1 GBP = 92.10 INR                       

BREAKING NEWS

ചേട്ടന്‍ മരിച്ചിട്ടും ചേട്ടത്തി ജോലി ചെയ്യുന്ന എന്‍ഐടിയില്‍ നിന്ന് ആരും അന്വേഷിക്കാന്‍ എത്തിയില്ല; അനുജന്‍ അന്വേഷണത്തില്‍ കണ്ടെത്തിയത് അദ്ധ്യാപികയെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ചേട്ടത്തിയിലെ ബ്യൂട്ടീഷ്യനെ; ഇല്ലാ ഗര്‍ഭത്തിന്റെ കഥ പറഞ്ഞ് അച്ഛന്റേ അമേരിക്കന്‍ യാത്ര മുടക്കി കൊന്നത് മകള്‍ ഓര്‍ത്തെടുക്കുന്നത് ഞെട്ടലോടെ; മരുമകളുടെ കള്ളക്കളികള്‍ ആദ്യം കണ്ടെത്തിയത് ടോം തോമസ്; കൂടത്തായിയിലെ കൊലപാതക ചുരുള്‍ അഴിച്ചത് രണ്ടാം വിവാഹ ശേഷമുള്ള പൊന്നാമറ്റം വീട്ടിലെ താമസം; ജോളിയെ കുടുക്കിയ കഥ

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ നീക്കങ്ങളില്‍ നിറയുന്നത് ആസൂത്രിത കുറ്റവാളിയുടെ പ്രത്യേകതകള്‍. സംശയം തോന്നുവരെ പോലും വിശ്വസിപ്പിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ജോളിക്ക് കഴിയുമായിരുന്നു. പിതാവ് പൊന്നാമറ്റം ടോം തോമസ് സംശയം പ്രകടിപ്പിച്ചിരുന്നതായി മകള്‍ റെഞ്ചി പറയുമ്പോള്‍ തെളിയുന്നത് ജോളിയുടെ അതിസമര്‍ത്ഥ നീക്കങ്ങലാണ്. ജോളിയുടെ പെരുമാറ്റവും യാത്രകളുമല്ലാം അദ്ദേഹം മകളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത നീക്കമായിരുന്നു ജോളിയുടേത്. ഓരോ കൊലപാതകത്തിനും ജോളി അവസരം കാത്തിരിക്കുകയായിരുന്നു. സംശയം ജനിപ്പിക്കാതെയാണ് കാര്യങ്ങള്‍ ആസുത്രണം ചെയ്തത്.

റെഞ്ചി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയില്‍ താമസിക്കുമ്പോഴാണു പിതാവ് ടോം തോമസ് അവിടെ ചെന്നത്യ അന്നാണ് മരുമകളെ കുറിച്ചുള്ള സംശയങ്ങള്‍ പറഞ്ഞത്. ജോളി ടോം തോമസിനെ വകവരുത്താന്‍ തീരുമാനമെടുക്കാന്‍ കാരണം റോയിക്ക് ഇനി സ്വത്ത് നല്‍കില്ലെന്ന തീരുമാനമായിരുന്നു. തന്റെ സ്വത്തു വിറ്റ് റോയ് തോമസിന്റെ വിഹിതം നല്‍കിയതിനാല്‍ ഇനി റോയിക്ക് സ്വത്ത് നല്‍കില്ലെന്ന് ടോം തോമസ് പറഞ്ഞിരുന്നു. സ്വത്ത് കിട്ടാന്‍ കാത്തിരുന്ന ജോളിക്ക് ഇത് കനത്ത അടിയായി. ഇതോടെ ടോം തോമസിനെ കൊന്നു. സ്വത്തിന് ഒപ്പം തന്റെ കള്ളത്തരങ്ങള്‍ കണ്ടെത്തിയോ എന്ന സംശയവും ജോളിക്കുണ്ടായിരുന്നു. കൊലപ്പെടുത്തിയ ആറു പേരേയും അവിഹിത ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ് കൊന്നതെന്ന സംശയവും സജീവമാണ്.

