1 GBP = 90.00 INR                       

BREAKING NEWS

അഞ്ച് ദിവസത്തിനുള്ളില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയത് ടിക്ക്ടോക്ക് വില്ലന്‍ ജോണി ദാദ; രക്ഷപ്പെടാന്‍ ബസില്‍ കയറിയതിന് പിന്നാലെ തടഞ്ഞ് നിര്‍ത്തിയത് പൊലീസ്; യാത്രക്കാരും പൊലീസും നോക്കി നില്‍ക്കെ സ്വയം വെടിയുതിര്‍ത്ത് മരിച്ചത് ബിജ്‌നോറിനെ വിറപ്പിച്ച കൊലയാളി

Britishmalayali
kz´wteJI³

ബിജ്‌നോര്‍: മൂന്ന് പേരെ കൊലപ്പെടുത്തിയ ടിക്ക്ടോക്ക് വില്ലന്‍ ജോണി ദാദ എന്നറിയപ്പെടുന്ന അശ്വിനി കുമാര്‍ പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം നടന്നത്. മരണസമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്ന 14 പേജുള്ള നോട്ടില്‍ മൂന്ന് കൊലപാതകങ്ങളുടെ സമ്പൂര്‍ണ്ണ വിവരണമാണ് ഉണ്ടായിരുന്നത്. ബിജ്‌നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകന്‍ രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്റ്റംബര്‍ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തി. നിതിക ശര്‍മ്മയെന്ന 27കാരിയെ സെപ്റ്റംബര്‍ 30 നും ഇയാള്‍ കൊലപ്പെടുത്തി. എന്നാല്‍ അശ്വിനി കുമാറിന് യാതൊരു വിധ ക്രിമിനല്‍ പശ്ചാത്തലവും ഇല്ല.

അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജ്‌നോറിനെ വിറപ്പിച്ച കൊലയാളിയായി ഇയാള്‍ മാറി. 'ഞാന്‍ എല്ലാം നശിപ്പിക്കും', 'എന്റെ സംഹാരം കാണൂ' എന്നെല്ലാം ഇയാള്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പലപ്പോഴായി കുറിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഇയാളൊരു ശല്യക്കാരനാണെന്ന തോന്നലുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇയാള്‍ പറയുന്നതൊന്നും ആരും കാര്യമായി എടുത്തതും ഇല്ല. രാഹുല്‍ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും കൊന്നത് മദ്യപിച്ച ശേഷം ഉണ്ടായ തര്‍ക്കത്തിന് പിന്നാലെയാണെന്നാണ് പറയുന്നത്. വെടി വച്ചാണ് ഇരുവരേയും കൊന്നത്.

സിഐഎസ്എഫില്‍ ചെന്നൈയില്‍ സബ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്നാളെ വിവാഹം കഴിക്കാനിരുന്ന നിതിക ശര്‍മ്മയെന്ന 27കാരിയെ ഇയാള്‍ കൊന്നത് വീടിനകത്ത് അതിക്രമിച്ച് കയറിയ ശേഷം വെടി വച്ചായിരുന്നു. ദുബൈയിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന നിതിക, വിവാഹത്തിന് വേണ്ടി തന്റെ നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഡിസംബര്‍ രണ്ടിനാണ് നിതികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ദിവസങ്ങള്‍ക്കിടെ നടന്ന മൂന്ന് കൊലപാതകങ്ങള്‍ ബിജ്‌നോര്‍ നഗരത്തെ വിറപ്പിച്ചു. പൊലീസ് പ്രതിയെ പിടികൂടാന്‍ ഡ്രോണുകള്‍ വരെ ഉപയോഗിച്ച് തെരച്ചില്‍ നടത്തി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടനെ തന്നെ താമസ സ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ തീരുമാനിച്ചു. രാത്രി 1.15 ന് ബസ് മാര്‍ഗം ബിജ്‌നോറിന് പുറത്തുകടക്കാനായിരുന്നു ശ്രമം.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഈ ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി തെരച്ചില്‍ നടത്തി. ഈ സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അശ്വിനി കുമാര്‍. പൊലീസ് ഇയാളോട് തൂവാല മാറ്റാന്‍ ആവശ്യപ്പെട്ട സമയത്ത് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് അശ്വിനി തന്റെ തലയ്ക്ക് വെടിയുതിര്‍ത്തു. പൊലീസും യാത്രക്കാരും നോക്കി നില്‍ക്കേ ഇയാള്‍ അവിടെ വെച്ച് തന്നെ മരണപ്പെട്ടു. ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അശ്വിനി ഈ ജോലി രാജിവച്ചിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം അശ്വിനിയുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category