1 GBP = 92.50 INR                       

BREAKING NEWS

ലണ്ടനിലേക്ക് പോകുവാന്‍ പാസ്പോര്‍ട്ടുമായി അബുദാബി എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യക്കാരനെ കണ്ട് ഞെട്ടിയത് വിമാനത്താവളത്തിലെ അധികൃതര്‍; 123 വയസുള്ള സ്വാമി ശിവാനന്ദ ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍; യോഗയും ബ്രഹ്മചര്യവും ആരോഗ്യത്തിന്റെ രഹസ്യമെന്ന് കൊല്‍ക്കത്ത സ്വദേശി; ഗിന്നസ് ബുക്കില്‍ പേര് നേടാനാകാത്തത് കൃത്യമായ രേഖകളില്ലാത്തത് കാരണം

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: പാസ്പോര്‍ട്ടുമായി അബുദാബി എയര്‍പോര്‍ട്ടിലെത്തിയ ഇന്ത്യക്കാരനെ കണ്ടിട്ട് വിമാനത്താവളത്തിലെ അധികൃതര്‍ പകച്ചു. പാസ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം 123 വയസുള്ള വ്യക്തിയെയാണ് അവര്‍ കണ്ടത്. അങ്ങനെ ആണെങ്കില്‍ ലോകത്ത് ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആളാണ് കൊല്‍ക്കത്തയിലെ ബെഹളയില്‍ നിന്നുള്ള സ്വാമി ശിവാനന്ദ. 1896 ഓഗസ്റ്റ് 8 നാണ് ശിവാനന്ദയുടെ ജന്മദിനമെന്ന് പാസ്പോര്‍ട്ടില്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ലണ്ടനിലേക്ക് ഇത്തിഹാദ് എയര്‍വേസില്‍ സഞ്ചരിക്കുകയായിരുന്നു ശിവാനന്ദ. തുടര്‍ന്ന് ദുബായില്‍ ഇറങ്ങി.

ആറുവയസ്സാകുന്നതിനുമുമ്പ് തന്നെ ശിവാനന്ദയ്ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ ഒരു ആത്മീയ ഗുരുവിന് നല്‍കി. അദ്ദേഹത്തിന്റെ ഒപ്പം ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു. പിന്നീടാണ് വാരാണസിയില്‍ വന്ന് സ്ഥിരതാമസമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ 123 ആണോ അദ്ദേഹത്തിന്റെ പ്രായമെന്ന് പറയാന്‍ സാധിക്കുന്നില്ല. കാരണം പ്രായത്തെ സംബന്ധിച്ചുള്ള ഒരേ ഒരു രേഖ ക്ഷേത്ര രജിസ്റ്ററാണ്. കണ്ടാല്‍ 123 വയസ് തോന്നുകയുമില്ല. യോഗയും ബ്രഹ്മചര്യവുമാണ് തന്റെ ആരോഗ്യത്തിന്റെ കാരണമെന്ന് ശിവാനന്ദ പറയുന്നു. ലളിതവും അച്ചടക്കമുള്ളതുമായ ജീവിതമാണ് നയിക്കുന്നതെന്നും എണ്ണയോ സുഗന്ധവ്യഞ്ജനങ്ങളോ ഇല്ലാതെ വേവിച്ച ചോറും പരിപ്പും ഒരു പച്ചമുളകും കൂട്ടിയാണ് കഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചടി രണ്ട് ഇഞ്ച് ഉയരം മാത്രമുള്ള ശിവാനന്ദ തറയില്‍ ഒരു പായയിട്ട് ഉറങ്ങുകയും തലയിണയായി ഒരു മരത്തിന്റെ സ്ലാബുമാണ് ഉപയോഗിക്കുന്നത്. പാലും പഴങ്ങളും താന്‍ കഴിക്കാറില്ലെന്നും അത് ഫാന്‍സി ഭക്ഷണമാണെന്നും അദ്ദേഹം പറയുന്നു. തന്റെ കുട്ടിക്കാലത്ത് ഭക്ഷണം കിട്ടാതെ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗിന്നസ് ബുക്കില്‍ തന്റെ പേര് ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രായം തെളിയിക്കുന്നതിലെ പ്രശ്നങ്ങള്‍ കാരണം ഇതു വരെ അതിന് സാധിച്ചില്ല. വൈദ്യുതിയോ കാറുകളോ ടെലിഫോണുകളോ ഇല്ലാത്ത കൊളോണിയല്‍ കാലഘട്ടത്തില്‍ ജനിച്ച ശിവാനന്ദ പുതിയ സാങ്കേതിക വിദ്യയില്‍ തനിക്ക് താല്‍പര്യമില്ലെന്നും തന്റേതായ രീതിയില്‍ ജീവിക്കാനാണ് താല്‍പര്യമെന്നും പറഞ്ഞു.

പണ്ടത്തെ ആള്‍ക്കാര്‍ തങ്ങള്‍ക്കുള്ളതില്‍ സന്തുഷ്ടരായിരുന്നു. പക്ഷേ ഇക്കാലത്ത് ആളുകള്‍ അസന്തുഷ്ടരാണ്, അനാരോഗ്യകരാണ്, പലര്‍ക്കും സത്യസന്ധരാകാന്‍ സാധിക്കുന്നില്ല എന്നതും തന്നെ വളരെ അധികം വേദനിപ്പിക്കുന്നു എന്ന് ശിവാനന്ദ പറഞ്ഞു. 122 വയസും 164 ദിവസവും പ്രായമുള്ള ഫ്രാന്‍സില്‍ നിന്നുള്ള ജീന്‍ ലൂയിസ് കാല്‍മെന്റാണ് ഇതുവരെ ഏറ്റവും പ്രായം കൂടിയ വ്യക്തി. നിലവില്‍ ജീവിച്ചിരിക്കുന്നതും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് അംഗീകരിച്ചതുമായ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാനിലെ കെയ്ന്‍ തനകയാണ്, 116 വയസും 278 ദിവസവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category