1 GBP = 90.00 INR                       

BREAKING NEWS

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനു ലാ സലറ്റ് ദേവാലയം ഒരുങ്ങി; ഫാ. ജോര്‍ജ് പനക്കല്‍ നേതൃത്വം നല്‍കും

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ എട്ടു റീജണുകളായി സംഘടിപ്പിക്കുന്ന മൂന്നാമത് വാര്‍ഷിക ബൈബിള്‍ കണ്‍വന്‍ഷനുകളില്‍ ലണ്ടന്‍ റീജണല്‍ കണ്‍വന്‍ഷന്‍ ഈ മാസം 24 ന് വ്യാഴാഴ്ച നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിക്ക് ജപമാല സമര്‍പ്പണത്തോടെ ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔവര്‍ ലേഡി ഓഫ് ലാസലെറ്റ് ദേവാലയത്തില്‍ വച്ച് ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം അഞ്ചു മണി വരെ തുടരും. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്.

ഫാ. ജോര്‍ജ് പനക്കല്‍ ബൈബിള്‍ കണ്‍വന്‍ഷനു നേതൃത്വം നല്‍കും. റാംസ്‌ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറും, പ്രമുഖ ധ്യാന ഗുരുവുമായ ഫാ: ജോസഫ് എടാട്ട്, ഫാ: ആന്റണി പറങ്കിമാലില്‍ തുടങ്ങിയവര്‍ വചന ശുശ്രൂഷകളില്‍ പങ്കുചേരുന്നുണ്ട്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഡിവൈന്‍ ടീം പ്രത്യേക ശുശ്രൂഷകള്‍ നടത്തുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങള്‍ക്കു ആത്മീയമായ ഊര്‍ജ്ജവും, ആന്തരിക ജ്ഞാനവും, ജീവിത നന്മകളും കൂടുതലായി പകരുവാന്‍ കിട്ടുന്ന ഈ സുവര്‍ണ്ണാവസരം മാതാപിതാക്കള്‍ മക്കള്‍ക്കായി നല്‍കാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും ലണ്ടന്‍ കണ്‍വന്‍ഷനില്‍ നിന്ന് ലഭിക്കുക.

കണ്‍വീനര്‍ ഫാ: ജോസ് അന്ത്യാംകുളം, ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ: ഹാന്‍സ് പുതിയകുളങ്ങര, ഫാ: ജോസഫ് കടുത്താനം, അടക്കം ലണ്ടന്‍ റീജണിലെ മുഴുവന്‍ വൈദികരും മാസ്സ് സെന്റര്‍ ട്രസ്റ്റികള്‍, ക്യാറ്റക്കിസം ടീച്ചേഴ്സ്, മാതൃവേദി, ഭക്തസംഘടന പ്രതിനിധികള്‍ അടങ്ങുന്ന സംഘാടക സമിതി ഏവരെയും കണ്‍വന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നു. 'ബൈബിള്‍ കണ്‍വന്‍ഷന്‍ 2019' ലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ലണ്ടന്‍ റീജിയണല്‍ സംഘാടക സമിതിക്കായി ഫാ: ജോസ് അന്ത്യാംകുളവും സംഘാടക സമിതിയും അറിയിക്കുന്നു.
ദേവാലയത്തിന്റെ വിലാസം
Our Lady of Salette, 1 Rainham, RM13 8SR

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category