1 GBP = 90.00 INR                       

BREAKING NEWS

സ്ഥിരം വേദിയില്‍ മാറ്റം; ഒക്ടോബര്‍മാസ രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്‍ 12ന് സെന്റ് കാതറിന്‍ ഓഫ് സിയനയില്‍

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഈമാസം 12ന് നടക്കുമ്പോള്‍ സ്ഥിരം വേദിയായ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിന് പകരം സെന്റ് കാതറിന്‍ ഓഫ് സിയന വേദിയാകും. ഇത്തവണ കുട്ടികള്‍ക്കൊഴികെയുള്ള ശുശ്രൂഷകള്‍ മലയാളത്തില്‍ മാത്രമായിരിക്കും. നവംബര്‍ മാസം മുതല്‍ വീണ്ടും സ്ഥിരമായി ബഥേല്‍ സെന്ററില്‍ തന്നെ കണ്‍വന്‍ഷന്‍ നടക്കും. ഫാ: ഷൈജു നടുവത്താനിയില്‍ നയിക്കും.

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ: ഷിനോജ് കളരിക്കല്‍, സെഹിയോന്‍ യുകെയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദര്‍ അനി ജോണ്‍ എന്നിവരും വിവിധ ശുശ്രൂഷകള്‍ നയിക്കും. ഏറെ പുതുമകളോടെ കുട്ടികള്‍ക്കും യുവതീ യുവാക്കള്‍ക്കും പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസ ജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

ടീനേജുകാര്‍ക്കായി പ്രത്യേക പ്രോഗ്രാമോടുകൂടിയ കണ്‍വന്‍ഷന്‍ നടക്കും. കുട്ടികള്‍ക്കായി ഓരോ തവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു. ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. കണ്‍വന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ മറ്റ്  പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും മുഴുവനാളുകളെയും രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം സെന്റ് കാതറിന്‍ ഓഫ് സിയന ചര്‍ച്ചിലേയ്ക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
St Catherine of Siena Church, 69 Irving St, Birmingham B5 7BE
താഴെ പറയുന്നവയാണ് തൊട്ടടുത്തുള്ള കാര്‍ പാര്‍ക്കിംങുകള്‍

NCP CAR PARKING
BOW STREET,
B1 1DW (£6.50 All day)
GALLON PARKING
THORP STREET
B1 1QP(£5 All day)
B5 6SD, HURST STREET (£4 All day)

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍സന്‍ - 07506810177, അനീഷ് - 07760254700, ബിജുമോന്‍ മാത്യു - 07515368239 യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ബിജു എബ്രഹാം - 07859890267, ജോബി ഫ്രാന്‍സിസ് - 07588809478

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category