1 GBP = 94.40 INR                       

BREAKING NEWS

അത്യാവശ്യം ഗ്ലാമറും മയക്കുന്ന വര്‍ത്തമാനവും ഉണ്ടെങ്കില്‍ ഈ നാട്ടില്‍ ഏത് പെണ്ണിനും ഏത് ഉദ്യോഗസ്ഥനെയും ഏതവനെയും വളയ്ക്കാം..അവര്‍കാട്ടുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മറപിടിക്കാന്‍ എല്ലാവരും ഓടിയെത്തും.. നമ്മളറിയാത്ത സരിതമാരും ജോളിമാരും എത്ര കാണും? മനസാക്ഷി മരവിക്കുന്ന പെണ്‍ കൊലയാളികളെ പോലും കേരളം സൃഷ്ടിക്കുന്നത് ഇങ്ങനെ...

Britishmalayali
kz´wteJI³

ജോളി എന്ന ക്രൂരയായ കൊലപാതകി പൊലീസ് കസ്റ്റഡിയില്‍ ആയെങ്കിലും കൂടത്തായി കൊലപാതകത്തിന്റെ ചുരുള്‍ അഴിക്കുന്നതിന് വേണ്ടി പൊലീസ് നെട്ടോട്ടത്തിലാണ്. ഏറ്റവും പ്രധാനപ്പെട്ട പൊലീസിന്റെ വെല്ലുവിളി ഷാജു എന്ന ജോളിയുടെ ഭര്‍ത്താവിന് ഇതില്‍ ബന്ധമുണ്ടോ എന്ന് കണ്ടെത്തുകയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് കൂടത്തായിലെ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് ഉദ്യോഗസ്ഥന്മാരും ജോളിയെ സഹായിക്കുന്നതിന് വേണ്ടി രാഷ്ട്രീയവും മതവും മറന്ന് ഒപ്പം നിന്നു എന്നതാണ്. ജോളി എന്ന സീരിയല്‍ കില്ലര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തവരില്‍ സിപിഎമ്മിന്റെയും ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കന്മാരുണ്ട്.

കയ്യില്‍ കാശുള്ള ഒരാള്‍ക്ക് നാട്ടില്‍ ഒരു പ്രശ്നമുണ്ടായാല്‍ അത് പരിഹരിക്കാന്‍ ആ നാട്ടിലെ പ്രാദേശിക നേതാക്കന്മാര്‍ മുന്‍കൈ എടുക്കുക സ്വാഭാവികമാണ്. അതിനപ്പുറത്തേക്കുള്ള ചില ഇടപെടലുകള്‍ ആ നേതാക്കന്മാരോ പൊലീസോ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നിലെ കാരണം ഈ ക്രിമിനല്‍ കുറ്റം മറച്ച് വെയ്ക്കുന്നതിന് വേണ്ടി നേതാക്കന്മാരും പൊലീസും ഒത്താശ ചെയ്തു എന്നതല്ല. നേരെമറിച്ച്, നമ്മുടെ നാട്ടില്‍ പതിവായി നടന്നുകൊണ്ടിരിക്കുന്ന സ്വാഭാവികമായ പ്രക്രിയയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്ന് മാത്രമാണ് ഇതിന്റെ വിശദീകരണം. പെണ്‍കുറ്റവാളികള്‍ പ്രതികളായിട്ടുള്ള നമ്മുടെ നാട്ടിലെ എല്ലാ പ്രധാനപ്പെട്ട കേസുകളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്.

ചെങ്ങന്നൂരില്‍ അമ്മായിയപ്പനെ നിഷ്ഠൂരമായി കൊന്ന ഷെറിന്‍ എന്ന യുവതി ഇന്നും ജയിലില്‍ ജീവിക്കുന്നത് സുഖസൗകര്യങ്ങളുടെയും ആഡംബരത്തിന്റെയും നടുവിലാണ് എന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ പെണ്‍ക്രിമിനല്‍ കേസുകളില്‍ എല്ലാം സാധാരണ ക്രിമിനല്‍ കേസിലെ പ്രതികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, റോയി എന്ന ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടത് സയനൈഡ് അകത്ത് ചെന്നാണ് എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിട്ടും കൊലപാതകത്തിന്റെ പേരില്‍ ജോളിയേയോ മറ്റാരെയെങ്കിലുമോ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യാന്‍ പോലും ശ്രമിക്കുകയോ ചെയ്തില്ല എന്നതാണ്.


അതായത്, റോയി കൊല്ലപ്പെട്ടതാണെന്നും അത് സ്വാഭാവിക മരണം അല്ലെന്നും ഉറപ്പായിട്ട് പേലും പൊലീസ് വേണ്ടതരത്തില്‍ അന്വേഷിച്ചില്ല. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്? പലരും കരുതുന്നത് പോലെയും ആരോപിക്കുന്നത് പോലെയും പൊലീസ് ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ഇത്തരം ക്രിമിനല്‍ സംഘങ്ങളുടെ പിണിയാളുകളായതുകൊണ്ടല്ല. നേരെമറിച്ച്, ഒരു സ്ത്രീ തുനിഞ്ഞിറങ്ങിയാല്‍ ഈ നാട്ടില്‍ ഏത് നേതാവിനെയും ഏത് പൊലീസ് ഉദ്യോഗസ്ഥനെയും ഏത് ജയില്‍ ഉദ്യോഗസ്ഥനെയും മയക്കി കീശയിലാക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ട് എന്നതാണ്. ഇതിനൊരു സാമൂഹിക പശ്ചാത്തലം കൂടിയുണ്ട്.

സ്ത്രീകളാണ് പരാതിക്കാരെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ പെട്ടെന്ന് ആരോപണത്തിന് ഇരയാകുക എളുപ്പമാണ്. 354 എന്ന ഐപിസിയിലെ നിയമത്തിന്റെ പല ഉപവകുപ്പുകളും ഏത് അന്വേഷണ ഉദ്യോഗസ്ഥനെയും എളുപ്പത്തില്‍ പ്രതിയാക്കാന്‍ പറ്റും. പൊതുസമൂഹമാകട്ടെ, സ്ത്രീവിരുദ്ധത എന്ന പേരില്‍ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയും. അതുകൊണ്ട് തന്നെ സ്ത്രീകളാണ് പരാതിക്കാരെങ്കില്‍ കൂടുതല്‍ ശുഷ്‌കാന്തി കാണിക്കുകയും സ്ത്രീകള്‍ക്കെതിരെയാണ് പരാതി എങ്കില്‍ വേണ്ടത്ര ശ്രദ്ധ ഇല്ലാതാകുകയും ചെയ്യുക സ്വാഭാവികം. ഇവിടെ ജോളി എന്ന ക്രിമിനല്‍ തന്റെ കൊലപാതക പരമ്പരയ്ക്ക് പൊലീസിനെയും ഉദ്യോഗസ്ഥന്മാരെയും രാഷ്ട്രീയക്കാരെയുമൊക്കെ ഉപയോഗിച്ചതും ഇങ്ങനെതന്നെ. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category