1 GBP = 91.00 INR                       

BREAKING NEWS

ബ്രിട്ടീഷ് പട്ടാളത്തെ അടുത്തറിയാന്‍ കേരള സ്‌കൂളിലെ കുട്ടികള്‍ക്ക് ക്ഷണം; കോസ്ഫോര്‍ഡ് ട്രിപ്പ് 26നു; 80 സീറ്റിന്റെ കോച്ച് നിറയെ കുട്ടികളും അധ്യാപകരും

Britishmalayali
kz´wteJI³

കവന്‍ട്രി: കേരള സ്‌കൂളിന്റെ രണ്ടാം പഠനയാത്ര യുകെയിലെ ഏറ്റവും പ്രസിദ്ധമായ എയര്‍ഫോഴ്‌സ് കേന്ദ്രത്തിലേക്ക്. വൈമാനികതയുടെ സാഹസികതയും വെല്ലുവിളികളും എന്‍ജിനീയറിങ് വൈശിഷ്ട്യവും ഒക്കെ അടുത്തറിയാന്‍ ഏറെ ആവേശത്തോടെ കുട്ടികള്‍ തയ്യാറെടുക്കുകയാണ്. ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ അതിഥികള്‍ ആയി മുന്‍ സൈനികര്‍ എത്തിയത് മുതല്‍ സൈനിക സേവനവും വിമാനം പറത്താലും വിമാനത്തിന്റെ എന്‍ജിനിയറിങ് മേന്മയും ഒക്കെ ആവേശത്തോടെയാണ് കേരള സ്‌കൂളിലെ കുട്ടികള്‍ കൈകാര്യം ചെയ്യുന്നത്.

കുട്ടികളുടെ ആവശ്യപ്രകാരം യുവ മലയാളി വൈമാനികന്‍ കാര്‍ഡിഫിലെ അലന്‍ റെജിയെ അടുത്തറിയാനും ചോദ്യങ്ങളിലൂടെ വിമാനം പറത്തലിന്റെ ആവേശം കേട്ടറിയാനും സാധിച്ചതോടെ കുട്ടികള്‍ ഇനി വിമാനത്തിന്റെ സാങ്കേതിക നേരിട്ടറിയാന്‍ വേണ്ടിയാണു കോസ്ഫോര്‍ഡ് സൈനിക മ്യൂസിയം ഇത്തവണ പഠന യാത്രയ്ക്ക് തിരഞ്ഞെടുത്തത്. ഇക്കാര്യം അറിയിച്ചതോടെ കോസ്ഫോര്‍ഡ് അധികൃതര്‍ ഏറെ താല്‍പര്യത്തോടെയാണ് കുട്ടികളെ കാത്തിരിക്കുന്നത്. 

പതിവ് പോലെ ഇക്കാര്യം അറിയിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ബസ് നിറയെ കുട്ടികളും അധ്യാപകരും തയ്യാറായിക്കഴിഞ്ഞു. കുട്ടികളുടെ എണ്ണം ഉയര്‍ന്നതോടെ വലിയ ബസ് തന്നെ ബുക്ക് ചെയ്തിരിക്കുകയാണ് കവന്‍ട്രി കേരള സ്‌കൂള്‍ അധികൃതര്‍. പഠന യാത്ര പൂര്‍ണമായും കവന്‍ട്രി കേരള സ്‌കൂളിലെ വിദ്യാര്ഥികളാക്കു വേണ്ടി മാത്രമാണെന്നും ഒട്ടേറെപ്പേരുടെ അംനൗഷണം എത്തുന്നുണ്ടെന്നും സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍ അറിയിച്ചു. ഈ യാത്രയിലൂടെ കുട്ടികള്‍ വിനോദ യാത്ര എന്നതിലുപരി അവരുടെ ജീവിതത്തില്‍ കൂടുതല്‍ ഫോക്കസ് ആയി കാര്യങ്ങളെ സമീപിക്കാന്‍ ഉള്ള അവസരമാണ് കേരള സ്‌കൂള്‍ ഒരുക്കുന്നത്.

കഴിഞ്ഞ തവണ മയിലും മാനും തത്തയും ഒക്കെയുള്ള പക്ഷി മൃഗ വിനോദ കേന്ദ്രമായ പ്രിങ്കനാശില്‍ എത്തി പ്രകൃതിയുമായി കൂട്ട് കൂടിയ കുട്ടികള്‍ക്ക് ഇത്തവണ വിമാനവും റോക്കറ്റും ഒക്കെയാകും കൂട്ടിനു കിട്ടുക. ഇത്തരം പഠന യാത്രകള്‍  യുകെ മലയാളി സമൂഹത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത് കവന്‍ട്രി കേരള മാത്രമാണ്. വളര്‍ന്നു വരുന്ന തലമുറയ്ക്ക് ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരള സ്‌കൂള്‍ മൂന്നാം വയസിലേക്ക് എത്തിയിരിക്കുകയാണ്. 
ബ്രിട്ടീഷ് സൈനിക സേവനവും വൈമാനിക ജോലിയും ഒക്കെ പഠനത്തിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ ഏറെ പ്രോത്സാഹനം നല്‍കുന്ന രാജ്യം എന്ന നിലയില്‍ കോസ്ഫോര്‍ഡ് വൈമാനിക പഠന കേന്ദ്രം പോലെ നിരവധി സ്ഥലങ്ങള്‍ ഉള്ള സ്ഥലം  കൂടിയാണ് ബ്രിട്ടന്‍. മികച്ച വിദ്യാര്‍ഥികള്‍ നടത്തുന്ന ഡ്യൂക്ക് ഓഫ് എഡിന്‍ബറോ ചലഞ്ച് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നതും സൈനികര്‍ സ്വായത്തമാക്കുന്ന കഴിവുകള്‍ കൂടി മെച്ചപ്പെടുത്തിയാണ്.

ഈ സാധ്യതയില്‍ കേരള സ്‌കൂള്‍ നടത്തിയ അംനൗഷണത്തില്‍ കോസ്ഫോര്‍ഡ് റോയല്‍ എയര്‍ ഫോഴ്‌സ് മ്യുസിയം വിശാലമായ പഠന അവസരമാണ് നല്‍കിയിരിക്കുന്നത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് കേരള സ്‌കൂള്‍ തീരുമാനം. ഈ മാസം 26 നു മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കോസ്ഫോര്‍ഡ് സന്ദര്‍ശിക്കാന്‍ ഉള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനില്‍ ഏറ്റവും അധികം സഞ്ചാരികള്‍ എത്തുന്ന വ്യോമ പഠന കേന്ദ്രം എന്ന നിലയില്‍ ഈ വര്ഷം കൂടുതല്‍ സമയം ആധുനിക സാങ്കേതിക വിദ്യകള്‍ ഇവിടെ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കുകയാണ്. 

ജീവിതത്തെ കൂടുതല്‍ ഗൗരവത്തോടെയും അതിലുപരി ഉല്ലാസമായും സമീപിക്കാന്‍ കുട്ടികള്‍ക്കുള്ള അപൂര്‍വ അവസരം കൂടിയാണിത്. ഫാമിലി ട്രിപ്പിനെക്കാള്‍ ഉപരി പലപ്പോഴും സ്‌കൂള്‍ വിനോദ യാത്രകള്‍ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയും ഇഷ്ടപ്പെടുന്നു എന്നതിന് ഓരോരുത്തരുടെയും കുട്ടിക്കാലം തന്നെ മികച്ച തെളിവാണ്. അതിനാല്‍ ആ അവസരം പുതു തലമുറക്കും ലഭ്യമാക്കുക എന്നതും സ്‌കൂള്‍ ട്രിപ്പിന്റെ ലക്ഷ്യമാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category