1 GBP = 90.00 INR                       

BREAKING NEWS

കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമകളായ കുട്ടികളെ ചികിത്സിക്കാന്‍ എന്‍എച്ച്എസ് പുതിയ ക്ലിനിക്ക് തുറക്കുന്നു; ഊണും ഉറക്കവും ഉപേക്ഷിച്ച് കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന മക്കളെയോര്‍ത്ത് നിരാശരായ മാതാപിതാക്കള്‍ക്ക് ഇനി ആശ്വാസിക്കാം

Britishmalayali
kz´wteJI³

മ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമകളായി പോയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി യുകെയിലെ ആദ്യത്തെ സ്‌പെഷ്യല്‍ ക്ലിനിക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. യുകെയിലെ ആദ്യത്തെ സ്‌പെഷ്യല്‍ ക്ലിനിക്കായിരിക്കും ഇതെന്നാണ് എന്‍എച്ച്എസ് അറിയിച്ചിരിക്കുന്നത്. ഫോര്‍ട്ട്‌നൈറ്റ്, കാന്റി ക്രഷ്, കോള്‍ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകള്‍ക്ക് അടിമകളായി പോയ ആയിരക്കണക്കിനു പേരുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

കമ്പ്യൂട്ടറിനു മുന്നില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്ന 13നും 25നും ഇടയില്‍ പ്രായമുള്ളവര്‍ക്കായാണ് ക്ലിനിക്ക് തുറക്കുന്നത്. ഇന്ന് മുതല്‍ തന്നെ ക്ലിനിക്കുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ജിപിമാരും മറ്റ് ആരോഗ്യ വിദഗ്ധരും ചേര്‍ന്ന് ആരംഭിക്കുകയും അടുത്ത മാസത്തോടെ ചികിത്സ ആരംഭിക്കുകയും ചെയ്യും.

കുട്ടിളുടെ മാനസിക ആരോഗ്യത്തെ തകര്‍ത്തു കളയുന്ന ഊ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ക്ക് അടിമകളായി പോകുന്ന യുവാക്കളുടെയും കുട്ടികളുടെയും എണ്ണം ദിനം പ്രതി പെരുകുന്ന സാഹചര്യത്തിലാണ് ക്ലിനിക്ക് തുടങ്ങുവാനുള്ള തീരുമാനം എന്‍എച്ച്എസ് കൈക്കൊണ്ടത്. ലണ്ടനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ അഡിക്ഷന്‍സിന്റെ ഭാഗമായാണ് ഈ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. രോഗികള്‍ക്ക് നേരിട്ട് ക്ലിനിക്കിലെത്തിയോ ഓണ്‍ലൈന്‍ വഴി സ്‌കൈപ്പിലൂടെ ചികിത്സ നേടുകയോ ചെയ്യാം. 

സെന്‍ട്രല്‍ ആന്റ് നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ മെന്റല്‍ ഹെല്‍ത്ത് ട്രസ്റ്റാണ് ഈ സേവനത്തിന് നേതൃത്വം നല്‍കുന്നത്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, മെന്റല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, തെറാപ്പിസ്റ്റുകള്‍, സൈക്യാട്രിസ്റ്റുകള്‍ എന്നിവരാണ് കുട്ടികളെ ചികിത്സിക്കുന്നതിനായി സേവനം ചെയ്യുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category