1 GBP = 94.40 INR                       

BREAKING NEWS

കുരുക്ക് മുറുകിയപ്പോള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് ആദ്യം വിളിച്ചത് കട്ടപ്പനയിലെ വീട്ടിലേക്ക്; കൂടത്തായിയിലെ ക്രൂരതകള്‍ മുഴുവന്‍ സഹോദരനോട് പറഞ്ഞത് പൊലീസ് അറിഞ്ഞത് അറസ്റ്റിലേക്ക് വഴിയൊരുക്കി; കുറ്റസമ്മതത്തെ കുറിച്ച് അന്വേഷണ സംഘത്തോട് ജോസ് പറഞ്ഞത് നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ നീങ്ങണമെന്നും; കട്ടപ്പനയിലെ ബന്ധുക്കളെ പലവട്ടം ചോദ്യം ചെയ്തുവെന്നും എസ് പി കെജി സൈമണ്‍; ജോളിയെ കൈവിട്ട് കൂടപിറപ്പുകളും

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

ഇടുക്കി: കൂടത്തായിയിലെ ക്രൂരതകളെ കുറിച്ച് സനൈയ്ഡ് ജോളി ആദ്യ കുറ്റസമ്മതം നടത്തിയത് സ്വന്തം സഹോദരനോട്. പിടിവീഴുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്. അറസ്റ്റിന് മുമ്പ് ജോളി താന്‍ ചെയ്ത ക്രൂരകൃത്യങ്ങള്‍ സഹാദരനോട് ഏറ്റുപറഞ്ഞിരുന്നു. ഓരോദിവസം കേസില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന പൂതിയ വിവരങ്ങള്‍ അറിഞ്ഞ് കട്ടപ്പനയിലെ ജോയിയുടെ കുടംബാംഗങ്ങള്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. വിവരങ്ങള്‍ തിരക്കിയെത്തുന്ന മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഉറ്റവര്‍ മടിക്കുകയാണ്.

കട്ടപ്പനിയില്‍ താമസിക്കുന്ന സഹോദരന്‍ ജോസിനോട് അറസ്റ്റിന് 2 ദിവസം മുമ്പ് ജോളി പൊട്ടിക്കരഞ്ഞുകൊണ്ട് താന്‍ ചെയ്ത കൊലപാതങ്ങളെക്കുറിച്ചും അനുബന്ധ സംഭവങ്ങളെക്കുറിച്ചും വിവരിച്ചത്. കുറ്റസമ്മതത്തിന്റെ സൂചന കിട്ടിയതിനെ തുടര്‍ന്ന് ഇതറിഞ്ഞ് പൊലീസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഇയാളെ സമീപിച്ചു. നിയമത്തിന്റെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിക്കോട്ടെ എന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സഹോദരി പറഞ്ഞ കാര്യങ്ങളും അറിയിച്ചു. 4 ദിവസം ഉദ്യോഗസ്ഥര്‍ കട്ടപ്പനയില്‍ തങ്ങി ജോളിയുടെ വീട്ടുകാരില്‍ നിന്നും അടുപ്പക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്നും വിവരശേഖരണം ഇപ്പോഴും തുടരുന്നുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് റൂറല്‍ എസ് പി കെ ജി സൈമണ്‍ മറുനാടനോട് വ്യക്തമാക്കി.

ജോളിയുടെ വീട്ടുകാര്‍ നിയമനടപടികളോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ ഇവര്‍ക്ക് കൊലപാതങ്ങളുമായി ബന്ധമുള്ളതായി തെളിവുകള്‍ ലഭിച്ചിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹോദരി പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ നേരില്‍ക്കണ്ട് വിവരങ്ങള്‍ ശേഖരിക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തോട് ജോസ് വെളിപ്പെടുത്തിയെന്നും ഈയവസരത്തില്‍ ഇയാള്‍ പൊട്ടിക്കരഞ്ഞെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവച്ച വിവരം.

ഇടുക്കിയിലെ കട്ടപ്പന വാഴവരയിലെ ചോറ്റയില്‍ തറവാട്ടുവീട്ടിലാണ് ജോളി വളര്‍ന്നത്. നാലു വര്‍ഷം മുന്‍പ് ഏലത്തോട്ടത്തിനു നടുവിലെ ഈ വീട്ടില്‍നിന്ന് ജോളിയുടെ മാതാപിതാക്കളും സഹോദരങ്ങളും കട്ടപ്പനയിലെ വീട്ടിലേക്കു മാറി. ആറു മക്കളില്‍ അഞ്ചാമത്തെ മകളാണ് ജോളി. തുടര്‍ മരണങ്ങളില്‍ സംശയം തോന്നിയിട്ടില്ലെന്നും മകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പറഞ്ഞിരുന്നെന്നും ജോളിയുടെ പിതാവ് ജോസഫ് പറഞ്ഞു. രണ്ടു മാസംമുമ്പ് ജോളി അനുജന്‍ നോബിയുമൊത്ത് വാഴവരയിലെ തറവാട്ടിലും ഏലത്തോട്ടത്തിലും എത്തിയിരുന്നു.

