ പുറത്തുവരവേ വീടുപൂട്ടി സ്ഥലംവിട്ടു ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും; കൊലപാതകങ്ങള്‍ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും കൈയുണ്ടാകുമെന്ന് വാഴവരയിലെ നാട്ടുകാരും

Britishmalayali
kz´wteJI³

താമരശ്ശേരി: കൂടത്തായിയില്‍ ദുരൂഹ സാഹചര്യത്തില്‍ ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കാനാവാതെ നാട്ടുകാരും ബന്ധുക്കളും. ആറ് കൊലപാതകങ്ങള്‍ക്ക് പിന്നിലും ജോളിയുടെ കൈയുണ്ടെന്ന വാര്‍ത്ത നാട്ടുകാരില്‍ അമ്പരപ്പും ഞെട്ടലും ഉണ്ടാക്കുന്നതായി. മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കല്ലറ തുറന്ന് പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ നടപടികള്‍ അമ്പരപ്പോടെയാണ് പ്രദേശവാസികള്‍ നോക്കിക്കണ്ടത്. ഇവരുടെ മരണത്തില്‍ ഇതുവരെ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ജോളിയെ കസ്റ്റഡിയില്‍ എടുത്തതോടെ എല്ലവരിലും ഞെട്ടലാണ് ഉണ്ടാത്. കൂടത്തായിയിലെ പൊന്നാമറ്റം തറവാട് അടക്കം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ്. കൊലപാതക പരമ്പരയില്‍ ജോളിയെ അറസ്റ്റുചെയ്തതിനു പിന്നാലെ പൊന്നാമറ്റത്തുനിന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പുറത്താക്കി. പുസ്തകങ്ങളും സാധനങ്ങളുമുള്‍പ്പെടെ എല്ലാമെടുത്ത് ഷാജു പടിയിറങ്ങി. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കള്‍ പറയുന്നത്.

സമൂഹത്തില്‍ മാന്യമായി ഇടപെട്ടിരുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ക്രൂരമായി ഇല്ലാതാക്കിയതാണെന്ന അനേഷണസംഘത്തിന്റെ കണ്ടെത്തല്‍ വലിയ ദുഃഖത്തോടെയാണ് ബന്ധുക്കളും നാട്ടുകാരും അറിയുന്നത്. കൊലപാതകമാണെന്ന് ബന്ധുക്കളില്‍ ചിലര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. 

കൂടത്തായിലെ കൂട്ടക്കൊലപാതകത്തില്‍ ജോളിക്കുള്ള പങ്കിനെ പറ്റി അറിഞ്ഞതിന്റെ ഞെട്ടലിലാണ് ഇടുക്കി കട്ടപ്പനയിലെ ജോളിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. ഇപ്പോഴും മകള്‍ ഇത് ചെയ്തെന്ന് വിശ്വസിക്കാന്‍ മാതാപിതാക്കളും തയ്യാറല്ല.


കൂട്ടമരണത്തില്‍ ജോളിക്ക് പങ്കുണ്ടെന്ന പൊലീസിന്റെ കണ്ടെത്തല്‍ അവരുടെ സ്വന്തം നാടായ വാഴവരയെ നടുക്കിയിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ജോളിക്കെതിരെ രോഷം കൊള്ളുകയാണ് നാട്. കട്ടപ്പന വലിയകണ്ടത്ത് റോഡരികില്‍ താമസിച്ചിരുന്ന ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും വീടുപൂട്ടി സ്ഥലംവിട്ടു. വര്‍ഷങ്ങളായി വാഴവരയില്‍ റേഷന്‍കട നടത്തിവന്നിരുന്ന ജോളിയുടെ പിതാവിനെയും സഹോദരനെയും നാട്ടുകാര്‍ക്ക് അടുത്തറിയാം.

കുടുംബത്തില്‍ ജോളിയടക്കം മൂന്ന് പെണ്‍മക്കളും മൂന്ന് ആണ്‍മക്കളുമാണ്. ജോളി വാഴവരയിലും നെടുങ്കണ്ടം കോളജിലുമായാണ് പഠനം നടത്തിയത്. വാഴവരയില്‍ മോശമല്ലാത്ത ധനസ്ഥിതിയുള്ള കുടുംബമാണിവരുടേത്. കൊലപാതകങ്ങള്‍ക്കു പിന്നില്‍ മറ്റാരുടെയെങ്കിലും കൈയുണ്ടാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാത്തിനും കാരണം സ്വത്തുതര്‍ക്കമെന്ന് ഷാജുവിന്റെ പിതാവും മരിച്ച ടോമിന്റെ സഹോദരനുമായ സക്കറിയ പ്രതികരിച്ചിരുന്നു. സിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറയുന്നു.

കൂടത്തായി മരണപരമ്പരയില്‍ മുഖ്യകണ്ണി ജോളിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. ജോളിയുടെ സുഹൃത്ത് എംഎസ്. ഷാജി (മാത്യു), സ്വര്‍ണപ്പണിക്കാരനായ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേര്‍. രാവിലെ കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റുരേഖപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് ലഭ്യമാക്കിയത് മാത്യുവാണെന്നാണ് പൊലീസ് നഗമനം. ജോളിയുടെ ഭര്‍ത്താവ് റോയ് ഉള്‍പ്പെടെ ആറുപേര്‍ പലപ്പോഴായി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് പൊലീസ് കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category