1 GBP = 91.20 INR                       

BREAKING NEWS

പാക്കിസ്ഥാനെതിരെ ആദ്യ 20-20 പരമ്പര നേടി ശ്രീലങ്ക; പ്രധാന ടീമുകള്‍ എല്ലാം പാക്കിസ്ഥാനില്‍ എത്താതെ മാറി നില്‍ക്കുമ്പോള്‍ രണ്ടും കല്‍പിച്ചെത്തിയ ശ്രീലങ്കന്‍ ബി ടീം നേടിയത് രണ്ടാമത്തെ വിജയം; ഒന്നാം റാങ്കുകാരായ പാക്കിസ്ഥാന്‍ കുഞ്ഞന്‍ ശ്രീലങ്കയോട് തോറ്റ് തൊപ്പി ഇടുമ്പോള്‍

Britishmalayali
kz´wteJI³

ലഹോര്‍: ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പാക്കിസ്ഥാനെതിരെ ആദ്യ പരമ്പര നേടി റെക്കോര്‍ഡിട്ട് ശ്രീലങ്ക ബി ടീം. മുഖ്യധാരാ ടീമുകള്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതിനിടെ ശ്രീലങ്കന്‍ ബി' ടീം തുടര്‍ച്ചയായ രണ്ടാം ട്വന്റി20 മല്‍സരത്തിലും ആതിഥേയരെ തകര്‍ത്തു. 35 റണ്‍സിനാണ് ശ്രീലങ്ക ഈ ചരിത്ര വിജയം നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണെടുത്തത്. പാക്കിസ്ഥാന്റെ മറുപടി 147 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. പാകിസ്ാതൃഥാന്റെ തോല്‍വിയോടെ ആകെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ശ്രീലങ്ക 20ന് മുന്നിലെത്തുകയും ചെയ്തു. അര്‍ധ സെഞ്ച്വറി നേടി ഭാനുക രജപക്ഷെയാണ് കളിയിലെ താരമായത്.

ഏകദിന പരമ്പരയിലെ ഒരു മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. കൂടാതെ ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ ലസിത് മലിംഗ ഉള്‍പ്പൈടയുള്ള പത്തോളം പ്രമുഖ താരങ്ങള്‍ സുരക്ഷാ കാരണങ്ങള്‍ കാരണം പരമ്പരയില്‍നിന്ന് പിന്മാറിയിട്ടും ലോക ഒന്നാം നമ്പര്‍ ടീമിനെതിരെ വിജയം നേടാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ശ്രീലങ്കന്‍ ടീം. ആദ്യ മല്‍സരത്തില്‍ 64 റണ്‍സിനാണ് ശ്രീലങ്ക പാക്കിസ്ഥാനെ തകര്‍ത്തത്. മൂന്നാം മത്സരം ഇതേ സ്റ്റേഡിയത്തില്‍ ബുധനാഴ്ച ആയിരിക്കും നടക്കുക.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മധ്യനിരയുടെ മികച്ച പ്രകടനമാണ് ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്. 41 റണ്‍സിനിടെ ഓപ്പണര്‍മാരെ നഷ്ടമാക്കിയ ലങ്കയെ്, ഭാനുക രജപക്ഷെയാണ് കൈ പിടിച്ചുയര്‍ത്തിയത്. 48 പന്തില്‍ നാലു ഫോറും ആറു സിക്സും സഹിതം രജപക്ഷെ 77 റണ്‍സെടുത്തു. മുന്‍നിര താരങ്ങള്‍ പിന്മാറിയതുകൊണ്ടു മാത്രം പരമ്പരയില്‍ അവസരം ലഭിച്ച രജപക്ഷെ, ആദ്യ ട്വന്റി20യിലാണ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത് പോലും. ശേഷന്‍ ജയസൂര്യയ്ക്കൊപ്പം രജപക്ഷെ മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 94 റണ്‍സ് കൂട്ടുകെട്ടാണ് ശ്രീലങ്കന്‍ ഇന്നിങ്സിന് മുതല്‍ക്കൂട്ടായത്. ജയസൂര്യ 28 പന്തില്‍ നാലു ഫോര്‍ സഹിതം 34 റണ്‍സെടുത്തു. 15 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദസൂന്‍ ഷനകയും മികച്ച ജയത്തിന് മികച്ച സംഭാവന നല്‍കി.

പാക്കിസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയിലായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ ഓപ്പണര്‍മാരായ ഫഖര്‍ സമാനും ബാബര്‍ അസമും പുറത്ത്. നാലു പന്തില്‍ ആറു റണ്‍സെടുത്ത സമാനെ രജിതയും 10 പന്തില്‍ മൂന്നു റണ്‍സെടുത്ത അസമിനെ നുവാന്‍ പ്രദീപും പുറത്താക്കി. ആകെ രണ്ടക്കം കണ്ട് പിടിച്ച് നില്‍ക്കാനുള്ള ശ്രമം നടത്തിയത് നാല് പേര്‍ മാത്രമാണ്. രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഉമര്‍ അക്മല്‍ വീണ്ടും നിരാശപ്പെടുത്തുകയാണ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category