സജീഷ് ടോം
യുക്മ യോര്‍ക് ഷെയര്‍ ആന്റ് ഹംബര്‍ റീജിയന് കലോത്സവത്തിന് വമ്പിച്ച മുന്നൊരുക്കങ്ങള്‍ നടക്കുന്നു. ഉദ്ദേശം 500-ല്‍ അധികം മത്സരാര്‍ത്ഥികളെയും കലാസ്വാദകരെയെയും ഈ വര്‍ഷത്തെ കലാമേളയിലേക്ക് സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആണ് ഭാരവാഹികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. യുകെ സിറ്റ് ഓഫ് കള്‍ച്ചര്‍ എന്ന പദവി കരസ്ഥമാക്കിയ ഹള്ളില്‍ വച്ച് തന്നെയാണ് ഈ വര്‍ഷത്തെ റീജിയണല്‍ കലാമാമാങ്കം അരങ്ങേറുന്നത്. ഈമാസം 26ന് (ശനിയാഴ്ച) രാവിലെ 9 മണി മുതല്‍ Hullse Wyke Sixth Form College, Bricknell Avenue, Hull HU5 4NT വച്ചാണ് ഈ വര്‍ഷത്തെ റീജ്യണല്‍ കലാമേള നടത്തപ്പെടുക.
കലാമേള ആസൂത്രണത്തില്‍ ന്യൂനതകള്‍ ഒന്നും ഇല്ലാതെയിരിക്കാന്‍ യോര്‍ക് ഷെയര്‍ കമ്മറ്റി വളരെ ഊര്‍ജിതമായി ആസൂത്രണം നടത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത നടത്തിപ്പ് കമ്മറ്റികള്‍ ഇതിനോടകം തന്നെ രൂപീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷം ഓണ്‍ലൈന്‍ വഴിയാണ് വിവിധ അംഗ അസോസിയേഷനുകള്‍ മത്സരാര്‍ത്ഥികളെ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന്റെ ലോജിന്‍ വിശദാംശങ്ങള്‍ അംഗ അസോസിയേഷനുകള്‍ക്ക് വിതരണം ചെയ്യുകയും മിക്കവരും രജിസ്ട്രേഷന് ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം 10-ന് ഓണ്‍ലൈന്‍ രജിസ്ട്രേഷനുകള്‍ അവസാനിക്കും. കലാമേള നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ രൂപീകൃതമായി.
സ്വാഗത കമ്മറ്റി, രജിസ്ട്രേഷന് കമ്മറ്റി, നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 1), നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 2), ഭക്ഷണ കമ്മറ്റി, വിധിനിര്‍ണ്ണയ കമ്മറ്റി, മത്സര ഫല കമ്മറ്റി, അപ്പീല്‍ കമ്മറ്റി എന്നിങ്ങനെ എല്ലാ കമ്മറ്റികളിലും റീജിയണിലെ സംഘാടന മികവ് തെളിയിച്ച വ്യക്തികളാണ് ഉള്ളത്. ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ച കലാമേള Manual പ്രകാരം ആയിരിക്കും മത്സരങ്ങള്‍ എല്ലാം തന്നെ നടത്തപ്പെടുക. ഈ വര്‍ഷം എല്ലാ അംഗ അസോസിഷനുകള്ക്കും ഒരു ഇനത്തിലേക്ക് 3 മത്സരാത്ഥികളെ അയക്കാം. ഈ 3 മത്സരാര്‍ത്ഥികള്‍, സിംഗിള്‍ ഇനത്തിലും ഗ്രൂപ്പ് ഇനത്തിലും അനുവദനീയമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് റീജിയണല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുമായി ബന്ധപ്പെടുക.
പല മത്സരാര്‍ത്ഥികളും ഒന്നിലധികം ഇനത്തില്‍ മത്സരിക്കുന്നതിനാല്‍ പരമാവധി ക്ലാഷ് ഒഴിവാക്കുന്ന തരത്തിലായിരിക്കും മതസരങ്ങള്‍ നടത്തപ്പെടുക. കലാമേളയോട് അടുത്ത ദിനങ്ങളില്‍ ഇതിന്റെ പ്രോഗ്രാം ചാര്‍ട്ട് ലഭ്യമാവും. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും ഇതിനു വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തേണ്ടത് മത്സരാര്‍ത്ഥികളുടെ ഉത്തരവാദിത്തമാണ്. യുക്മ സാംസ്കാരികവേദിക്കു വേണ്ടിയുള്ള ചിത്രരചനാ മത്സരങ്ങളായിരിക്കും കലാമേള വേദിയിലെ ആദ്യ മത്സരങ്ങള്‍. കലാമേളയിലുള്ള വ്യത്യസ്ത കാറ്റഗറികളിലായി ആവും ഈ മത്സരങ്ങളും നടക്കുക. ചിത്രരചനക്കുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കുന്നതായിരിക്കും.
