1 GBP = 93.35 INR                       

BREAKING NEWS

ബ്രിട്ടീഷ് വധു ചാര്‍ലറ്റിന്റെ പിതാവ് വിവാഹത്തിന് മുമ്പ് കാന്‍സര്‍ ബാധിച്ച് മരിച്ചു; വിവാഹവേദിയില്‍ അച്ഛന്റെ സാന്നിധ്യമനുഭവിക്കാന്‍ ചിതാഭസ്മം കൊണ്ട് നെയില്‍ പോളിഷിട്ട് യുവതി; അച്ഛന്റെ ചിത്രം ചെരിപ്പിന് പിന്നില്‍ പതിപ്പിച്ചു;സ്റ്റോക്ക്-ഓണ്‍-ട്രന്റില്‍ നിന്നും ഒരു അപൂര്‍വ പിതൃസ്മരണയുടെ കഥ

Britishmalayali
kz´wteJI³

ന്റെ വിവാഹത്തിന് മുമ്പ് മരിച്ച് പോയ പിതാവിന്റെ സാന്നിധ്യ വിവാഹ വേളയില്‍  അനുഭവിക്കുന്നതിനായി ബ്രിട്ടീഷ് വധു അച്ഛന്റെ ചിതാഭസ്മത്തിന്റെ അവശിഷ്ടങ്ങള്‍ കലര്‍ത്തി നെയില്‍ പോളിഷിട്ടുവെന്ന വിസ്മയകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.സ്റ്റോക്ക്-ഓണ്‍-ട്രന്റിലെ 26കാരിയായ ചാര്‍ലറ്റ് വാട്സന്‍ എന്ന യുവതിയാണീ സാഹസത്തിന് മുതിര്‍ന്ന് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. 33കാരനായ നിക്കുമായുള്ള വിവാഹം നിശ്ചയിക്കുമ്പോള്‍ തന്നെ ചാര്‍ലറ്റിന്റെ പിതാവായ മൈക്ക് ബാര്‍ബറിന് കാന്‍സര്‍ ബാധയുണ്ടായിരുന്നു. തുടര്‍ന്ന്  അത് വഷളാവുകയും മകളുടെ വിവാഹത്തിന് നാല് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ചാര്‍ലറ്റ് ഈ അസാധാരണ നീക്കം നടത്തിയത്.

ശനിയാഴ്ച ബിബിസിയാണ് ഈ അത്ഭുത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചാര്‍ലറ്റിന്റെ കസിനും നെയില്‍ ആര്‍ട്ടിസ്റ്റുമായ കിര്‍സ്റ്റി മീകിനാണ് ഇത്തരത്തില്‍ ചിതാഭസ്മം നെയില്‍ പോളിഷില്‍ പ്രയോജനപ്പെടുത്തി ചാര്‍ലറ്റിന്റെ നഖങ്ങളെ അലങ്കരിച്ചിരിക്കുന്നത്. തന്റെ അച്ഛന്റെ സാന്നിധ്യം വിവാഹവേളയില്‍ അനുഭവിക്കാന്‍ സാധിച്ചുവെന്നാണ് ചാര്‍ലറ്റ് വെളിപ്പെടുത്തുന്നത്. ചിതാഭസ്മം ചെറിയ ഗ്ലാസ് പോട്ടുകളിലാക്കി ഡിസൈനെന്ന വണ്ണം ചാര്‍ലറ്റിന്റെ നഖങ്ങളെ അലങ്കരിക്കുകയായിരുന്നുവെന്നാണ് യൂട്യൂബില്‍  മില്യണിലധിക സ്ബസ്‌ക്രൈബര്‍മാരുളള മീകിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.  

സുതാര്യമായ ആക്രിലികില്‍ ചിതാഭസ്മം ചാര്‍ലറ്റിന്റെ നഖങ്ങളില്‍ ഡിസൈനാക്കി പതിപ്പിക്കുകയായിരുന്നുവെന്നാണ്  മീകിന്‍ വിശദീകരിക്കുന്നത്. ഇത് ഇത്രയും മനോഹരമാകുമെന്ന് താന്‍ വിശ്വസിച്ചിരുന്നില്ലെന്നും എന്നാല്‍ അവസാന റിസല്‍ട്ട് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ട് പോയെന്നുമാണ് ചാര്‍ലറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. പിങ്ക്, ഗ്രേ, വൈറ്റ്ഡിസൈനിലുള്ളതും രത്നങ്ങളാല്‍ അലങ്കരിച്ചതുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നഖങ്ങളില്‍ ഇത്തരത്തില്‍ പിതാവിന്റെ സാന്നിധ്യമുറപ്പിച്ചതിന് പുറമെ വിവാഹവേളയില്‍ മറ്റ് ചില വഴികളും ചാര്‍ലറ്റ് പരീക്ഷിച്ചിരുന്നു.

തന്റെ ഷൂവിന്റെ പുറകില്‍ അച്ഛന്റെ ഫോട്ടോകള്‍ പതിക്കുകയും അദ്ദേഹത്തിന്റെ ജമ്പര്‍, ജീന്‍സ് എന്നിവ കൊണ്ട് ടെഡി ബെറിനെ ഉണ്ടാക്കുകയും ചെയ്തിരുന്നു. തന്റെ അച്ഛന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ചതില്‍ രണ്ട് കുട്ടികളുടെ അമ്മയായ ചാര്‍ലറ്റ് ഏറെ ദുഖിച്ചിരുന്നു. ഈ കാന്‍സര്‍ തുടര്‍ന്ന്  അദ്ദേഹത്തിന്റെ എല്ലുകളിലേക്ക് കൂടി വ്യാപിച്ചിരുന്നു. തന്നെ അച്ഛന്‍ വിവാഹവേദിയിലേക്ക് നയിക്കുന്നത് ചാര്‍ലറ്റിനെ സംബന്ധിച്ചിടത്തോളം വലിയ സ്വപ്നമായിരുന്നതിനാല്‍ വിവാഹത്തിന് മുമ്പ് അദ്ദേഹം മരിച്ചത് അവളെ കടുത്ത ദുഖത്തിലേക്ക് തള്ളി വിടുകയായിരുന്നു. അതിനെ തുടര്‍ന്നാണ് വിവാഹവേദിയില്‍ അച്ഛന്റെ സാന്നിധ്യമുറപ്പിക്കുന്നതിനായി അസാധാരണമായ കാര്യങ്ങള്‍ ചാര്‍ലറ്റ് അനുവര്‍ത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category

നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍
നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍നൈജീരിയന്‍ തീരത്ത് എണ്ണക്കപ്പല്‍ റാഞ്ചി കടല്‍കൊള്ളക്കാര്‍; ബന്ദിയാക്കിയത് 18 ഇന്ത്യക്കാരും ഒരു നൈജീരിയന്‍ വംശജും ഉള്‍പ്പടെ 19 ജീവനക്കാരെ; കപ്പലിന്റെ നിയന്ത്രണം കൊള്ളക്കാര്‍ ഏറ്റെടുത്തു; റാഞ്ചിയത് ഹോങ് കോങ് പതാകയുള്ള കപ്പല്‍; സഹായം തേടി ആഫ്രിക്കന്‍ രാജ്യത്തെ ബന്ധപ്പെട്ട് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