1 GBP = 92.50 INR                       

BREAKING NEWS

ദുഃഖിതരായി ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകളോട് അടുപ്പം കാണിച്ച് വരുതിയിലാക്കുന്നതു കൊന്നതിന് ശേഷം ആഭരണങ്ങള്‍ കൈക്കലാക്കാന്‍; ആദ്യത്തെ ഇരയെ സയനൈഡ് നല്‍കി വക വരുത്തിയ ശേഷം കാത്തിരുന്നത് ഏഴ് വര്‍ഷം; തുടര്‍ച്ചയായി അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത് മൂന്ന് മാസം കൊണ്ട്; കെഡി കെംപമ്മ സയനൈഡ് മല്ലികയായപ്പോള്‍ പിറന്നത് ഇന്ത്യയിലെ ആദ്യ വനിതാ സീരിയല്‍ കില്ലര്‍; കൂടത്തായിയിലെ ജോളി ഓര്‍മ്മിപ്പിക്കുന്നത് സയനൈഡ് മല്ലികയെ തന്നെ

Britishmalayali
kz´wteJI³

ബെംഗളുരു: കൂടത്തായിയിലെ കൊലപാതക പരമ്പരയില്‍ ഞെട്ടി നില്‍ക്കുകയാണ് കേരളം. ജോളി എന്ന കൊടുംകുറ്റവാളി കുടുംബത്തിലെ ആറ് പേരെ 14 വര്‍ഷം കൊണ്ട് കൊന്ന വിവരം ലോകമറിയുന്നത് ഇപ്പോഴാണ്. ഇങ്ങനെയൊക്കെ ആര്‍ക്കെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് മൂക്കത്ത് വിരല്‍ വെക്കുന്നവര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കേരളത്തിലെ സൗമ്യയും അനുശാന്തിയുമൊക്കെ ധാരാളം. എങ്കിലും സയനൈഡ് നല്‍കി മറ്റുള്ളവര്‍ക്ക് സംശയം ലവലേശം തോന്നാതെ ആറ് ജീവനെടുത്ത ജോളിയുടെ കുബുദ്ധിയെക്കുറിച്ചാണ് മലയാളികള്‍ സംസാരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചിന്തിക്കാവുന്ന ഒരു പേരാണ് സയനൈഡ് മല്ലിക. ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വനിതാ സീരിയല്‍ കില്ലറാണ് കെഡി കെമ്പമ്മ അഥവാ സയനൈഡ് മല്ലിക എന്ന ഇവര്‍. മല്ലിക നടത്തിയ ആദ്യ കൊലപാതകം ഏഴ് വര്‍ഷത്തിനിടയിലായിരുന്നു. എട്ടാം വര്‍ഷത്തിലെ അവസാന മൂന്ന് മാസത്തിനിടെയാണ് മല്ലിക ശേഷിച്ച അഞ്ച് പേരെയും കൊന്നത്. ഭക്തിയുടെ പേരില്‍ നടത്തിയ കൊലപാതക പരമ്പര പൊലീസ് തെളിയിക്കാനും കാരണം കൊലപാതകങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആവര്‍ത്തിച്ചതായിരുന്നു.

കര്‍ണാടകയിലെ കഗ്ഗളിപുര സ്വദേശിയായിരുന്നു കെംപമ്മ. ഒരു തയ്യല്‍ക്കാരനെ വിവാഹം കഴിച്ചെങ്കിലും അധികകാലം അത് നീണ്ട് പോയില്ല. തുടര്‍ന്ന് 1998 ല്‍ ബന്ധം വേര്‍പെടുത്തി. കെംപമ്മ നടത്തിവന്ന ചിട്ടി പൊളിഞ്ഞതും വലിയ നഷ്ടം നേരിട്ടതുമാണ് ഇയാള്‍ ബന്ധം വേര്‍പെടുത്താന്‍ കാരണം. ഇതോടെ കെംപമ്മയെ തന്റെ വീട്ടില്‍ നിന്ന് ഭര്‍ത്താവ് അടിച്ചിറക്കുകയും ചെയ്തു. വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ മൂന്ന് മക്കളുമായി എന്ത് ചെയ്യണമെന്നറിയാതെ കെംപമ്മ പകച്ച് നിന്നു. അതോടെ പല ജോലികളും ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതയായി. ഒരു വീട്ടില്‍ പുറംപണിക്കായി പോയ അവര്‍ ഇതിന് പുറമെ ഒരു തട്ടാന്റെ സഹായിയായും ജോലിക്ക് ചേര്‍ന്നു. ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് വിലയേറിയ വസ്തുക്കള്‍ മോഷ്ടിച്ചുവെന്ന ആരോപണം നേരിട്ട അവര്‍ക്ക് ആ ജോലിയും നഷ്ടപ്പെട്ടു.