മത്സരാര്ഥികര് അവരവര്‍ക്കുള്ള പെന്‍സില്‍, പെയിന്റ് തുടങ്ങിയ എല്ലാ സാധന സാമഗ്രികളും കൊണ്ടുവരേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വിഭിന്നമായി എല്ലാ അംഗ അസോസിയേഷനുകളും മത്സര വീറോടെയും വാശിയോടെയും മുന്നിട്ടിറങ്ങുന്ന കലാമേള ആയിരിക്കും ഇത്. കഴിഞ്ഞ ദേശീയ കാലമേള ചാമ്പ്യന്മാരായ ഹള്‍ റീജിയണിലെ കരുത്തരായ ഷെഫീല്‍ഡ്, കായിക മേളയിലെ പടക്കുതിരകളായ സ്കന്തോര്പ്, ഏതു ചാമ്പ്യന്മാര്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തിയുള്ള കീത് ലി, വെയിക് ഫീല്‍ഡ് തുടങ്ങി നിരവധി അസോസിയേഷനുകളാണ് ഇത്തവണ ഔഹഹല് വെച് മാറ്റുരക്കുന്നത്.
റീജിയണിലെ എല്ലാ മലയാളികളെയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം ഇത് ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റിയ ഒരു നല്ല ദിന ആക്കി മാറ്റുവാന്‍ ഏവരുടെയും സഹകരണവും റീജിയണല്‍ പ്രസിഡന്റ് അശ്വിന് മാണി ജെയിംസ് അഭ്യര്‍ത്ഥിച്ചു.
വേദി: Wyke Sixth Form College, Bricknell Avenue, Hull. Postcode: HU5 4NT
കലാമേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്
റീജിയണല്‍ പ്രസിഡന്റ് (അശ്വിന് മാണി ജെയിംസ്) - 07577455358, റീജിയണല്‍ സെക്രട്ടറി (സജിന്‍ രവീന്ദ്രന്) - 07889809396, റീജിയണല്‍ ട്രെഷറര്‍ (ജേക്കബ് കളപ്പുരക്കല്‍) - 07828113707
അതേസമയം, നവംബര്‍ രണ്ടിന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന പത്താമത് യുക്മ ദേശീയ കലാമേളയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. കലാമേള നഗറില്‍ മിതമായ നിരക്കില്‍ ഭക്ഷണം നല്കുവാന് ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളും, നഗറിലെ അഞ്ച് മത്സരവേദികളിലും ശബ്ദവും വെളിച്ചവും ക്രമീകരിക്കുന്നതിനുള്ള ക്വട്ടേഷനുകളുമാണ് പ്രധാനമായും ക്ഷണിക്കുന്നതെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, കലാമേള ജനറല്‍ കണ്‍വീനര്‍ സാജന് സത്യന് എന്നിവര്‍ അറിയിച്ചു. ഭക്ഷണ ശാലകള്‍ ഒരുക്കുന്നവര്‍ രാവിലെ പത്തുമണിമുതല്‍ രാത്രി മത്സരം തീരുന്ന സമയം വരെ വിവിധ കൗണ്ടറുകളിലായി തുടര്‍ച്ചയായി ഭക്ഷണം വിതരണം ചെയ്യുവാന്‍ കഴിയുന്നവരാകണം. ഫുഡ് സ്റ്റാളുകളുടെയും ലൈറ്റ് ആന്റ് സൗണ്ട് വിഭാഗത്തിന്റെയും ക്വട്ടേഷനുകള്‍ നല്കുന്നവര്, മുന്‍കാലങ്ങളില്‍ സമാനമായ പരിപാടികള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരിഗണിക്കുന്നതാണ്.
ക്വട്ടേഷനുകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് അയക്കേണ്ടത്. കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍, യുക്മ ദേശീയ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), കലാമേള കണ്‍വീനര്‍ സാജന് സത്യന് (07946565837), ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള (07960357679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കൂടാതെ കലാമേള വേദിയില്‍ പരസ്യം ചെയ്യുന്നതിനും സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നതിനും താല്‍പ്പര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മേല്പ്പറഞ്ഞവരെ ബന്ധപ്പെടേണ്ടതാണ്. വിപുലമായ സൗകര്യങ്ങളോടു കൂടിയ മാഞ്ചസ്റ്റര്‍ പാര്‍സ് വുഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആണ് പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഈ മാസം 14ന് മുന്‍പായി ക്വട്ടേഷനുകള്‍ ലഭിക്കേണ്ടതാണ്. യുകെയിലെ ഏറ്റവും വലിയ കലാമാമാങ്കമായ യുക്മ നാഷണല്‍ കലാമേളയിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു.
കലാമേള നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം
Parrs Wood High School, Wilmslow Road, Manchtseer, M20 5PG
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam