1 GBP = 93.00 INR                       

BREAKING NEWS

ലോക അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ ആധിപത്യം; പതിനാല് സ്വര്‍ണമടക്കം നേടിയത് 29 മെഡലുകള്‍; നേട്ടം എതിരാളികളെ ബഹുദൂരം പിന്നിലാക്കി

Britishmalayali
kz´wteJI³

ദോഹ: 14 സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലുകള്‍ നേടി അമേരിക്ക ലോക അത്ലറ്റിക്‌സ് വേദിയില്‍ സിംഹാസനമുറപ്പിച്ചു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്ക കിരീടം ഉറപ്പിച്ചത്. കെനിയ, ജമൈക്ക, ചൈന എന്നിവരില്‍നിന്നാണ് അമേരിക്കയ്ക്ക് ചെറുതായെങ്കിലും വെല്ലുവിളിയുയര്‍ന്നത്. കെനിയ അഞ്ചു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അക്കൗണ്ടിലെത്തിച്ചു. ജമൈക്ക മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും നാല് വെങ്കലവും നേടി.

സ്പ്രിന്റ് ഇനങ്ങളിലും, ജമ്പ് ഇനങ്ങളിലും അമേരിക്ക മുന്നേറ്റം തുടര്‍ന്നു. പുരുഷന്മാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററില്‍ ക്രിസ്റ്റ്യന്‍ കോള്‍മാനും 200 മീറ്ററില്‍ നോഹ ലയ്ലെസും സ്വര്‍ണം നേടി. വനിതകളുടെ 400 മീ. ഹര്‍ഡില്‍സില്‍ ദലീല മുഹമ്മദും മിക്‌സഡ് റിലേ ടീമും പുതിയ റെക്കോഡും സ്ഥാപിച്ചു. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിനെക്കാള്‍ സ്വര്‍ണം അമേരിക്ക ഇത്തവണ നേടി. ലണ്ടനില്‍ പത്ത് സ്വര്‍ണമായിരുന്നു നേടിയത്.

2015ല്‍ ബെയ്ജിങ്ങില്‍ ആറ് സ്വര്‍ണം മാത്രമായിരുന്നു അമേരിക്കയുടെ സമ്പാദ്യം. അന്ന് കെനിയയ്ക്കും ജമൈക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു അമേരിക്ക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category