ജോലി പോയെങ്കിലും കൂടുതല്‍ വലിയ മോഷണം നടത്താന്‍ ഇതോടെ അവര്‍ ആസൂത്രണം ചെയ്തു. അതിന് തട്ടാനൊപ്പമുള്ള ജോലി അവര്‍ക്ക് സഹായകരമായി. ഇവിടെ നിന്നാണ് അവര്‍ സയനൈഡ് സ്വന്തമാക്കുന്നത്. ബെംഗളുരുവില്‍ അടിക്കടി ക്ഷേത്ര ദര്‍ശനത്തിന് പോകാറുണ്ടായിരുന്ന ഇവര്‍, കടുത്ത ദുഃഖത്തോടെ ഇവിടെയെത്തുന്ന ഭക്തരെ ശ്രദ്ധിക്കാന്‍ ആരംഭിച്ചു. കടുത്ത വിശ്വാസിയാണ് താനെന്ന് അവിടെ വരുന്നവരെ പറഞ്ഞ് ധരിപ്പിച്ച് ദുഃഖിതരായ സ്ത്രീകളെ തന്റെ വരുതിയിലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇത്തരത്തില്‍ അടുപ്പം കാണിക്കുന്ന സ്ത്രീകളോട് നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ബെംഗളുരു നഗരത്തിന് പുറത്തെ ക്ഷേത്രത്തില്‍ വരാന്‍ ആവശ്യപ്പെടും. ഇവിടെയെത്തിയാല്‍ പുണ്യതീര്‍ത്ഥം എന്ന പേരില്‍ സയനൈഡ് കലര്‍ത്തിയ വെള്ളം നല്‍കുകയായിരുന്നു പദ്ധതി.

1999 ഒക്ടോബര്‍ 19 ന് ഹൊസ്‌കോടെയില്‍ വച്ചാണ് 30കാരിയായ മമത രാജന്‍ മല്ലികയുടെ ആദ്യ ഇരയാകുന്നത്. അതിന് ശേഷം വീണ്ടും ഏഴ് വര്‍ഷത്തോളം കാത്തിരുന്നു. 2007 ലായിരുന്നു തന്റെ കാണാതായ ചെറുമകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനെത്തിയ എലിസബത്തിന്റെ വിശ്വസം തന്ത്രത്തില്‍ ആര്‍ജ്ജിച്ച ഇവര്‍ ഈ കൊലപാതകവും വിജയകരമായി നടത്തി. കബലമ്മ ക്ഷേത്രത്തിലെത്തിച്ചായിരുന്നു സയനൈഡ് കലര്‍ത്തിയ വെള്ളം നല്‍കിയത്. സിദ്ധഗംഗ മഠത്തില്‍ വച്ചാണ് മൂന്നാമത്തെ കുറ്റകൃത്യം. 60 കാരിയായ യശോദമ്മയെയാണ് കൊലപ്പെടുത്തിയത്. ആസ്തമ രോഗത്തില്‍ നിന്ന് മുക്തി വാഗ്ദാനം ചെയ്താണ് യശോദമ്മയ്ക്ക് വെള്ളം നല്‍കിയത്. ഭക്തിഗാനങ്ങള്‍ പാടണമെന്ന് ആഗ്രഹിച്ച് നടന്ന മുനിയമ്മയെന്ന വയോധികയായിരുന്നു നാലാമത്തെ ഇര. മധൂര്‍ വൈദ്യനാഥപുരയിലാണ് അഞ്ചാമത്തെ ഇരയായ പിള്ളമ്മയെ കൊലപ്പെടുത്തിയത്. ഹെബ്ബാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന പിള്ളമ്മയെ കൊലപ്പെടുത്തിയത് ക്ഷേത്രത്തിന് പണം വാഗ്ദാനം ചെയ്ത് നേടിയ വിശ്വാസം ആര്‍ജ്ജിച്ചാണ്. ഒരു കുഞ്ഞിന് വേണ്ടി പ്രാര്‍ത്ഥിച്ചെത്തിയ നാഗവേണിയെന്ന 30കാരിയായിരുന്നു മല്ലികയുടെ അവസാനത്തെ ഇര.

കൂടാതെ താന്‍ പാചകക്കാരിയായി ജോലി ചെയ്ത ഒരു വീട്ടില്‍ ഒപ്പമുണ്ടായിരുന്ന മണിയുടെ സഹോദരി രേണുകയെ കൊലപ്പെടുത്തിയതും മല്ലികയാണെന്നാണ് ആരോപണം. പ്രവാസിയായിരുന്നു രേണുകയുടെ ഭര്‍ത്താവ് നാട്ടിലെത്തിയപ്പോള്‍ ഭാര്യ വീട്ടിലില്ലായിരുന്നു. ഇതോടെ ഭാര്യയെ കാണാതായതായി ഇയാള്‍ പൊലീസില്‍ പരാതിപ്പെട്ടു. രേണുകയും മല്ലികയും തമ്മിലുള്ള സൗഹൃദം നന്നായറിയുന്ന മണി, മല്ലികയ്ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയതു. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ 2008 ഡിസംബര്‍ 31 ന് ഒരു ബസ് സ്റ്റാന്റില്‍ വച്ചാണ് മല്ലികയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിനിടെ ഇവര്‍ കുറ്റകൃത്യങ്ങള്‍ സമ്മതിക്കുകയും ചെയ്തു. മുനിയമ്മയുടെ കൊലപാതകത്തില്‍ മല്ലികയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. നാഗവേണിയുടെ കൊലപാതകത്തില്‍ ആദ്യം വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് മേല്‍ക്കോടതി ഇത് ജീവപര്യന്തമാക്കി കുറക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category