1 GBP = 91.50 INR                       

BREAKING NEWS

കാമുകനെ സ്വന്തമാക്കാന്‍ സ്വന്തം ഭര്‍ത്താവിനേയും മാതാപിതാക്കളേയും രണ്ട് വയസ്സ് പോലും തികയാത്ത ഒരു കുഞ്ഞിനേയും ബന്ധുവിനേയും ഒക്കെ ക്രൂരമായി കൊന്നത് ഒരു കൂസലുമില്ലാതെ പതിനേഴ് വര്‍ഷം ജീവിച്ച ജോളി എന്ന പെണ്ണ് എന്ത് തരം മലയാണ്മയുടെ പ്രതീകമാണ്? ഒടുവില്‍ പുറം ലോകം അറിയുമ്പോഴും ഒരു കൂസലുമില്ലാതെ നടന്ന് കുറ്റസമ്മതം നടത്തുന്ന ആ മനസ്സിന് പിന്നില്‍ എന്തൊക്കെ രഹസ്യങ്ങള്‍ കാണും? ഇതുവരെ ഈ വിവരം അറിയാത്ത കേരള പൊലീസിന്റെ സ്ഥിതിയോ എങ്ങനെയാണ് നമ്മള്‍ ഇങ്ങനെയൊക്കെ ആയി പോയത്?

Britishmalayali
kz´wteJI³

തിരുവനന്തപുരം: മലയാളിയുടെ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ ചുരുള്‍കൂടി അഴിഞ്ഞിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ കൂടത്തായില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൊലപാതക പരമ്പര അവസാനിച്ചിട്ട് ഏതാണ്ട് രണ്ടു വര്‍ഷമെ ആയിട്ടുള്ളു. ഒരു കുടുംബം നിശ്ശേഷം ഇല്ലാതായിട്ടും ആ കുറ്റം ചെയ്തവരെ കുറിച്ച് ഒരു അന്വേഷണം നടത്തുന്നത് ഇത്രയും കാലം വൈകിയത് സമൂഹം എന്ന നിലയില്‍ നമ്മുടെ ഒരു പരാജയമായി തന്നെ കാണേണ്ടതാണ്.

സംശയാസ്പദമായ രീതിയില്‍ ഒരു മരണം ഉണ്ടായാല്‍ അതിന്റെ പിന്നിലെ സംശയം തീര്‍ക്കേണ്ടത് ഉത്തരവാദിത്തപ്പെട്ട ഒരു സമൂഹത്തിന്റെയും അതിനെ നയിക്കുന്ന ഒരു ഭരണകൂടത്തിന്റെയും പ്രഥമമായ ബാധ്യതകളില്‍പ്പെടും. എന്നിട്ടും ആറു നിഷ്ഠൂര കൊലപാതകങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ അതേക്കുറിച്ച് ഗൗനിച്ചെ ഇല്ല എന്നുള്ളതാണ് ഏറ്റവും നിരാശകരമായ സംഗതി. മരിച്ചവരൊക്കെയും ഭക്ഷണത്തിന് ശേഷം മരിക്കുന്നു. മരിച്ച ഒരാളുടെ ശരീരത്തില്‍ സൈനേഡിന്റെ അംശം കണ്ടെത്തുന്നു.

ബാക്കി മരണത്തെക്കുറിച്ചോക്കെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം ഉണ്ടാവുന്നു തുടങ്ങിയ കൊലപാതക സാധ്യതകള്‍ പരിഗണിക്കാവുന്ന എല്ലാ സവിശേഷതകള്‍ ഉണ്ടായിട്ടും 17 കൊല്ലം വരെ നമ്മള്‍ ഇതേക്കുറിച്ച് ആലോചിച്ചെ ഇല്ലാ എന്നു പറയുന്നത് പൊലീസ് എന്ന നിലയില്‍ മാത്രമല്ല സമൂഹം എന്ന നിലയിലും മലയാളികള്‍ ആശങ്കപ്പെടണ്ടതും വേദനിക്കേണ്ടതുമാണ്്. എന്നെ അത്ഭുതപ്പെടുത്തുന്നത് ആ യുവതിയുടെ മുഖഭാവം തന്നെയാണ്. അവരുടെ മുഖഭാവത്തില്‍ ഒരു കൂസലും ഇല്ലാതിരുന്നത് അത്ഭുതപ്പെടുത്താതിരിക്കുന്നത് എങ്ങനെ.

അവര്‍ ഒരു സ്ത്രീയായതുകൊണ്ടല്ല പ്രത്യുത അവര്‍ ഒരു മനുഷ്യ വര്‍ഗ്ഗത്തില്‍ പിറന്ന ജന്മം ആയതുകൊണ്ടാണ് ഈ അത്ഭുതം കൂടുന്നത്. 17വര്‍ഷം ഇഞ്ചിഞ്ചായി ആറുപേരെ കൊല്ലുകയും അതില്‍ ഒരാള്‍ തന്റെ ഭര്‍ത്താവുകയും മറ്റൊരാള്‍ ഒരു വയസുപോലും തികയാത്ത പിഞ്ചു കുഞ്ഞായിരിക്കുകയും ചെയ്തിട്ടും അല്‍പ്പം പോലും സൂചന പുറത്തുവരാതെ ഇത്ര ക്രൂരമായി കൊലപാതകം നടത്തി സുഖമായി ജീവിക്കാന്‍ അവര്‍ക്ക് എങ്ങനെയാണ് കഴിഞ്ഞത്. കൂടുതല്‍ കാണുവാന്‍ ഇന്‍സ്റ്റന്‍ഡ് റെസ്പോണ്‍സ് സന്ദര്‍ശിക്കുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category