1 GBP = 91.00 INR                       

BREAKING NEWS

പൊടുന്നനെ പട്ടാളത്തെ പിന്‍വലിച്ച് ട്രംപ്; കുര്‍ദിഷ് നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശത്തേക്ക് കടന്ന് കയറാന്‍ തുര്‍ക്കി; എന്ത് വില കൊടുത്തും എതിര്‍ക്കുമെന്ന് സിറിയ; സെര്‍ബിയന്‍ മോഡല്‍ വംശഹത്യക്ക് കളം ഒരുങ്ങുന്നതായി ആശങ്കപ്പെട്ട് യുഎന്‍; അപ്രതീക്ഷിതമായ മറ്റൊരു ദുരന്തത്തിന് കാതോര്‍ത്ത് ലോകം

Britishmalayali
kz´wteJI³

സിറിയയില്‍ നിന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൊടുന്നനെ പട്ടാളത്തെ പിന്‍വലിച്ചത് സിറിയക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നുമെന്ന ആശങ്ക ശക്തമായി. യുഎസ് പട്ടാളം പിന്‍മാറിയ തക്കത്തിന് കുര്‍ദിഷ് നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് തുര്‍ക്കി കടന്ന് കയറിയതാണ് കടുത്ത ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. ഇതിനെ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നാണ് സിറിയ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇവിടെ സെര്‍ബിയന്‍ മോഡല്‍ വംശഹത്യയ്ക്ക് കളമൊരുങ്ങിയിരിക്കുന്നുവെന്നാണ് യുഎന്‍ ആശങ്കപ്പെട്ടിരിക്കുന്നത്. ഇതോടെ അപ്രതീക്ഷിതമായ മറ്റൊരു ദുരന്തത്തിനാണ് ലോകം കാതാര്‍ക്കുന്നത്.

ഐസിസിനെ സിറിയയില്‍ നിന്നും തുരത്തുകയെന്ന മഹത്തായ ലക്ഷ്യം യുഎസ് പൂര്‍ത്തിയാക്കിയതിനാലാണ് തങ്ങളുടെ സേനയെ ഇവിടെ നിന്നും പിന്‍വലിക്കുന്നതെന്നാണ് ട്രംപ് ഇതിനെ ന്യായീകരിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോള്‍ അവശേഷിച്ചിരിക്കുന്ന ഐസിസ് ഭീകരരെ തുരത്തേണ്ടത് ഈ മേഖലയിലെ മറ്റ് രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്നും കാരണം ഇവര്‍ സിറിയയിലേക്ക് വന്ന ആ രാജ്യങ്ങളില്‍ നിന്നാണെന്നുമാണ് ട്രംപ് പട്ടാളത്തെ പിന്‍വലിച്ച തന്റെ നടപടിയെ ന്യായീകരിച്ചിരിക്കുന്നത്. സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി നടത്തിയതെന്ന വിധത്തിലുള്ള ഒരു വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.  

ഈ ആക്രമണം നടത്തിയ തുര്‍ക്കി തന്നെയാണെന്നാണ് സിറിയ കുറ്റപ്പെടുത്തുന്നത്. പക്ഷേ ഇതിന്റെ ഉത്തരവാദികള്‍ തങ്ങളല്ലെന്നാണ് തുര്‍ക്കി വാദിക്കുന്നത്. പ്രകോപനമില്ലാതെ തുര്‍ക്കി നടത്തുന്ന യാതൊരു ആക്രമണത്തെയം തങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്നും എന്ത് വിലകൊടുത്തും ദേശീയതാല്‍പര്യം സംരക്ഷിക്കുമെന്നുമാണ് സിറിയന്‍ സേനകള്‍ മുന്നറിയിപ്പേകുന്നത്. സിറിയില്‍ കുര്‍ദിഷ് സേനകള്‍ യുഎസിനെ ആശ്രയിച്ചാണ് നിലകൊണ്ടിരുന്നതെന്നും അതിനാല്‍ യുഎസ് ഇവിടെ നിന്നും സേനയെ പിന്‍വലിച്ചിരിക്കുന്നത് കുര്‍ദിഷ് സേനകള്‍ക്ക് കടുത്ത ഭീഷണിയാണെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്ററായ ലിന്‍ഡ്സ്ലെ ഗ്രഹാം മുന്നറിയിപ്പേകിയിരിക്കുന്നത്.

സിറിയയില്‍ നിന്നും ഐസിസിനെ തുരത്തിയെന്ന ഏറ്റവും വലിയൊരു കളവ് പറഞ്ഞാണ് ട്രംപ് ഇത്തരത്തില്‍ സേനയെ പിന്‍വലിച്ചിരിക്കുന്നതെന്നും ഗ്രാഹം ആരോപിക്കുന്നു.ഈ അനുകൂല സാഹചര്യത്തില്‍ വടക്കന്‍ സിറിയയിലേക്ക് ആക്രമിച്ച് കടക്കാന്‍ തുര്‍ക്കി ഒരുങ്ങുന്നുവെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്. ട്രംപിന്റെ നടപടിക്കെതിരെ ഹില്ലാരി ക്ലിന്റന്‍ രംഗത്തെത്തിയിട്ടുണ്ട്. സിറിയയില്‍ ശേഷിക്കുന്ന അമേരിക്കന്‍ പട്ടാളത്തിന് എന്തെങ്കിലും ആപത്ത് വരുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് താന്‍ തുര്‍ക്കി പ്രസിഡന്റ് റികെപ് തയിപ് എറോഗ്ഡന് മുന്നറിയിപ്പേകിയിട്ടുണ്ടെന്നാണ് തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ വച്ച് റിപ്പോര്‍ട്ടര്‍മാരോട് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ തുര്‍ക്കിഷ് സേന ഈ സന്ദര്‍ഭത്തില്‍ സിറിയയിലേക്ക് കടന്ന് കയറി കുര്‍ദുകളടക്കമുള്ളവരെ കൂട്ട വംശഹത്യക്ക് വിധേയമാക്കുമെന്ന ആശങ്കയാണ് പരക്കെ ശക്തമായിരിക്കുന്നത്

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category