1 GBP = 91.00 INR                       

BREAKING NEWS

പ്രതിസന്ധികളില്‍ തളരാതെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാവുക: കര്‍ദ്ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവ

Britishmalayali
ജോണ്‍സണ്‍ ജോസഫ്

വാല്‍സിങ്ഹാം: പ്രതിസന്ധികളില്‍ തളരാതെ ദൈവ മാതാവായ പരിശുദ്ധ കന്യകാമറിയത്തെ പോലെ വിശ്വാസത്തിന്റെ സജീവ സാക്ഷികളാകുവാന്‍ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവ ആഹ്വാനം ചെയ്തു. വാല്‍സിങ്ഹാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ ബസലിക്കയില്‍ വി. ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കുകയായിരുന്നു കര്‍ദ്ദിനാള്‍. സ്വര്‍ഗ്ഗീയ രാജ്ഞിയായി പരിശുദ്ധ കന്യാമറിയം രൂപാന്തരപ്പെട്ടത് ഒരു ദിവസം കൊണ്ടായിരുന്നില്ല. നിരന്തരമായി ദൈവിക പദ്ധതികളോട് ചേര്‍ന്നു നിന്നു കൊണ്ടായിരുന്നു. ജീവിത യാത്രയില്‍ സഹനങ്ങളും പ്രതിസന്ധികളും ഉണ്ടായപ്പോഴും ദൈവിക പദ്ധതികളോടു പരിശുദ്ധ കന്യമറിയം ചേര്‍ന്നു നിന്നു.

പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ കുരിശിന്‍ ചുവട്ടിലെ പരിശുദ്ധ കന്യമാറിയം നമ്മുടെ മാതൃകയും അഭയവുമാണ്. ദൈവ മാതാവായ പരി. കന്യാമറിയത്തിന്റെ മാതൃക നാം പിന്തുടരേണ്ടതായിരിക്കുന്നു. അതിലൂടെ ക്രിസ്തുവിന്റെ സജീവ സാക്ഷികളാകാന്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.

സീറോ മലങ്കര കത്തോലിക്ക സഭ യുകെ റീജിയണ്‍ വാല്‍സിങ്ഹാം മരിയന്‍ തീര്‍ത്ഥാടനത്തിനും 89ാംമത് പുനരൈക്യ വാര്‍ഷികത്തിനും കര്‍ദ്ദിനാള്‍ ക്ലീമീസ് കത്തോലിക്കാ ബാവ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തീര്‍ത്ഥാടനത്തിന് ആരംഭം കുറിച്ചു കൊണ്ടു ലിറ്റില്‍ വാല്‍സിങ്ഹാമിലെ മംഗള വാര്‍ത്താ ദേവാലയത്തില്‍ പ്രര്‍ത്ഥാനാ ശുശ്രൂഷയ്ക്ക് സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കംമൂട്ടില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പരിശുദ്ധ വാല്‍സിങ്ഹാം മാതാവിന്റെ തിരു സ്വരൂപവും വഹിച്ചു കൊണ്ടുള്ള തീര്‍ത്ഥാടന പദയാത്രയില്‍ യുകെയിലെ പതിനാറു മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ പങ്കു ചേര്‍ന്നു. നൂറ്റാണ്ടുകളായി അനേക ലക്ഷം തീര്‍ത്ഥാടകര്‍ നഗ്‌ന പാദരായി സഞ്ചരിച്ച ഹോളി മൈലിലൂടെ ജപമാലയും മരിയന്‍ ഗീതികളും പുനരൈക്യ ഗാനങ്ങളും ആലപിച്ചു കൊണ്ട് വിശ്വാസികള്‍ പങ്കാളികളായി.

വാല്‍സിങ്ഹാം നാഷണല്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടക സംഘത്തെ വൈസ് റെക്ടര്‍ മോണ്‍സിഞ്ഞോര്‍ ആര്‍ഷിറ്റേജിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കത്തോലിക്കാ ബാവെ സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. കര്‍ദ്ദിനാള്‍ ക്ലീമാസി കത്തോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വി. കുര്‍ബാനയില്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കംമൂട്ടില്‍ ചാപ്ലയിന്‍മാരായ ഫാ: രഞ്ജിത്ത് മഠത്തിറമ്പില്‍ ഫാ: ജോണ്‍സണ്‍ മനയില്‍ ഫാ: ജോണ്‍ അലക്സ് പുത്തന്‍വീട് എന്നിവര്‍ സഹകാര്‍മ്മികരായി. മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന വിശ്വാസ പരിശീലന ഡയറി കര്‍ദ്ദിനാള്‍ പ്രകാശനം ചെയ്തു.

മലങ്കര കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജിജി ജേക്കബ് നന്ദിയര്‍പ്പിച്ചു. പുനരൈക്യത്തിന്റെ 89ാം മത് വാര്‍ഷിക വേളയില്‍ സഭയെ വഴി നടത്തി ദൈവ കരുണയ്ക്ക് സഭാ തലവനോടൊപ്പം നന്ദി പറയാനുള്ള അവസരമാണ് യുകെയിലെ മലങ്കര സഭാ കുടുംബങ്ങള്‍ക്ക് ലഭ്യമായത്. യുകെ റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കുമൂട്ടിലിന്റെ നേതൃത്വത്തില്‍ വൈദികരും മലങ്കര കൗണ്‍സില്‍ അംഗങ്ങളും മിഷന്‍ ഭാരവാഹികളും ചേര്‍ന്നാണ് തീര്‍ത്ഥാടന ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category