1 GBP = 92.00 INR                       

BREAKING NEWS

ആരെയും കൂസാതെ കൂളായി പൊലീസിനൊപ്പം വണ്ടിയില്‍ കയറിയ ജോളി ജയിലില്‍ എത്തിയപ്പോള്‍ ആളാകെ മാറി; കോഴിക്കോട് ജില്ലാ ജയിലില്‍ ജോളി അത്ര ജോളിയല്ല! രാത്രി 12.15ഓടെ ജയിലില്‍ എത്തിച്ച യുവതി ഉറങ്ങാതെ നേരം വെളിപ്പിച്ചു; ഇടക്ക് അലറിക്കരഞ്ഞും അസ്വസ്ഥയായി; ഒരു പതിറ്റാണ്ടിലേറെ മരണ രഹസ്യങ്ങളുടെ കലവറയുമായി ജീവിച്ച കൂടത്തായിക്കാരിക്ക് ജയിലില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി ജയില്‍ അധികൃതരും; മൂന്ന് വനിതാ വാര്‍ഡന്മാരെ പ്രത്യേകം നിയോഗിച്ചു

Britishmalayali
kz´wteJI³

കോഴിക്കോട്: ഒരു പതിറ്റാണ്ടിലേറെയായി നിഗൂഢ രഹസ്യങ്ങളുടെ കലവറയുമായി ജീവിക്കുകയായിരുന്നു ജോളി. ഭര്‍ത്താവ് റോയി മാത്യുവിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാക്കിയ പൊലീസ് അറസ്റ്റു ചെയ്ത ഇവര്‍ക്ക് നേരെ ഉയരുന്ന ആരോപണം ആറ് പേരെ കൊലപ്പെടുത്തി എന്നാണ്. ഈ കേസ് തെല്‍യിക്കുക എന്നതാണ് പൊലീസിനെ സംബന്ധിച്ചിടത്തോളം പ്രധാന വെല്ലുവിളിയാകുന്ന കാര്യം. ഇന്നലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു കൊണ്ടു പോകുമ്പോള്‍ മുതല്‍ ആരെയും കൂസാത്ത പ്രകൃതക്കാരിയായിരുന്നു അവര്‍. കൂളായി തന്നെയാണ് വീട്ടില്‍ നിന്നും പൊലീസ് ജീപ്പിലേക്ക് കയറിയത്.

കോഴിക്കോട് റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുമ്പോഴും കൃത്യമായി മറുപടിയും നല്‍കി ജോളി. ജോല്‍യുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജൂവലറി ജീവനക്കാരന്‍ മാത്യുവിനെയും സയനൈഡ് നല്‍കിയ ആളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് പൊലീസ്. ഇവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം ഇന്നലെ രാത്രിയോടെ ജോളിയെ കോഴിക്കോട് ജില്ലാ ജയിലില്‍ എത്തിച്ചു. ഇന്നലെ വീടിന്റെ സുഖലോലുപതയില്‍ ജീവിച്ച അവര്‍ ജയിലിലേക്ക് എത്തിയതോടെ ജോളിക്ക് നിയന്ത്രണം വിട്ടു.

ഇന്നലെ ഉറങ്ങിയിട്ടില്ലെന്നും മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായും ജയില്‍ ജീവനക്കാര്‍ പറഞ്ഞു. ഇന്നലെ രാത്രി 12.15ഓടെയാണ് ജോളിയെ ജയില്‍ എത്തിച്ചത്. വലിയ രീതിയില്‍ മാനസികാസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ഇടയ്ക്ക് അലറിക്കരഞ്ഞു മറ്റുമാണ് അവര്‍ അസ്വസ്ഥയായത്. ഇതോടെ ജോളിയെ പ്രത്യേകം നിരീക്ഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. മൂന്ന് വനിതാ വാര്‍ഡന്മാരെയാണ് ജോളിയെ നിരീക്ഷിക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ജോളി നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നതു കൂടി കണക്കിലെടുത്താണ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

അതേസമയം ദുരൂഹമരണങ്ങളില്‍ ലോക്കല്‍ പൊലീസിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. ലോക്കല്‍ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലായിരുന്നില്ല. റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണമുണ്ടായില്ല. ശരിയായ അന്വേഷണം നടന്നിരുന്നെങ്കില്‍ ഇത്രയും മരണം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ വാദങ്ങളിലും സംശയമുണ്ട്. സ്വന്തം ഭാര്യയും കുഞ്ഞും ദുരൂഹമായി കുഴഞ്ഞ് വീണ് മരിച്ചിട്ടും പോസ്റ്റ് മോര്‍ട്ടം പോലും നടത്താന്‍ തയ്യാറായില്ല. മരണങ്ങളില്‍ സാധാരണക്കാര്‍ക്കുപോലുമുണ്ടാകുന്ന സംശയങ്ങള്‍ ഷാജുവിന് ഉണ്ടായില്ല എന്നത് ആശ്ചര്യമാണെന്നും സമീപവാസികള്‍ പറയുന്നു.

