1 GBP = 92.20 INR                       

BREAKING NEWS

ഇഷ്ടത്തോടെ രണ്ടാം വിവാഹം; കല്യാണം കഴിഞ്ഞപ്പോള്‍ ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞു; തന്നെ കെട്ടാന്‍ ജോളി നേരത്തെ പദ്ധതിയിട്ടിരുന്നു; ഭാര്യയ്ക്ക് ഒരു പാട് പേരുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് ഷാജു; പൈശാചിക ചിന്തയുള്ള മരുമകളെ കുറിച്ചോര്‍ത്ത് വിലപിച്ച് അമ്മായി അച്ഛനും; കൂടത്തായിയിലെ ക്രൂരയെ എല്ലാവരും കൈവിട്ടു; ഗര്‍ഭചിദ്രത്തിന്റെ പൊരുള്‍ തേടി അന്വേഷണ സംഘം; ജോളിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് ഗൂഢാലോചനയില്‍ വ്യക്തത വരുത്താന്‍; ജോളിക്ക് പെണ്‍കുട്ടികളോട് ഉണ്ടായിരുന്നത് വെറുപ്പ് മാത്രം

Britishmalayali
kz´wteJI³

കോഴിക്കോട്: ഏറെ ഇഷ്ടത്തോടെയാണ് ജോളിയെ താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ വിവാഹശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞുവെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയത് കേസില്‍ അതിനിര്‍ണ്ണായകമാകും. ഷാജുവിനെ അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഷാജു കുടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ദിവസം ഒരുപാട് ഫോണ്‍കോളുകള്‍ ജോളി ചെയ്യുമായിരുന്നുവെന്നും അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലുകളെ ജോളി അവഗണിച്ചിരുന്നുവെന്നും ഷാജു പറഞ്ഞു.

കൂടത്തായി കൊലപാകങ്ങളില്‍ മുഖ്യപ്രതി ജോളിക്ക് നിയമ സഹായമോ ഒത്താശയോ നല്‍കില്ലെന്ന് ഷാജുവിന്റെ പിതാവ് സഖറിയാസും വെളിപ്പെടുത്തി. ജോളി പൈശാചികചിന്തയുള്ള സ്ത്രീയാണ് . ഒരുകാലത്തും ഗതികിട്ടില്ല. തന്നേയും കുടുംബത്തേയും വകവരുത്താന്‍ ലക്ഷ്യമിട്ടോയെന്ന് സംശയിക്കുന്നു. ബ്രഡും പാലും കൊടുത്തപ്പോഴാണ് ഷാജുവിന്റെ കുഞ്ഞിന് അസ്വസ്ഥതയുണ്ടായത്.

ഒരുതവണ ആഹാരം നല്‍കിയപ്പോഴേ കുട്ടി കരഞ്ഞുകൊണ്ട് ഓടിപ്പോയി. വായില്‍ നിന്ന് നുരയും പതയും വന്നാണ് കുട്ടി മരിച്ചത്. സിലിക്കും ഇതേ ലക്ഷണങ്ങളായിരുന്നു. രണ്ടും അപസ്മാരമെന്ന് കരുതിയെന്നും സഖറിയാസ് പറഞ്ഞു. ഇതോടെ ഷാജുവും അച്ഛനും കൂടി ജോളിയെ തള്ളി പറയുകയാണ്. ഇരുവരും അന്വേഷണത്തിന്റെ തുടക്കത്തില്‍ ജോളിയെ പരോക്ഷമായി പിന്തുണച്ചിരുന്നു. ഇതോടെ കേസില്‍ ജോളി എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടുകയാണ്.

വിവാഹശേഷമുള്ള ജീവിതത്തില്‍ ജോളിയുടെ നടപടികളും രീതികളും ശരിയായ തരത്തിലായിരുന്നില്ലെന്നും കുടുംബത്തിന്റെ അഭിമാനമോര്‍ത്തിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജുവും വെളിപ്പെടുത്തി. കൊലപാതകങ്ങളില്‍ തനിക്ക് പങ്കില്ലെന്നും ഷാജു മൊഴി നല്‍കിയിരുന്നു. ജോളിക്ക് ഒരുപാട് പേരുമായി ബന്ധമുണ്ടായിരുന്നതായും ഷാജു പറഞ്ഞു. അതിനിടെ പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളിയുടെ വെളിപ്പെടുത്തിയെന്നാണ് സൂചന. ചോദ്യം ചെയ്യലിനിടെയാണ് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്.

ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പൊലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായതുകൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. അതീവ സങ്കീര്‍ണമായ ജീവിതം നയിച്ച ഒരാളായിരുന്നു ജോളിയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്ന പ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിക്കുണ്ടായിരുന്നത്.

റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയേയും ജോളി കൊല്ലാന്‍ ശ്രമിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അതിനിടെ ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു റൂറല്‍ എസ്പി കെ.ജി.സൈമണ്‍ അറിയിച്ചു.

കൃത്യമായി ആസൂത്രണം ചെയ്താണ് അന്വേഷണം. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി. റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. റോജോയാണ് മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയത്. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയത് റോജോയാണ്. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന്‍ സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കി

ജോളി തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭര്‍ത്താവ് ഷാജു പറഞ്ഞു . ജോളിയെ വിവാഹം ചെയ്യാന്‍ സിലിയുടെ സഹോദരന്‍ പ്രേരിപ്പിച്ചിരുന്നു. തന്റെ ഭാര്യ മരിച്ച് ആറു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ജോളിയും വിവാഹത്തിനായി ശ്രമം തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞേ സാധിക്കൂ എന്ന് താന്‍ പറഞ്ഞു. പിഞ്ചു കുഞ്ഞായതിനാലാണ് പോസ്റ്റുമോര്‍ട്ടത്തിനു വിസമ്മതിച്ചത്. ജോളിയുടെ ഉന്നതബന്ധങ്ങള്‍ പലരില്‍ നിന്നായി കേട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ജോളിയോടു സംസാരിച്ചിട്ടില്ല.

ജോളിയുടെ മൊബൈലില്‍ റോയിയുടെ ഫോട്ടോ സേവ് ചെയ്തിരുന്നു. ഗര്‍ഭഛിദ്രം നടത്തിയതായി അറിവില്ല. മൂന്നു തവണ ഗൈനക് സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരുമിച്ച് ഡോക്ടറെ കണ്ടിട്ടുണ്ട്. ശാരീരികപ്രശ്നങ്ങള്‍ കാരണമാണെന്നാണ് ജോളി പറഞ്ഞത്. ഡോക്റുടെ മുറിയിലേക്ക് പ്രവേശിക്കാതെ താന്‍ പുറത്തിരുന്നു. വ്യക്തഹത്യ നടത്താന്‍ താല്‍പര്യമില്ല. ജോളി പ്രാര്‍ത്ഥനകളിലും കുര്‍ബാനകളിലും പങ്കെടുക്കുമായിരുന്നു. താനും കൂടെപ്പോകാറുണ്ട്. തന്നെ വിവാഹം കഴിക്കാന്‍ ജോളി നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നു.

സിലിക്ക് ഒരുമിച്ച് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. ജോളി കാട്ടിയത് അപമര്യാദയാണ്. താനുമായുള്ള ഫോട്ടോ വിവാഹത്തിനുള്ള തറക്കല്ലിടലായിരുന്നു. അപായപ്പെടുത്തുമെന്ന ആശങ്ക കൊണ്ടാണ് ജോളിയുടെ ബന്ധങ്ങള്‍ അന്വേഷിക്കാതിരുന്നത്. ജോളിക്ക് സ്വത്തല്ലാതെ മറ്റുതാല്‍പര്യങ്ങളൊന്നും കാണുന്നില്ലെന്നും ഷാജു പറഞ്ഞു. കൂടത്തായി കൊലപാകങ്ങളില്‍ കല്ലറയില്‍ നിന്ന് കിട്ടിയ മൃതദേഹാവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തും. മൈറ്റോ കോണ്‍ഡ്രിയല്‍ ഡിഎന്‍എ അനാലിസിസ് ആണ് നടത്തുന്നത്. ഇതിനായി റോയിയുടെ സഹോദരങ്ങളുടെ ഡിഎന്‍എ സാംപിള്‍ എടുക്കും. വിദഗ്ധപരിശോധന അമേരിക്കയില്‍ നടത്താനും തീരുമാനമായി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category