1 GBP = 90.00 INR                       

BREAKING NEWS

ഊഹാപോഹങ്ങള്‍ക്ക് അന്ത്യം കുറിച്ച് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് സാനിയ മിര്‍സ; സാനിയയുടെ സഹോദരി അനം മിര്‍സ വിവാഹം കഴിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അസറുദ്ദീന്റെ മകന്‍ ആസാദുദ്ദീനെ; അസറുദ്ദീന്റെ ആദ്യ ഭാര്യയില്‍ ഉള്ള മകനെ രണ്ടാം കെട്ടുകാരി കെട്ടുന്നത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ഹൈദരാബാദ്: സഹോദരിയുടെ വിവാഹ വാര്‍ത്തയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സാനിയ മിര്‍സ. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനെയാണ് ടെന്നീസ് താരത്തിന്റെ സഹോദരി അനം മിര്‍സ വിവാഹം കഴിക്കുന്നത്. സാനിയ തന്നെയാണ് വിവാഹ വാര്‍ത്ത ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാഹത്തെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇതിന് പിന്നാലെയാണ് താരം തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

ആസാദിനും അനം മിര്‍സയ്ക്കുമൊപ്പമുള്ള ചിത്രം 'കുടുംബം' എന്ന തലവാചകത്തോടെ സാനിയ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല.

സ്റ്റൈലിസ്റ്റാണ് അനം മിര്‍സ. 2016 നവംബര്‍ 18ന് അക്ബര്‍ റഷീദ് എന്നയാളെ അനം മിര്‍സ വിവാഹം ചെയ്തിരുന്നു. എന്നാല്‍, ഒന്നര വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു. ഇതിപ്പോള്‍ രണ്ടാം വിവാഹമാണ് അനം മിര്‍സയുടെത്. മുഹമ്മദ് അസ്ഹറുദ്ദീന് ആദ്യ ഭാര്യ നൗറീനിലുള്ള മൂത്ത മകനാണ് ആസാദുദ്ദീന്‍ എന്ന ആസാദ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റ് താരമായ ആസാദ്, 2018ല്‍ ഗോവ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അസ്ഹറിന്റെ ഇളയ മകനായ ആയാസുദ്ദീന്‍ 2011ല്‍ ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category