വീട്ടില്‍ ആധിപത്യം ഉറപ്പിക്കാനും അധികാരം കൈയിലെടുക്കാനുമാണ് ഭര്‍ത്താവിന്റെ അമ്മ അന്നമ്മയെ കൊന്നത്. ടോമിനെ കൊന്നതും സംശയങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായതോടെയാണ് റെഞ്ചിയുടെ സഹോദരന്‍ റോജോ തോമസ് അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. 2008 ജൂെലെയില്‍ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ റോജോ തീരുമാനിച്ചിരുന്നു. ഇതിനു പാസ്‌പോര്‍ട്ട് ശരിയാക്കുകയും ചെയ്തു. എന്നാല്‍ ടോം തോമസിനെ വകുവരുത്താന്‍ കാത്തുനിന്ന ജോളി ഈ യാത്രയ്ക്ക് ഉടക്കിട്ടു. താന്‍ ഗര്‍ഭിണിയാണെന്നും പ്രസവം കഴിഞ്ഞശേഷം അമേരിക്കയിലേക്കു പോയാല്‍ മതിയെന്നും ജോളി ടോം തോമസിനോടു പറഞ്ഞു.

ടോം തോമസിനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നാടകം. യാഥാര്‍ഥത്തില്‍ ജോളി ഗര്‍ഭിണിയായിരുന്നില്ല. 2008 ഓഗസ്റ്റ് 26നാണ് ടോം തോമസ് കൊലചെയ്യപ്പെട്ടത്. ഷാജുവിനെ രണ്ടാം വിവാഹം ചെയ്തശേഷവും പൊന്നാമറ്റം വീട്ടിലാണു ജോളി താമസിച്ചിരുന്നത്. ഇതു റോജോ ചോദ്യംചെയ്തിരുന്നു. എന്നാല്‍ വീടുമാറാന്‍ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോടും റോജോ ഇക്കാര്യം ആവശ്യപ്പെടിരുന്നു. റോയിയെ കൊന്നതില്‍ സംശയം കണ്ടെത്തിയത് ടോം ജോസിന്റെ സഹോദരനായ മാത്യുവാണ്. ഇയാളോടും ടോം തന്റെ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതുകൊണ്ടാണ് റോയി കുളുമുറിയില്‍ തളര്‍ന്ന് വീണ് മരിക്കുമ്പോള്‍ മാത്യു സംശയവുമായെത്തിയതും പോസ്റ്റമോര്‍ട്ടം ചെയ്യിപ്പിച്ചതും. മാത്യുവിനെ ഇല്ലായ്മ ചെയ്തത് അതുകൊണ്ട് മാത്രമാണ്. ഷാജുവിനെ സ്വന്തമാക്കാനാണ് മകളേയും ഭാര്യ സാലിയേയും കൊന്നു തള്ളിയത്. അങ്ങനെ പ്രതികാരത്തിന്റെ ക്രിമിനല്‍ മുഖമായി ജോളി മാറുകയാണ്.

