1 GBP = 91.00 INR                       

BREAKING NEWS

സെക്കന്റ് ഹാന്റ് കാര്‍ വാങ്ങുമ്പോള്‍ കുഴിയില്‍ വീഴുക എളുപ്പമാണ്; പഴയ കാര്‍ വാങ്ങി പണി കിട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ണം ലാഭിക്കാനായി സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്നവരേറെയാണ്. പഴയ കാറുകള്‍ വാങ്ങുന്നത് കൊണ്ട് ഗുണമേറെയുണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഇത്തരം അവസരങ്ങളില്‍ കുഴിയില്‍ വീഴാന്‍ സാധ്യതയേറെയാണെന്ന് അറിയുക. വില്‍ക്കുന്നവര്‍ കാറിനെ കുറിച്ച് ശരിയായ വിവരങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൈമാറാതിരിക്കുന്നതിനെ തുടര്‍ന്നാണ് വാങ്ങുന്നവര്‍ കെണിയില്‍ പെട്ട് പോകുന്നത്. ഇതിനാല്‍ പഴയ കാര്‍ വാങ്ങാനൊരുങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ മനസിലാക്കുകയും അത് സംബന്ധിച്ച പരിശോധനകള്‍ നാം വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന് മേല്‍ നടത്തി അത് നല്ലതാണെന്ന് ഉറപ്പിക്കുകയും വേണം. പഴയ കാര്‍ വാങ്ങി പണി കിട്ടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടുന്ന നിര്‍ണയാകമായ ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

പ്രൈവറ്റ് സെല്ലറില്‍ നിന്നും കാര്‍ വാങ്ങുമ്പോള്‍ ഏറെ ചതിക്കുഴികളുണ്ടെന്നും ഈ രംഗത്ത് തട്ടിപ്പുകാരായ നിരവധി വില്‍പനക്കാരുള്ളതാണ് ഇതിന് കാരണമെന്നും ഈ മേഖലയിലെ ഒരു എക്സ്പര്‍ട്ട് വെളിപ്പെടുത്തുന്നു. പരസ്യങ്ങളില്‍ മയങ്ങി ഇത്തരം സെല്ലര്‍മാരില്‍ നിന്നും കാര്‍ വാങ്ങുന്നവര്‍ അധികം വൈകാതെ വന്‍ തുക ചെലവഴിച്ച് റിപ്പയര്‍ ചെയ്യേണ്ടി വരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പേകുന്നു. തങ്ങള്‍ പ്രതിദിനം പരിശോധനകള്‍ക്ക് വിധേയമാക്കുന്ന കാറുകളില്‍ ചുരുങ്ങിയത് 75 എണ്ണമെങ്കിലും മോഷ്ടിക്കപ്പെട്ട വാഹനങ്ങളാണെന്നാണ് എഎ, എപിഐ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

നിരവധി കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് ക്രമക്കേടുകളുണ്ടെന്നും വില്‍പനക്കാര്‍ അവകാശപ്പെടുന്നവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മൈലേജുള്ള നിരവധി കാറുകളെ പ്രതിദിനം തങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.കാര്‍ വില്‍പനക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സത്യസന്ധമാണെന്ന് സ്ഥിരീകരിക്കുന്നതിനായി വെഹിക്കിള്‍ ഡാറ്റ ചെക്കുകള്‍ നടത്തേണ്ടുന്നത് അനിവാര്യമായ കാര്യമാണ്. സെല്ലര്‍മാര്‍ വിദഗ്ധമായി മറച്ച് വച്ചിരിക്കുന്ന വാഹനസംബന്ധിയായ സത്യങ്ങള്‍ പുറത്ത് കൊണ്ടുവരാനും അതിലൂടെ അമളികളില്‍ നിന്നും രക്ഷപ്പെടാനും സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നവര്‍ക്ക് സാധിക്കും.

മൈലേജ്, മുമ്പത്തെ ഉടമസ്ഥരുടെ നമ്പറുകള്‍, കാര്‍ മുമ്പ് മോഷ്ടിക്കപ്പെട്ടതാണോ തുടങ്ങിയ വിവരങ്ങളായിരിക്കും ഇത്തരം പരിശോധനകളുടെ ഭാഗമായി സാധാരണയായി ചെക്ക് ചെയ്യാറുള്ളത്. ഇതിന് മുമ്പ് കാര്‍ റിട്ടണ്‍ഓഫ്  ചെയ്തതാണോ, അല്ലെങ്കില്‍ റിപ്പയര്‍ ചെയ്തതാണോ അല്ലെങ്കില്‍ കേടുപാട് വന്നതാണോ തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയുന്നതിനും സേഫ്റ്റി ചെക്കിംഗുകളിലൂടെ സാധിക്കുന്നു.ഇതിലൂടെ വാങ്ങുന്നതിന് മുമ്പ് തന്നെ കാറിന്റെ പൂര്‍ണമായ ചിത്രവും ചരിത്രവും തിരിച്ചറിയുന്നതിനും അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നതില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കുന്നു.

വളരെ കരുതലോടെ വേണം സെക്കന്‍ഡ്ഹാന്‍ഡ് കാര്‍ വാങ്ങാനെന്നാണ് എഎ കാര്‍സ് സിഇഒ ആയ ജെയിംസ് ഫെയര്‍ക്ലൗഗ് മുന്നറിയിപ്പേകുന്നത്.എന്നാല്‍ നേരാം വണ്ണം പരിശോധനകള്‍ നടത്തിയാല്‍ ഇത്തരം അമളികളില്‍ നിന്നും പരമാവധി രക്ഷപ്പെടാമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.കാറിന്റെ എംഒടി സ്റ്റാറ്റസ് പരിശോധിച്ചും കാറിന്റെ അവസ്ഥ മനസിലാക്കാനാവും. ഗവണ്മെന്റ് ഓഫ് യുകെ വെബ്സൈറ്റില്‍ നിന്നും സൗജന്യമായി ഇത് മനസിലാക്കാനാവും. ഇതിനായി വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ അടിച്ച് കൊടുത്താല്‍ മതിയാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category