1 GBP = 90.00 INR                       

BREAKING NEWS

എല്ലാം സീനിലും കാണും! പ്രത്യകിച്ച് റോളുമില്ല ഡയലോഗുമില്ല; കുമ്മനടിക്ക് പകരം 'കമലയടി' വൈറലാക്കി സംഘപരിവാറുകാര്‍; ഇന്നലെ ഇന്ത്യന്‍ ട്രെന്റിംഗില്‍ എത്തിയ 'കമലയടി' ഇന്ന് അര്‍ബന്‍ ഡിക്ഷണറിയിലും ഇടംപിടിച്ചു; മുഖ്യമന്ത്രിയോടൊപ്പം വിദേശ സന്ദര്‍ശനത്തിന് ഭാര്യ കമലയും പോവുന്നതിന് പുതിയ ഭാഷ്യം രചിച്ച് സോഷ്യല്‍ മീഡിയ; 'കമലയടി'ക്കണ കാലമായടീ തീയ്യാമ്മേ, കാശിന്റെ ക്ഷാമം തീര്‍ന്നടീ തീയ്യാമ്മേ എന്ന് ട്രോളന്മാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ മെട്രോ യാത്രയിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സാന്നിധ്യം സൃഷ്ടിച്ച വിവാദം വലിയ പുകിലായിരുന്നു സൃഷ്ടിച്ചത്. ഇതോടെ കുമ്മനടി' എന്ന വിഖ്യാതമായ വാക്കും രചിക്കപ്പെട്ടു. സാധാരണക്കാരുടെ നിഘണ്ടുവായ അര്‍ബണ്‍ ഡിക്ഷണറിയിലും വാക്ക് പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായിരുന്നു. പൊതു ഗതാഗത സംവിധാനത്തിലോ സ്വകാര്യ വാഹനത്തിലോ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, ക്ഷണിക്കാത്ത പരിപാടിയില്‍ പങ്കെടുക്കുക എന്നിവയാണ് നല്‍കിയിട്ടുള്ള നിര്‍വചനങ്ങള്‍.ഇത് സൈബര്‍ സഖാക്കള്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു.

എന്നാല്‍ അതേനാണയത്തില്‍ ഇപ്പോള്‍ സംഘപരിവാറുകാരും തിരിച്ചടിച്ചിരിക്കുകയാണ്. 'കമലയടി'യെന്നാണ് പുതിയ പ്രയോഗം. വേറൊന്നുമല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയുടെ വിളിക്കാത്തിടത്തുള്ള വലിഞ്ഞു കയറ്റത്തെ തന്നെയാണ് സംഘപരിവാറുകാര്‍ പരിഹസിക്കുന്നത്. വിദേശ യാത്രയിലും രാജ്യ തലവന്മാരും ഉദ്യോഗസ്ഥരും അടക്കമുള്ളവരുമായി മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിലെ സ്ഥിര സാന്നിദ്ധമാണ് പിണറായിയുടെ ഭാര്യ കമല. ഇത് എന്തിനെന്നാണ് അവര്‍ ചോദിക്കുന്നത്.
വിദേശ യാത്രകളില്‍ ഭാര്യയെ ഒപ്പം കൂട്ടിയത് ആരോഗ്യ കാരണങ്ങളാല്‍ ആണെന്ന് ഒരു വാദത്തിന് സമ്മതിക്കാം. പക്ഷേ ഔദ്യോഗിക കൂടിക്കാഴ്ചകളില്‍ ഈ മാഡത്തിന് എന്താണ് റോള്‍?അതോ കൂടിക്കാഴ്ച്ച ഔദ്യോഗികമല്ലായിരുന്നോ? കുടുംബപരമായിരുന്നോ? എന്നാണ് അവര്‍ ചോദിക്കുന്നത്. അതിനാണ് സംഘപരിവാറുകാര്‍ പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്.
എന്തായാലും കമലയടി വലിയ രീതിയില്‍ ട്രെന്റായിട്ടുണ്ട്. ട്വിറ്റിര്‍ ട്രെന്റിംഗില്‍ 22ാംസ്ഥാനത്താണ് കമലയടിയുടെ സ്ഥാനം. എല്ലാം സീനിലും കാണും! പ്രത്യകിച്ച് റോളുമില്ല ഡയലോഗുമില്ല എന്നും, സ്വന്തം പോക്കറ്റില്‍ നിന്ന നയാപൈസ എടുക്കാതെ ടൂറിനും പോകുന്നതും വിളിക്കാതെ സര്‍ക്കാര്‍ പരിപാടികളിലും മീറ്റിംഗുകളിലും കയറിയിരുന്നു ഉദ്യോഗസ്ഥരോടൊപ്പം ഭക്ഷണം കഴിക്കുന്നതുമോക്കെയാണ് അര്‍ബണ്‍ ഡിക്ഷണറിയില്‍ 'കമലയടിക്കുള്ള വിശദീകരണമായി കൊടുത്തിരിക്കുന്നത്. ഇനി കുമ്മനടിക്ക് അല്‍പ്പം ഒന്നു വിശ്രമിക്കാം കമലയടി സോഷ്യല്‍ മീഡിയ അടക്കി ഭരിക്കുമെന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category