1 GBP = 90.00 INR                       

BREAKING NEWS

ബ്രിസ്റ്റോള്‍ യാക്കോബായ സുറിയാനി പള്ളിയില്‍ വാര്‍ഷിക പെരുന്നാളും വിശ്വാസ പ്രഖ്യാപനവും നടത്തി

Britishmalayali
kz´wteJI³

ബ്രിസ്റ്റോള്‍ യല്‍ദോ മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ദുക്റോനോ പെരുന്നാള്‍, ശനി, ഞായര്‍ ദിവസങ്ങളിലായി ഭക്തി നിര്‍ഭരമായി കൊണ്ടാടി. ശനിയാഴ്ച വൈകിട്ട് സന്ധ്യാ നമസ്‌കാരം, ഭക്ത സംഘടനകളുടെ വാര്‍ഷികം എന്നിവയും ഞായറാഴ്ച വികാരി ഫാ: രാജു ചെറുവള്ളില്‍, ഫാ: പീറ്റര്‍ കുര്യാക്കോസ്, ഫാ: അനീഷ് കവലയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് ഏകദേശം 350 പേര്‍ പങ്കെടുത്ത പെരുന്നാള്‍ പ്രദക്ഷിണം അനുഗ്രഹപ്രദമായി നടന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ഞാറാഴ്ച കോതമംഗലം ചെറിയ പള്ളിയില്‍ നടന്ന രണ്ടാം കൂനന്‍ കുരിശ് സത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഇടവകയുടെ വിസ്വാസ പ്രഖ്യാപനം നടത്തി. പരിശുദ്ധ പത്രോസ് ശ്ലീഹായ സ്ഥാപിച്ച പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തില്‍ ഉള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കും എന്ന് വികാരി ഫാ: രാജു ചെറുവള്ളിയുടെ നേതൃത്വത്തില്‍ ഇടവക വിശ്വാസികള്‍ വിശ്വാസ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നേര്‍ച്ച സദ്യയോടു കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ സമാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category