അതിനിടെ ജോളി തങ്ങളെ പൂര്‍ണ്ണമായി കബളിപ്പിച്ചെന്ന് രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ വെളിപ്പെടുത്തി. എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് നടന്നിരുന്ന ജോളി തന്നോട് ഒരു തവണ പണം കടം ചോദിച്ചിരുന്നു. ഞാന്‍ പണം കൊടുത്തില്ല, പത്തെണ്‍പതിനായിരം രൂപ ശമ്പളമുള്ളയാള്‍ക്ക് എന്തിനാണ് പണമെന്ന് ഞാന്‍ തിരിച്ച് ചോദിച്ചപ്പോള്‍ 65,000 രൂപ മാത്രമെ ലഭിക്കൂവെന്നാണ് ജോളി മറുപടി നല്‍കിയതെന്നും സക്കറിയ പറഞ്ഞു. ഈ പണം എന്ത് ചെയ്യുന്നുവെന്ന് ചോദിച്ചപ്പോള്‍ കുട്ടികളുടെ പഠനത്തിനും മറ്റും നല്‍കുന്നുവെന്നാണ് പറഞ്ഞതെന്നും സക്കറിയ പറഞ്ഞു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടേയും കുഞ്ഞിന്റേയും മരണത്തിന് കാരണക്കാരി ജോളിയാണെന്ന് ഇപ്പോള്‍ 75 ശതമാനം ഞാന്‍ വിശ്വസിക്കുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നാല്‍ അക്കാര്യത്തില്‍ പൂര്‍ണ്ണത വരും. ജോളിക്ക് നിയമ സഹായം നല്‍കില്ലെന്ന ഷാജു പറഞ്ഞതിനൊപ്പം നില്‍ക്കുന്നു. ജോളിയോട് തനിക്കിപ്പോള്‍ അങ്ങേയറ്റം വെറുപ്പാണുള്ളത്. വലിയ ദുഃഖവും തോന്നുന്നു.

കല്യാണം നടക്കുന്ന സമയത്ത് ജോളിയുടെ എന്‍ഐടിയിലെ ജോലിയെ സംബന്ധിച്ച് അന്വേഷിച്ചിരുന്നില്ല. എന്‍ഐടിയുടെ ഐഡന്റിറ്റി കാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു അവള്‍. ഇത് കാരണം ആര്‍ക്കും കാര്യമായ സംശയമുയര്‍ന്നിരുന്നില്ല. ജോളി ഇപ്പോള്‍ പിടിയിലായിരുന്നില്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാനടക്കം കുടുംബത്തിലുള്ളവരെല്ലാം ദുരന്തത്തില്‍ അകപ്പെട്ടേനെ. ക്രൈംബ്രാഞ്ചിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. ജോളി തന്നെയാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്. സിലിയുടെ സഹോദരന്‍ മുഖേനയാണ് ജോളി ഷാജുവുമായി വിവാഹം കഴിക്കുന്ന കാര്യം ഞാനും ഭാര്യയും അറിയുന്നതെന്നും സക്കറിയ പറഞ്ഞു.

ജോളി നയിച്ചിരുന്നത് വഴിവിട്ട ജീവിതമായിരുന്നെന്നും, ഇക്കാര്യം താനും ഷാജുവും സംസാരിച്ചിരുന്നു വെന്നും ജോളിയുടെ കുടുംബ സുഹൃത്തായ ബിജു പറഞ്ഞു. എന്‍ഐടിയിലെ ജോളിയുടെ ജോലിയെപ്പറ്റി ഷാജുവിനും അവ്യക്തത ഉണ്ടായിരുന്നു. ഭാര്യയും മകളും മരിച്ചപ്പോള്‍ ഷാജുവിനു വലിയ ദുഃഖമുണ്ടായില്ല. ഇതെല്ലാം ഇപ്പോള്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നുവെന്നും ബിജു വെളിപ്പെടുത്തി. കൂടത്തായി മരണ പരമ്പരയുടെ അന്വേഷണം ജോളിയുടെ ജന്മനാടായ ഇടുക്കിയിലേക്കും അന്വേഷണ സംഘം വ്യാപിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category