kz´wteJI³
ചൈനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ മനുഷ്യത്വരഹിതവും പൈശാചികവുമായ അടിച്ചമര്‍ത്തലുകളും പീഡനങ്ങളും അരങ്ങേറുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നിന്നും രക്ഷപ്പെട്ട് വിദേശരാജ്യങ്ങളില്‍ അഭയം പ്രാപിച്ച യുവതികളില്‍ ചിലരാണ് ഈ ദുരന്ത സത്യം ലോകത്തോട് വിളിച്ച് പറഞ്ഞ് വിലപിക്കുന്നത്. ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തില്‍ മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച് നിര്‍ബന്ധിത വന്ധീകരണം നടത്തുകയാണ് ചൈനീസ് അധികൃതരെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇവിടെ യുവതികളെ ബലാത്സംഗം ചെയ്യുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇത് സ്ഥിരീകരിക്കുന്ന കണ്ണ് കെട്ടി കൈകാലുകള്‍ ബന്ധിച്ച് കൂട്ടിലടച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുമുണ്ട്. മ്യാന്മാറില് റോഹിന്‍ഗ്യ മുസ്ലീങ്ങള്‍ ബുദ്ധമത വിശ്വാസികളുടെ പീഡനങ്ങള്‍ക്ക് ഇരയാകുന്നതിന്റെ പേരില്‍ കണ്ണീരൊഴുക്കുന്നവര്‍ ആരും എന്തേ ചൈനയില്‍ നടക്കുന്നതൊന്നും അറിയുന്നില്ല....? എന്ന പ്രസക്തമായ ചോദ്യവും ഇതിനെ തുടര്‍ന്ന് ഉയരുന്നുണ്ട്. റോഹിന്‍ഗ്യകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന പുരോഗമന ചിന്തക്കാരൊന്നും ചൈനയുടെ മുസ്ലീംപീഡനത്തെ എതിര്‍ക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാന്‍ഗിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് നൂറ് കണക്കിന് മുസ്ലീം തടവുപുള്ളികളെ കൈകാലുകള്‍ ബന്ധിച്ച് കണ്ണുകള്‍ കെട്ടി പീഡിപ്പിച്ച് കൊണ്ട് പോകുന്ന ഫൂട്ടേജ് അടുത്തിടെ പുറത്ത് വന്നത് ഇതിനുള്ള തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. സിന്‍ജിയാന്‍ഗിലെ ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ ഒരു മില്യണോളം എത്നിക് ഉയ്ഗറുകളും മറ്റ് മുസ്ലീങ്ങളും നരകയാതനകള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് യുഎന്‍ എക്സ്പര്‍ട്ടുകളും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത്. എന്നാല്‍ മുസ്ലീങ്ങളെ തീവ്രവാദത്തില്‍ നിന്ന് മോചിപ്പിക്കാനും അവരില്‍ പുതിയ കഴിവുകള്‍ വികസിപ്പിക്കുന്നതിനുമുള്ള ട്രെയിനിംഗ് സെന്ററുകളാണ് ഇവയെന്നാണ് ചൈന ഇതിനെ ന്യായീകരിച്ചിരിക്കുന്നത്.
എന്നാല്‍ ഈ മനുഷ്യത്വരഹിത നടപടികളിലൂടെ രാജ്യത്തെ മുസ്ലീം ജനസംഖ്യ വെട്ടിച്ചുരുക്കാനാണ് ചൈന ശ്രമിക്കുന്നതെന്നാണ് അവിടുന്ന് രക്ഷപ്പെട്ടെത്തിയ സ്ത്രീകളും പ്രാദേശിക റൈറ്റ്സ് ഗ്രൂപ്പുകളും ആരോപിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകരച്ച് തേക്കുന്നത് സര്‍വ സാധാരണമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതിനെ കുറിച്ച് വെളിപ്പെടുത്തിയ ഒരു ചൈനീസ് വിദ്യാര്‍ത്ഥിനിയാണ് റുഖിയ പെര്ഹാറ്റ്. 2009ലായിരുന്നു റുഖിയ അറസ്റ്റിലായി നാല് വര്‍ഷം തടവറയിലായത്. തുടര്‍ന്ന് തുര്‍ക്കിയിലേക്ക് രക്ഷപ്പെടുകയായിരുന്നു ഈ വിദ്യാര്‍ത്ഥിനി.
ചൈനയില്‍ 35 വയസിന് താഴെയുള്ള ഏത് യുവാവും യുവതിയും ലൈംഗികപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയമാകുമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് റുഖിയ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരംകോണ്സന്ട്രേഷന് ക്യാമ്പുകളില്‍ മറ്റ് ജയിലുകളിലുള്ളതിനേക്കാള്‍ ബലാത്സംഗമേറെയാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ട മറ്റൊരു യുവതി വെളിപ്പെടുത്തുന്നത്. ഇത്തരം ക്യാമ്പുകളിലുള്ള യുവതികളെ ക്യാമ്പ് ഗാര്‍ഡുമാര്‍ തലയില്‍ ഭാരം ചുമപ്പിച്ച് നിലത്ത് കൂടെ വലിച്ചിഴച്ച് കൊണ്ടു പോയി രാത്രിയിലുടനീളം ബലാത്സംഗം ചെയ്യുന്നത് പതിവാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നത്.
മുസ്ലീം സ്ത്രീകളെ വന്ധീകരിക്കുന്നതിനായി ഗര്‍ഭപാത്രത്തിനുള്ളില്‍ അതിനായുള്ള ഡിവൈസുകള്‍ സ്ഥാപിക്കുന്നത് പതിവാകുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഗര്‍ഭിണികളായ മുസ്ലീം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ക്രൂരമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നതും സ്ഥിരം സംഭവങ്ങളാണ്. തന്റെ ഗര്‍ഭപാത്രം അനസ്തേഷ്യ പോലും നല്‍കാതെ ഒഫീഷ്യലുകള്‍ മുറിച്ചെടുത്തെന്നാണ് 38കാരിയായ ഗല്‍സിറ മോഗ്ഡിന് വെളിപ്പെടുത്തുന്നത്. അവസാനം ഇവിടെ നിന്നും പലായനം ചെയ്ത ഈ സ്ത്രീ കസാക്കിസ്ഥാനില്‍ അഭയം തേടുകയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam