1 GBP = 90.00 INR                       

BREAKING NEWS

170 മില്യണ്‍ പൗണ്ടിന്റെ അത്ഭുത ലോട്ടറി അടിച്ചയാള്‍ നിങ്ങളാണോ? ഇക്കുറി യൂറോ മില്യണ്‍ അടിച്ചിരിക്കുന്നത് യുകെയിലെ ഒറ്റ വ്യക്തിക്ക്; നിമിഷ നേരം കൊണ്ട് ശതകോടീശ്വരനാകുന്ന ആളെ കാത്തു ബ്രിട്ടന്‍

Britishmalayali
kz´wteJI³

രാജ്യത്തെ എക്കാലത്തെയും ഏറ്റവും വലിയ ലോട്ടറി തുകയായ 170 മില്യണ്‍ പൗണ്ട് നേടിയ ലോട്ടറി ഉടമയെ തേടി യൂറോമില്യണ്‍സ്. ലോട്ടറി എടുക്കുന്നവര്‍ ആകാംക്ഷയോടെ കാത്തിരുന്ന യൂറോമില്യണ്‍സ് ജാക്ക്‌പോട്ട് ആരാണ് നേടിയതെന്ന് ഇതുവരെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല. ഈ ലോട്ടറി നേടിയ ആള്‍ പോപ്പ് സ്റ്റാര്‍ എഡ്ഷീരാനേക്കാള്‍ സമ്പന്നനാകും.

ഇന്നലെ വൈകുന്നേരത്തോടെയാണ് ടിക്കറ്റിന്റെ നറുക്കെടുപ്പ് നടന്നത്. ആ സമയത്ത് വെബ്‌സൈറ്റില്‍ വിന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ ലക്കി വിജയി അഞ്ച് പ്രധാന നമ്പറുകളായ 07, 10, 15, 44, 49, ഒപ്പം രണ്ട് ഭാഗ്യ നക്ഷത്രങ്ങളായ 03, 12 എന്നിവയുമായി പൊരുത്തപ്പെടുന്നുവെന്ന് നാഷണല്‍ ലോട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്.

അസാധാരണമായ നേട്ടം വിജയിയെ 160 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പോപ്പ് താരം എഡ് ഷീരാനേക്കാള്‍ സമ്പന്നനാക്കുമെന്ന് ദി സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റ് പറയുന്നു. യുകെയിലെ എക്കാലത്തേയും ഏറ്റവും വലിയ ലോട്ടറി തുകയാണിത്. മുന്‍പ് 2011 ജൂലായിലാണ് കോളിന്‍, ക്രിസ് വെയര്‍ എന്നിവര്‍ 161 മില്യണിന്റെ ലോട്ടറി തുക നേടിയത്.

ഒറ്റ വ്യക്തിയാണ് 170 മില്യണ്‍ പൗണ്ടിന്റെ ലോട്ടറി ടിക്കറ്റ് എടുത്തിരിക്കുന്നത്. യുകെയിലെ ഏറ്റവും വലിയ ലോട്ടറി വിജയായി ആ വ്യക്തി മാറിയിരിക്കുകയാണെന്ന് നാഷണല്‍ ലോട്ടറിയുടെ സീനിയര്‍ വിന്നര്‍ അഡൈ്വസേറായ ആന്റി കാര്‍ട്ടര്‍ വ്യക്തമാക്കി. യുകെയിലെമ്പാടുമുള്ള ലോട്ടറി എടുക്കുന്ന വ്യക്തികള്‍ എത്രയും പെട്ടെന്ന് തന്നെ ടിക്കറ്റ് പരിശോധിക്കേണ്ടതാണെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു.

യുകെയിലെ യൂറോ മില്യണ്‍ കളിക്കാര്‍ക്ക് ഇത് ഒരു മികച്ച വര്‍ഷമാണ്. അത്ഭുതകരമായ അഞ്ച് ജാക്ക്പോട്ട് വിജയങ്ങളാണ് ഇതുവരെ ഉണ്ടായത്. ജൂണില്‍, 123 മില്യണിന്റെ ടിക്കറ്റാണ് അജ്ഞാതനായി തുടരാന്‍ തിരഞ്ഞെടുത്ത ഒരു ഭാഗ്യശാലിയായ ടിക്കറ്റ് ഉടമയ്ക്ക് ലഭിച്ചത്. എല്ലാത്തവണത്തേയും പോലെ പുതിയ വിജയിക്കും എല്ലാവിധ ആശംസകള്‍ നേരുന്നതായും ജീവിതം തന്നെ മാറ്റിമറിക്കുന്ന വിജയങ്ങള്‍ക്ക് ഇതൊരു തുടക്കമാവട്ടേയെന്നും നാഷണല്‍ ലോട്ടറി ടീം ആശംസിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category