1 GBP = 92.10 INR                       

BREAKING NEWS

ഒരു വശത്ത് നിയമം പൊടിപൊടി ക്കുമ്പോഴും മറു വശത്ത് റിട്ടയര്‍മെന്റും രാജിയും തുടരുന്നു; എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ഒഴിവുകള്‍ 43,000 ആയി ഉയര്‍ന്നു: ഐഇഎല്‍ടിഎസോ ഒഇടിയോ പാസാ യാല്‍ യുകെയില്‍ വന്‍ അവസരം

Britishmalayali
kz´wteJI³

ലണ്ടന്‍: നിങ്ങളുടെ മക്കള്‍ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലാണോ? എങ്കില്‍ ധൈര്യമായി നഴ്‌സിംഗ് പഠിക്കാന്‍ വിട്ടോളൂ. അവര്‍ക്ക് ഐഇഎല്‍ടിഎസോ ഒഇടിയോ പാസാകാനുള്ള മിനിമം മിടുക്കുണ്ടെങ്കില്‍ യുകെയില്‍ ജോലി ഉറപ്പാണ്. യുകെയില്‍ മാത്രമല്ല, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിലും അവസരം ഉണ്ട്. 

കൊണ്ടു പിടിച്ച് റിക്രൂട്ട്‌മെന്റ് നടന്നിട്ടും യുകെയില്‍ 43000 ഒഴിവുകള്‍ കൂടി ഉണ്ടെന്നാണ് ഒടുവില്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. റെക്കോര്‍ഡ് ഒഴിവുകളാണ് എന്‍എച്ച്എസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. 2019-20 വര്‍ഷത്തിലെ ആദ്യ മൂന്നു മാസത്തില്‍ രജിസ്റ്റേഡ് നഴ്‌സ് തസ്തികയിലെ 12 ശതമാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഏതാണ്ട് 43,617 സ്റ്റാഫുകളുടെ കുറവാണ് ഇവിടെ രേഖപ്പെടുത്തുന്നത്.

ഇത്രയും ഉയര്‍ന്ന നഴ്‌സിംഗ് ക്ഷാമത്തെ വലിയ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നതെന്ന് യൂണിയന്‍ യുണിസണ്‍ തലവനായ സ്റ്റുവാര്‍ട്ട് ടക്ക്വുഡ് വ്യക്തമാക്കി. 'ഒരു നഴ്സ് എന്ന നിലയില്‍, ഇത്രയും ഒഴിവുകള്‍ വന്നിട്ടുള്ള സാഹചര്യത്തില്‍ രോഗികളെ പരിചരിക്കുന്നതും അവരെ സുരക്ഷിതരാക്കുന്നതും എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് എനിക്കറിയാം,'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍എച്ച്എസിന്റെ ഒഴിവുകളുടെ തുടര്‍ച്ചയായ വര്‍ധന അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്‍തോതില്‍ എന്‍എച്ച്എസ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുവാനും നഴ്‌സിംഗ് ഡിഗ്രി അപ്രന്റിസ്ഷിപ്പ് പരിപാടികള്‍ കൂടുതല്‍ വിപുലമാക്കുവാനും ടക്ക് വുഡ് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്‍എച്ച്എസിലെ നഴ്‌സിംഗ് ക്ഷാമം ഗവണ്‍മെന്റിന് മറച്ചു വെക്കാനാവുന്നതല്ലെന്നും എന്‍എച്ച്എസില്‍ കൃത്യമായ സമയത്ത് നഴ്‌സുമാരെ നിയമിക്കുന്നതില്‍ സര്‍ക്കാറിനു വീഴ്ച പറ്റിയെന്നും ടക്ക് വുഡ് വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികള്‍ക്കുമേല്‍ ഫീസ് ചുമത്തുന്നതും അവരുടെ സാമ്പത്തിക സഹായം നിര്‍ത്തലാക്കുന്നതും പുതിയ നഴ്സുമാരെ ആകര്‍ഷിക്കുന്നത് പ്രയാസകരമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റീജിയണല്‍ ലെവല്‍ അടിസ്ഥാനത്തില്‍, ലണ്ടനിലാണ് ഏറ്റവും അധികം നഴ്‌സിംഗ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10356 ഒഴിവുകളാണ് ഇവിടെയുള്ളത്. 8397 ഒഴിവുകളുമായി മിഡ്‌ലാന്റ്‌സാണ് തൊട്ടുപിന്നില്‍. സൗത്ത് ഈസ്റ്റില്‍ 6272 ഒഴിവുകളും നോര്‍ത്ത് വെസ്റ്റില്‍ 5568 ഒഴിവുകളും നോര്‍ത്ത് ഈസ്റ്റ് ആന്റ് യോര്‍ക്ഷെയറില്‍ 5265 ഒഴിവുകളും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ 4231 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. 3530 ഒഴിവുകള്‍ രേഖപ്പെടുത്തിയ സൗത്ത് വെസ്റ്റിലാണ് ഏറ്റവും കുറവ്.

എന്നിരുന്നാലും, ഇംഗ്ലണ്ടിലുടനീളം ഒഴിവുള്ള നഴ്‌സുമാരുടെ യഥാര്‍ത്ഥ എണ്ണം ഇപ്പോഴുള്ള കണക്കിലും വളരെ കൂടുതലായിരിക്കാം, കാരണം എന്‍എച്ച്എസിന് പുറത്തുള്ള സാമൂഹിക പരിപാലനം, പൊതു പരിശീലനം എന്നീ മേഖലകളിലുള്ള ഒഴിവുകള്‍ ഡാറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നഴ്സ് ഒഴിവുകളില്‍ വര്‍ദ്ധനവ് വന്ന സാഹചര്യത്തില്‍ സുരക്ഷിതമായ സ്റ്റാഫിംഗ് നിയമനിര്‍മ്മാണത്തിനുള്ള ആഹ്വാനം റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് ശക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category