1 GBP = 90.00 INR                       

BREAKING NEWS

ഒന്നിന് മേല്‍ ഒന്നായി തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട് പാക്കിസ്ഥാന്‍; ദാരിദ്ര്യം കണ്ട് കൊടുത്ത വിമാനം തിരിച്ച് വാങ്ങി സൗദി അറേബ്യ; ഇമ്രാനെ ഉറ്റ ചങ്ങാതിയായി കണ്ട സൗദി കിരീടാവകാശി അവസാനം സത്യം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍; ആരും സഹായിക്കാനില്ലാതെ നിലവിളിച്ച് പാക്കിസ്ഥാന്‍

Britishmalayali
kz´wteJI³

ഇസ്ലാമാബാദ്: കനത്ത സാമ്പത്തിക മാന്ദ്യം കാരണം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് യാത്ര ചെയ്യാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്‍കിയ സ്വകാര്യ വിമാനം തിരിച്ചു വാങ്ങിയതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ഖാനും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മിലുള്ള ബന്ധം വഷളായതാണ് ഇതിന് കാരണമായി പറയുന്നത്. അമേരിക്കയില്‍ വച്ച് ഇമ്രാന്‍ ഖാന്‍ നടത്തിയ നീക്കങ്ങളാണ് സൗദിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചനകള്‍. ഇതോടെ ഒന്നിന് മേല്‍ ഒന്നായി തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട അവസ്ഥയിലാണ് പാക്കിസ്ഥാന്‍.

ഐക്യരാഷ്ട്രസഭയുടെ 74ാം പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ എത്തുന്നതിന് മുമ്പ് ഇമ്രാന്‍ സൗദി സൗന്ദര്‍ശിച്ചിരുന്നു. ന്യൂയോര്‍ക്കിലേക്ക് പോകാന്‍ വാണിജ്യ വിമാനം തിരഞ്ഞെടുത്ത ഇമ്രാനോട് തന്റെ സ്വന്തം വിമാനം ഉപയോഗിക്കാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ പാക്കിസ്ഥാനെ കരകയറ്റുന്നതിനായി സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിച്ചുരുക്കിയതിന്റെ ഭാഗമായിട്ടാണ് ദീര്‍ഘയാത്രകളില്‍ ഔദ്യോഗിക വിമാനം ഒഴിവാക്കാന്‍ ഇമ്രാന്‍ ഖാന്‍ തീരുമാനിച്ചത്.

നേരത്തേ ട്രംപുമായി കൂടിക്കാഴ്ച നടത്താനെത്തിയപ്പോള്‍ യാത്രാവിമാനത്തെയാണ് ഇമ്രാന്‍ ഖാന്‍ ആശ്രയിച്ചത്. ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിന് ശേഷം ഇമ്രാന്‍ ഖാന്‍ സെപ്റ്റംബര്‍ 28നായിരുന്നു പാക്കിസ്ഥാനിലേക്ക് മടങ്ങിയത്. അന്ന് സൗദിയുടെ വിമാനം ഉപയോഗിക്കുന്നതിന് പകരം വാണിജ്യ വിമാനമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. സൗദി നല്‍കിയ വിമാനത്തിന് സാങ്കേതിക തകരാരാണെന്നാണ് ഇമ്രാന്‍ ഖാന്റെ ഓഫീസ് അറിയിച്ചത്. പക്ഷേ സൗദി ഇമ്രാന് നല്‍കിയ വിമാനത്തിന് തകരാറുകളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.


അമേരിക്കയില്‍ വച്ച് ഇമ്രാന്‍ ഖാന്‍ നടത്തിയ നയതന്ത്ര ഇടപെടലാണ് ഇപ്പോഴുള്ള പ്രകോപനത്തിന് കാരണമെന്ന് പറയപ്പെടുന്നു. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായി ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തിയിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദുമായും അദ്ദേഹം ചര്‍ച്ച നടത്തി. മൂവരും ചേര്‍ന്ന് ഇസ്ലാമിക് രാഷ്ട്രങ്ങളുടെ പ്രതിനിഥിയാകാന്‍ തീരുമാനിച്ചു. കൂടാതെ മറ്റുചില തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. ഇതിന് സൗദി അറേബ്യയുടെ അനുമതി വാങ്ങിയിരുന്നുമില്ല. ഇതോടൊപ്പം എര്‍ദോഗാനും മഹാതീറും ഇമ്രാന്‍ ഖാനും ചേര്‍ന്ന് ബി.ബി.സി മാതൃകയില്‍ ഇംഗ്ലീഷ് ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു.

മുസ്ലിം വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഇസ്ലാമോഫോബിയക്കെതിരെ പോരാടുക തുടങ്ങിയ ലക്ഷ്യത്തിലാണ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്. പക്ഷേ ഇക്കാര്യങ്ങളൊന്നും സൗദിയുമായി ചര്‍ച്ച ചെയ്തിരുന്നില്ല. അതുകൊണ്ടാണ് സൗദി കിരീടാവകാശിയും പാക്കിസ്ഥാനും തമ്മില്‍ അതൃപ്തിയുണ്ടായതെന്നാണ് മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഈ റിപ്പോര്‍ട്ട് തള്ളി പാക്കിസ്ഥാന്‍ രംഗത്തെത്തി. കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും പാക്കിസ്ഥാന്റെയും സൗദിയുടെയും നേതാക്കള്‍ തമ്മില്‍ നല്ല ബന്ധമാണെന്നും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category