1 GBP = 91.00 INR                       

BREAKING NEWS

ടെസ്‌കോ ക്ലബ്കാര്‍ഡ് അടിമുടി മാറുന്നു; 7.99 പൗണ്ട് മാസവരി കൊടുത്താല്‍ മിക്ക സാധനങ്ങള്‍ക്കും വന്‍ ഡിസ്‌കൗണ്ട്; ടെസ്‌കോ മൊബൈല്‍ ഡാറ്റയും ഫോറിന്‍ എക്സേഞ്ച് ഫീസും കുറയും; പുതിയ ക്ലബ് കാര്‍ഡിനെ കുറിച്ച് അറിയാം

Britishmalayali
kz´wteJI³

പ്രതിമാസം 7.99 പൗണ്ട് ചാര്‍ജ് ചുമത്തിക്കൊണ്ടുള്ള ടെസ്‌കോ ക്ലബ് കാര്‍ഡില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതൊരു പുതിയ ക്ലബ് കാര്‍ഡ് സര്‍വീസാണ്. 7.99 പൗണ്ട് മാസവരി കൊടുത്താല്‍ മിക്ക സാധനങ്ങള്‍ക്കും വന്‍ ഡിസ്‌കൗണ്ട് ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്. കൂടാതെ ടെസ്‌കോ മൊബൈല്‍ ഡാറ്റയും ഫോറിന്‍ എക്സേഞ്ച് ഫീസും കുറയുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ടെസ്‌കോ ക്ലബ് കാര്‍ഡ് അടിമുടി മാറാന്‍ പോവുകയാണ്. പുതിയ ക്ലബ് കാര്‍ഡിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഇത് പ്രകാരം കസ്റ്റമര്‍മാര്‍ക്ക് ഇരട്ടി ഡാറ്റയായിരിക്കും ടെസ്‌കോ മൊബൈലില്‍ നിന്നും ലഭിക്കാന്‍ പോകുന്നത്. ഇതിന് പുറമെ വിദേശങ്ങളില്‍ ടെസ്‌കോ ബാങ്ക് ക്രെഡിറ്ര് കാര്‍ഡ് യൂസര്‍മാര്‍ക്ക് ഫോറിന്‍ എക്സേഞ്ച് ഫീസ് കൊടുക്കേണ്ടി വരികയുമില്ല. പുതിയ ക്ലബ് കാര്‍ഡ് സബ്സ്‌ക്രിപ്ഷന്‍ സര്‍വീസ് ഉപയോഗിക്കുന്ന ഷോപ്പര്‍മാര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, തുണിത്തരങ്ങള്‍, സാങ്കേതിക ഉപകരണങ്ങള്‍  തുടങ്ങിയവയുടെ വിലയില്‍ അധിക റിവാര്‍ഡ്സുകള്‍ ലഭിക്കുകയും ചെയ്യും.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ടെസ്‌കോ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

തങ്ങളുടെ യുകെ സ്റ്റോറുകളില്‍ വരുത്താനിരിക്കുന്ന അഴിച്ച് പണിയുടെ ഭാഗമായിട്ടാണ് പുതിയ സര്‍വീസും നിലവില്‍ വരുന്നത്. ഇതിന്റെ ഭാഗമായി 150 പുതിയ സ്റ്റോറുകള്‍ കൂടി രാജ്യമാകമാനം വരുന്നുണ്ട്. രണ്ട് ബിഗ് ഷോപ്പ്സ് ഇന്‍ സ്റ്റോറില്‍ പത്ത് ശതമാനം ഇളവും തെരഞ്ഞെടുക്കപ്പെട്ട  ടെസ്‌കോ ബ്രാന്‍ഡ് ഇന്‍ സ്റ്റോറില്‍  പത്ത് ശതമാനം ഇളവും ലഭിക്കുന്നതായിരിക്കും. എഫ് ആന്‍ഡ് എഫ്, ഫ്രെഡ് ആന്‍ഡ് ഫ്ലോ, ഗോ കുക്ക്, ടെസ്‌കോ പെറ്റ്, കറൗസല്‍ , ഫോക്സ് ആന്‍ഡ് ഐവി എന്നീ ബ്രാന്‍ഡുകള്‍ ഇളവ് ലഭിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

ഈ കാര്‍ഡ് ലഭിക്കുന്നതിനായി നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ഇത് ആരംഭിക്കുകയുള്ളുവെന്നാണ് ടെസ്‌കോ പറയുന്നത്. ദിനംപ്രതി അത്യാവശ്യമായ സാധനങ്ങള്‍ക്കും വാരാന്ത്യ ഷോപ്പിംഗിലും മൊബൈല്‍, ബാങ്കിംഗ് രംഗത്തും ടെസ്‌കോ കസ്റ്റമര്‍മാര്‍ക്ക് ഏറ്റവും മികച്ച മൂല്യമേകുന്ന സര്‍വീസായിരിക്കുമിതെന്നാണ് ടെസ്‌കോയിലെ അലെസാന്‍ഡ്ര ബെല്ലിനി വാഗ്ദാനം ചെയ്യുന്നത്.

1995ലായിരുന്നു ടെസ്‌കോ ക്ലബ് കാര്‍ഡ് ലോഞ്ച് ചെയ്തിരുന്നത്. തുടര്‍ന്ന് 2018ല്‍ ഇതിന്റെ റീലോഞ്ചിംഗും നടന്നു. ഇതിലൂടെ സ്റ്റോറുകളില്‍ കോണ്‍ടാക്ട്ലെസ് ലോയല്‍റ്റി കാര്‍ഡുകള്‍ അവതരിപ്പിക്കുകയായിരുന്നു ടെസ്‌കോ.സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ടെസ്‌കോ ക്ലബ്കാര്‍ഡ് പ്രൈസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത് പ്രകാരം ടില്ലില്‍ തങ്ങളുടെ കാര്‍ഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ക്ലബ് കാര്‍ഡ് ഹോല്‍ഡര്‍മാര്‍ക്ക് കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category