കൂടത്തായിയില്‍ ആറുപേരെ കൊന്നെന്നു കരുതുന്ന ജോളിക്ക് ഇത്രയും ക്രൂരമായ കൃത്യം ചെയ്തെന്നു സംശയിക്കാനുള്ള ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. കൂടത്തായിയിലെ പൊന്നാമറ്റത്ത് ടോം തോമസും ഭാര്യ അന്നമ്മയും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. പൊന്നാമറ്റത്തെ മരുമകളെന്ന പരിഗണനയും ആദരവും ജോളിക്ക് എല്ലാവരും നല്‍കിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എല്ലാ ദിവസവും എന്‍.ഐ.ടി.യിലേക്കു കാറുമെടുത്തു പോകുന്നത് കാണാറുണ്ടെന്ന് ഓമശ്ശേരി പഞ്ചായത്ത് അംഗവും സിപിഎം. നേതാവുമായ ടി.ടി. മനോജ്കുമാര്‍ പറയുന്നു.

ബന്ധുക്കളുടെ വിവാഹച്ചടങ്ങുകള്‍, നാട്ടിലെ പൊതുപരിപാടികള്‍ എന്നിവയിലെല്ലാം ഇവര്‍ സജീവമായിരുന്നു. എല്ലാറ്റിലും പ്രധാനിയായി രംഗത്തുണ്ടാവാറുണ്ട്. എല്ലാവര്‍ക്കും പരോപകാരിയുമായിരുന്നു. അതുകൊണ്ട് നാട്ടുകാരുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു. രണ്ടുദിവസം മുമ്പുവരെ ജോളിയെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആറുപേരും മരിച്ചപ്പോഴും ഓടിനടന്നു കാര്യങ്ങള്‍ ചെയ്തിരുന്നത് ജോളിയാണ്. സ്വത്തുതര്‍ക്കമുണ്ടായിരുന്നതായും അടുത്തകാലത്താണ് പുറത്തുവരുന്നത്. അന്നമ്മ മരിച്ചശേഷം പൊന്നാമറ്റം വീടിന്റെ ചുമതല മുഴുവന്‍ ജോളിക്കായിരുന്നു.

മകന്‍ റോയിയെക്കാള്‍ ടോം തോമസിനു ജോളിയെയായിരുന്നു മതിപ്പ്. അതുകൊണ്ട് സാമ്പത്തിക കാര്യങ്ങളെല്ലാം ജോളിയാണു കൈകാര്യം ചെയ്തിരുന്നത്. രണ്ടാം ഭര്‍ത്താവ് ഷാജുവും ജോളിയുടെ കാര്യങ്ങളിലൊന്നും ഇടപെട്ടിരുന്നില്ല. മരിച്ചവരില്‍ നാലുപേര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നതായാണു പറയപ്പെടുന്നത്. ഷാജുവിന്റെ ഭാര്യ സിലിക്കും മകള്‍ അല്‍ഫൈനും രോഗമുള്ളതിനാല്‍ അവരുടെ മരണത്തിലും അസ്വാഭാവികത തോന്നിയില്ല. റോയിയുടെ മരണത്തില്‍ അമ്മാവനായ മാത്യു സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്തെന്നല്ലാതെ മറ്റ് അന്വേഷണങ്ങളോ നടപടികളോ ഒന്നുമുണ്ടായില്ല. ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതും ജോളിക്കു തുണയായെന്നും നാട്ടുകാര്‍ പറചുയന്നു.

അതിനിടെ ജോളി താമസിച്ചിരുന്ന പൊന്നാമറ്റം വീട് പൊലീസ് വീട് പൂട്ടി മുദ്ര വച്ചിരുന്നു. പ്രതികളോ സഹായികളോ തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് അടിയന്തരമായി വീട് സീല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. മുഖ്യപ്രതി ജോളിയുമായി ബന്ധമുള്ള മൂന്നുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രണ്ട് പ്രാദേശിക രാഷ്ട്രീയനേതാക്കളേയും ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരനേയുമാണ് വിളിപ്പിച്ചത്. ഇവരെക്കൂടാതെ പത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category