1 GBP = 91.00 INR                       

BREAKING NEWS

റഷ്യക്കാരിയായ ഡാരിന തന്റെ ജീവിതത്തില്‍ ആദ്യമായി ചിരിച്ചത് ആറ് വര്‍ഷത്തിന് ശേഷം; ജനിച്ചത് തന്നെ ചുണ്ടുകളോ താടിയോ ഇല്ലാത്ത അപൂര്‍വ്വ അവസ്ഥയില്‍; ആറ് വയസിനിടയില്‍ മറ്റുള്ളവരെ പോലെ ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ സാധിച്ചില്ല; ഫണ്ട് സ്വരൂപണത്തിലൂടെ ലഭിച്ച പണവുമായി ബ്രിട്ടനിലെത്തിയ ഡാരിനയും കുടുംബവും തിരികെ പോകുന്നത് ആറ് വര്‍ഷമായി നഷ്ടപ്പെട്ട ചിരിയുമായി

Britishmalayali
kz´wteJI³

ബ്രിട്ടന്‍: ആറ് വയസുകാരി ഡാരിന് സ്പെന്‍ഗ്ലറിന് തന്റെ ജീവിതത്തില്‍ ആദ്യമായി ഇനി ചിരിക്കാം. പകുതി മുഖമില്ലാതെ ജനിച്ച ഈ കുട്ടി ബ്രിട്ടനിലെ ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷമാണ് ജന്മനാടായ റഷ്യയിലേക്ക് സന്തോഷത്തോടെ മടങ്ങുന്നത്. പൂര്‍ണമായ്ി മുഖം തിരിച്ച് നല്‍കുന്നതിനുള്ള ശസ്ത്രക്രിയാ പരമ്പരയിലെ ആദ്യത്തേതാണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഇതിന് വേണ്ടി ഡാരിനയും കുടുംബവും ബ്രിട്ടനിലാണ്.

ചുണ്ടുകളോ താടിയോ ഇല്ലാതെ ജനിച്ച ഡാരിനയെ സ്‌കൂളില്‍ വെച്ച് കാണുന്ന മറ്റ് കുട്ടികള്‍ ഭയന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ അവള്‍ മറ്റുള്ളവരെ പോലെ ഭക്ഷണം കഴിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. വെറും ഒരു വയസുള്ള കുട്ടിയുടെ ഭാരം മാത്രമാണ് ഡാരിനയ്ക്കുണ്ടായിരുന്നത്. ഇതു പോലെ സങ്കീര്‍ണമായ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റുന്ന ഏക ആശുപത്രി ഗ്രേറ്റ് ഓര്‍മണ്ട് സ്ട്രീറ്റാണെന്ന് റഷ്യന്‍ ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് റഷ്യയില്‍ നിന്ന് ഫണ്ട് സ്വരൂപിച്ച് ലഭിച്ച 67,400 ഡോളറുമായി ഡാരിനയും കുടുംബവും ബ്രിട്ടനിലേക്ക് വന്നത്.

ശസ്ത്രക്രിയയിലൂടെ കുട്ടിക്ക് താടിയെല്ല് വെച്ച് പിടിപ്പിക്കുകയും കഴുത്തില്‍ കുറച്ച് കൂടി ചര്‍മ്മം തുന്നിച്ചേര്‍ക്കുകയും ചെയ്തു. മൂന്ന് മാസത്തിനിടയ്ക്ക് ബ്രിട്ടനിലെ സാധാരണ ആള്‍ക്കാരോടാണ് ഡാരിന സംസാരിച്ചതും ഇടപഴകിയതുമെല്ലാം. ആശുപത്രി അധികൃതര്‍ വലിയ രീതിയിലുള്ള പിന്തുണയാണ് നല്‍കിയതെന്ന് ഡാരിനയുടെ അമ്മ എലെന പറയുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോഴും ഡാരിനയെ കാണാന്‍ ആശുപത്രിയിലെത്തിയവര്‍ അവളെ കെട്ടിപ്പിടിച്ച് സ്നേഹവും പിന്തുണയും അറിയിച്ചു. അടുത്ത ഘട്ടം ശസ്ത്രക്രിയക്ക് വേണ്ടി പണം സ്വരൂപിച്ച ശേഷമാകും ഇനി ഇവര്‍ ബ്രിട്ടനിലേക്ക് തിരികെ എത്തുക. അപ്പോള്‍ താടിയെല്ലിന്റെ മുകള്‍ ഭാഗവും ചുണ്ടുമായിരിക്കും സാധാരണ രീതിയിലാക്കുക.

ഡാരിന് ഡനിച്ച സമയത്ത് നാഗര്‍ സിന്‍ഡ്രോം എന്ന അവസ്ഥയിലൂടെയാണ് അവള്‍ കടന്ന പോകുന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പിന്നീട് വളരെ കുറച്ച് പേരെ മാത്രം ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇതെന്നും മനസിലായത്. എന്നാല്‍ ഇത്ര മാത്രം വൈകല്യങ്ങള്‍ ഉണ്ടായിട്ടും നല്ല രീതിയില്‍ ബുദ്ധിശക്തിയുമുള്ള ലോകത്തിലെ ഒരേയൊരു പെണ്‍കുട്ടി ഡാരിന മാത്രമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ജനിച്ചത് മുതല്‍ കുട്ടിയുടെ വായ എപ്പോഴും തുറന്നിരിക്കും. വായയ്ക്ക് ചുറ്റും എല്ലായ്പ്പോഴും രക്തവുമുണ്ടാകും. ഈ ഒരു അവസ്ഥ കാരണം കുടുബത്തിലുള്ള പലര്‍ക്കും അവളെ ഇഷ്ടമായിരുന്നില്ലെന്ന് എലെന പറയുന്നു. പക്ഷേ തങ്ങള്‍ അവളെ മറ്റുള്ളവരെ കാണിക്കാതിരുന്നില്ലെന്നും സാധാരണ കുട്ടികളെ പോലെ ഡാരിനയെയും വളര്‍ത്തിയെന്ന് എലെന പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category