എന്‍.ഐ.ടിയില്‍ അദ്ധ്യാപികയായി ജോലിയുണ്ടെന്നു പറഞ്ഞ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. ചാത്തമംഗലം എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്നാണു റോയിയോടു പറഞ്ഞിരുന്നത്. എന്നാല്‍ റോയ് മരിച്ചപ്പോള്‍ എന്‍.ഐ.ടിയില്‍ നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. റോജോ നടത്തിയ അന്വേഷണത്തില്‍ എന്‍.ഐ.ടിയില്‍ ജോലിയില്ലെന്നും ബ്യൂട്ടി പാര്‍ലറിലാണ് ജോലിയെന്നും വ്യക്തമായി. ഇതാണ് പരാതി നല്‍കാന്‍ നിര്‍ണ്ണായകമായത്. എന്‍.ഐ.ടി. അദ്ധ്യാപികയെന്നായെന്ന അവകാശപ്പെട്ടിരുന്ന കൂടത്തായി കേസിലെ പ്രതി ജോളി ഇടയ്ക്ക് എന്‍.ഐ.ടി. ക്യാന്റീനില്‍ വരാറുണ്ടായിരുന്നെന്നു ക്യാന്റീന്‍ ജീവനക്കാരന്‍. അവസാനമായി കണ്ടത് ആറു മാസം മുമ്പാണെന്നും അറിയിച്ചു. എന്‍.ഐ.ടി. അദ്ധ്യാപികയെന്നായിരുന്നു ജോളി ജോസഫ് അവകാശപ്പെട്ടിരുന്നത്. 2002 ലാണ് എന്‍.ഐ.ടി. അദ്ധ്യാപികയായി ജോളി സ്വയം പ്രഖ്യാപിച്ചു തുടങ്ങിയത്. രാവിലെ വീട്ടില്‍നിന്ന് കാറില്‍ പോകുന്ന ജോളി വൈകിട്ടാണു തിരിച്ചെത്താറുള്ളത്.

എന്‍.ഐ.ടിയിലെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചത് ആരെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. എന്‍.ഐ.ടി. ക്യാമ്പസില്‍ ജോളിയെ കണ്ടിരുന്നതായി പലരും മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഐടി അദ്ധ്യാപികയെന്ന പേരില്‍ 17 വര്‍ഷം ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്നു കണ്ടെത്താന്‍ അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്നു പോയിരുന്നു. മൂത്ത മകന്‍ ജനിച്ചതിനു ശേഷമായിരുന്നു ഇത്. ഈ സമയത്ത് വീട്ടിലുള്ളവര്‍ ചേര്‍ന്നാണു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദം ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

2002 മുതലാണ് ജോളി എന്‍ഐടിയില്‍ അദ്ധ്യാപികയെന്ന പേരില്‍ വീട്ടില്‍ നിന്നു പോയിത്തുടങ്ങിയത്. എന്‍ഐടിയില്‍ കൊമേഴ്സ് അദ്ധ്യാപികയാണെന്നായിരുന്നു ഭര്‍ത്താവിനെയും ബന്ധുക്കളെയു ധരിപ്പിച്ചത്. എന്‍ഐടിയുടെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ഇവര്‍ നിര്‍മ്മിച്ചിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു. എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു. ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി. ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു.

മരണപരമ്പരകള്‍ക്കു ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അദ്ധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്. ജോളി മുക്കത്തുള്ള ഒരു ബ്യൂട്ടി പാര്‍ലറിലാണ് ജോലി ചെയ്തിരുന്നത് എന്നാണ് പൊലീസിനോടു പറഞ്ഞത്. താമരശ്ശേരിയിലെ ഒരു വ്യക്തി എന്‍ഐടിയിലെത്തിയപ്പോള്‍ ജോളിയെ വിളിക്കുകയും 10 മിനിറ്റിനുള്ളില്‍ ജോളി അവിടെയത്തുകയും ചെയ്തതായി പൊലീസിനോടു പറഞ്ഞു. എന്‍ഐടിയുമായുള്ള ജോളിയുടെ ബന്ധം എന്താണെന്നു കണ്ടുപിടിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. 

എന്‍ഐടിയില്‍ ജോലി ഉണ്ടായിരുന്നതായി പറഞ്ഞതു കള്ളമാണെന്നു പൊലീസ് ചോദ്യം ചെയ്യാന്‍ എത്തിയപ്പോഴാണു മനസ്സിലായത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പരസ്പര വിരുദ്ധമായാണ് ഉത്തരം പറഞ്ഞത്. നില്‍ക്കക്കള്ളിയില്ലാതെയാണ് ഒടുവില്‍ ജോലിയുണ്ടെന്നു പറഞ്ഞതു തട്ടിപ്പാണെന്നും യഥാര്‍ഥത്തില്‍ ബ്യൂട്ടി പാര്‍ലറായിരുന്നു ജോലിയെന്നും സമ്മതിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category